Saturday, 16 November 2013
വൈറൽ പനി
വിളിച്ചയുടൻ ചെങ്ങാതി ചൊല്ലി വരല്ലെ വൈറൽ പനിയാണെനിക്കു,
ഇല്ല വരില്ലാ പേടിയൊടെ പിന്തിരിഞ്ഞു
ഒരു സായഹ്നത്തിലൊറ്റക്കായ് ഞാൻ.
രാവേറെ ചെല്ലുമ്പോഴക്കും വിറചു തുട-
ങ്ങിയെനിക്കും വൈറൽ പനിയാണു.
അലിവൊടെൻ പ്രിയതമ നല്കും
പൊടിയരിക്കഞ്ഞി കുടിക്കെ
കണ്ടേനവളുടെ കണ്ണിലായ് നീർതിളക്കം.
ലാളനങ്ങളേൽ ക്കാൻ തിരക്കിൽ കഴി-
യാറില്ലയിരുന്നവൾക്കെന്നെ അടുത്തു
കിട്ടിയതിൻസന്തോഷം...
പറഞ്ഞറിയിക്കുവാൻ കഴിയാതെ നിറഞ്ഞു കവിഞ്ഞതാകം മിഴികളിൽ.
അലിവൊടു ചേർത്തു പിടിക്കെ-
മെല്ലെയുടൽ വിറപൂണ്ടുടൻ,
കാതരമാം സ്വരത്തിൽ ചൊല്ലിയവൾ
വേണ്ട പനിയെനിക്കും പിടിക്കുമേട്ടാ...!
നിന്റെയും എന്റെയും ദേഹീ-ദേഹസൌഖ്യമൊന്നാകുവനല്ലേ,
ഈശൻ ബന്ധിചു നമ്മെ ഇവ്വിധംഭുവിൽ
ഇനിയിടവരാതെ കാക്കാം മേലിൽ,
പനിക്കു മൊന്നിനും വേർപെടുത്തു-
വാനാവാതെ നമ്മളെ ഈ വാഴ്വിൽ..
Wednesday, 13 November 2013
അംബേ മൂകാംബെഅംബേ മൂകാംബെ
കൊല്ലൂരിൽ വാഴുന്നശ്രീഭദ്രെ ,
ലക്ഷ്മിയും നീ ദുർഗയും നീ,
വിദ്യാ ദേവിയും നീ.
അംബെ മൂകാംബെ......
സംസാര ദുഖങ്ങൾ ക്കൊടുവിൽ
ഞാനറിയുന്നു,
പിന്നിട്ടതൊക്കയും അംബാവനം,
അമ്മ തൻ പൂങ്കാവനം
.അംബേ മൂകാംബെ.......
സാലങ്കാര പൂജയിൽ കാണും നിൻ,
ത്രിപുരസുന്ദരീ രൂപം,
ആതു ശങ്കര ധ്യാനോദയം.
അംബേ മൂകാംബെ.....
മായികമാകുമീ മായതൻ കണ്ണുകൾ-
മൂടിയെന്നുൾക്കണ്ണിൽ തെളിയേണമെ,
ജ്യോതിസ്വരൂപമായി മാറേണമെ.
അംബേ മൂകാംബേ.....!
Tuesday, 12 November 2013
മഞ്ഞു തുള്ളി
മറന്നു എന്നു കരുതി ഞാൻ നിന്നിൽ
നിന്നൂർന്നുവീണതിൽ പിന്നെ എന്നെ നീ.
അറിയാവതല്ലെനിക്കു നിൻ സ്നേഹമിതെങ്കിലും
എന്നിലെ വിശുദ്ധി നിനക്കായ് തന്നു ഞാൻ.
നീർത്തുള്ളിയായ് നിൻ തുമ്പിലൂടൊഴുകി
യിറങ്ങിടുമ്പൊഴൊക്കയും നിനക്കു ദാഹനീരായി ഞാൻ.
ജന്മാന്തരസ്നേഹനീർച്ചോലയായി നിന്നെ
തഴുകി കിടന്നു ഞാൻ നീയറിയാതെ നിൻ നിനവിൽ.
ഉയരുമെൻ ആശതൻ തിരകളാൽ ചുംബിച്ചിരുന്നു
നീയറിയാതെ നിൻ നെറുകയിൽ ഞാൻ.
തീപോൽ തിളങ്ങുമീ സൂര്യന്റെ ചൂടിനാൽ
മാഞ്ഞുപോകുവോളം നിന്മാറിൽ പറ്റിയമർന്നു ഞാൻ.
ഹീനവിചാരങ്ങളൊട്ടുമേയില്ലാത്തൊരെൻ
മാനസം നിൻ കാല്ക്കൽ വെച്ചും ,
ഭിക്ഷയായ് നിൻ -നോട്ടമൊന്നു കൊതിചും
ഉൾതാപമൊടെ അണുരൂപമർന്നൂ നിൻ വേരുകൾ തേടി അലഞ്ഞുഞാൻ.
ലക്ഷ്യമായ് നിൻ കോശാന്തരാളങ്ങളിൽചെന്നു
ഉൾപ്പതിച്ചൂർജമായി നിന്നിൽ വിളങ്ങാൻ,
ലോകാരംഭകാലം മുതല്ക്കെ നിന്നിലൂടെ
ഇങ്ങനൊഴുകുന്നു ഞാൻ പിന്നെന്തു സംശയം.
ശുദ്ധ ധ്യാന വിസ്മ്രുതിയിൽ ഞാനറിയാതെ
യാമങ്ങളോളം തപംചെയ്തു നിൻ തുമ്പിൽ
നിന്നതൊക്കയും പീന്നെന്തിനെന്നോർത്തു നീ
വേണമോ അടയാളമെൻ സ്നേഹം അറിവാൻ വേറെ
Like · · Share
Subscribe to:
Posts (Atom)
