Monday, 2 December 2013

കാക്ക

കറുത്ത തിളങുന്ന തൂവലുകൽ ചിക്കി തലചരിച്ചെന്നെ -
നോക്കി കരയുന്നൊരു കാക്കയെ,
കർക്കിടകം തോരതെ പെയ്യേണ്ടുന്നോരീ ക്കറുത്തപക്ഷ
പുലർവ്വേളയിൽ മുറ്റത്തു കണ്ടു,
കാലമെരിച്ചു കളഞൊരെൻ മുത്തശ്ശി തൻ വാക്കുകളോർമ -
വന്നെനിക്കപ്പോൽ മരിച്ചവർ.
കറുത്തവാവിന്റന്നു വിരുന്നു വരുമവർ തൻ ബന്ധുക്കളെ -
ക്കാണാൻ സ്നെഹമേറ്റുവാങ്ങാൻ.

നിൻ പ്രണയം


കാട്ടു തീ പൊലെ ചുട്ടു പൊള്ളിക്കും
നിൻ പ്രണയമേറ്റുവാങ്ങി-
എൻ സ്നേഹപ്പുതപ്പാൽ മൂടിയുറക്കാം
ഞാനെൻ പ്രിയെ നിന്നെയെന്നും.

മണൽ മാടിയൊതുക്കിയ കളിവീടായ്‌
ഞാൻ നില്ക്കെ നിൻ-
തിരക്കൈകളാൽ വാരിയൊതുക്കുക
കടൽ പൊലെന്നെ നീ പൊന്നേ.

മിന്നും ഈ മിഴിയിലും, മൊഴിയിലും
നിൻ നിനവിലും കനവിലും കണ്ണേ.
“അറിവായെന്നുമീ സ്നേഹമുണ്ടെങ്കിൽ
അടയാളങ്ങൾ വേറെ വേണമോ പറയു നീ ?”*

നെഞ്ചകം നീറി  കേഴും രാപ്പാടി നിൻ
അഞ്ചിത ഗാനത്തിലൂറും വിഷാദം
വ്രുഥാ മറയ്ക്കാൻ ശ്രമിക്കിലും എനിക്കറിയാം നിൻ പിടയുമാ  നെഞ്ചിൻ മിടിപ്പുകൾ...

മൈക്കിൾ ജാക്സ്ൺ




മടങ്ങി വരാത വണ്ണം തൻ താണ്ഡവം,

മതിയാക്കി പോയി നടരാജൻ,
ഇനിയില്ല നിൻ അതിദ്രുദനടനചുവടുകൾ ,
നേർത്തൊരാ സർപ്പ ശരീര ചലനങ്ങൾ
ചെവിയിൽ മൂളും നിൻ അവരോഹണ
പാരമ്യ സ്വരം ഉണർന്നുയരില്ലിനി മേൽ.

ഹേയ്‌... നർത്തകാ...,

നിൻ അപകടവും*,
നിലാനടനവും,
*വെറുതെ കീഴ്പ്പെടുത്തലുകളും*
ഹരം പകരലുകളും*
ആയിരങ്ങൾ വാഴ്ത്തും സ്വപ്ന സദൃശ്ശ-
നർത്തന സപര്യയും,ഏകതാര സ്വരക്കൂടിലുറയും-
ചില്ലു നാദവും, കാണില്ലിനിമേൽ ലോക വേദികൾ
ലാളനമേല്ക്കാൻ കൊതിച്ച ബാല്യത്തിനോർമ്മയാൽ,
നീറുമുൾത്തടം മറച്ചൊരാ പാൽ ചിരിയുമില്ലിനിമേൽ

ജനിമൃതികൾക്കിടയിലെപ്പെഴൊ-

 സംഭവിക്കുമൊരത്ഭുത പ്രതിഭാസമേ,
ആദ്രഹൃദയനായ്‌ മേവിയ ലോകഗായകാ
വരിക ഭവാൻ വീണ്ടുമീ ഹരിതഭൂവിൽ

ചിര പുരാതനമേതോ ചരിത്രം* അവതരിപ്പിക്കുവാൻ-

പോയോ നീ ആ സ്വർലോകവേദിയിൽ, 
കഷ്ടമെത്രയോ തുഛമീ മനുജവാഴ്‌വു,
മണ്ണിലെന്നറിയതെകെട്ടിയാടുന്നു  കോലങ്ങൾ നാം.

സ്വർഗ ഗായക വരിക ഭവാൻ നിൻ മായിക-

സ്വര പിംഛികയാലേ മാറ്റുക പ്രതിമകളായ്‌ ഞങ്ങളെ,
ഓർമകളിലൂടെ നടക്കും മഹാകാലാന്ത്യമോളം,
നീ നിൻ മാന്ത്രിക പ്രഭാ പരി വേഷമാർന്ന-
ചടുല ചാന്ദ്രനടന* വിസ്മയ ചുവടുകളാലെന്നും,  
എകട്ടെ ശാന്തി നിൻ നോവുമാത്മാവിനീശ്വരൻ മേൽ...
ശ്രീ.


*Daingerous

*Moon walk
*Just Beat It
*Thriller
*Moon Walk 2
*History

Sunday, 1 December 2013

മരണമൊഴി




കാർത്തിക നക്ഷത്രമിന്നസ്തമിക്കുന്നു,
കാർത്തിക വിളക്കിന്നാളിയെരിയുന്നു,

കാത്തിരുപ്പിന്റെ അവസാന നിമിഷവുമണഞ്ഞേക്കം,
കണ്ട നിമിത്തങ്ങൾ ശുഭമാണു നിമീലിതമായെൻ നേത്രവും .

താമരയല്ലികൾ കൂമ്പുന്നു താമസ്സമില്ലിനിയസ്തമയം,
താഴമ്പൂമണമൊഴുകുന്നു താഴ്‌വരയിലേതൊ താളം മുഴങ്ങുന്നു,
തേരുകൾ വരാറായോ -ചോദ്യമിതുയരുന്നുള്ളിൽ വന്നേക്കാം മറുപടിയിതാ,
താഴിട്ട വാതിലുകൾ തുറന്നു കിടക്കയാണു എൻ നവ -വാതയനങ്ങളും,
തണുത്ത വായുവിൽ ചന്ദന ഗന്ധം-വായിലോ കയ്പ്പുനീരൊഴുകുന്നു.


 കറുത്തരാത്രിക്കകമ്പടിയായ്‌ കറുത്ത മേഘങ്ങൾ,
 കടുത്ത കാറ്റിനു പിൻപെ കടുത്ത മഴയുംവരാം,
കാമിനി യവൾ കരയുന്നു കണ്ണീരിനവൾക്കു ക്ഷാമമില്ല,
കനത്തമുഖവുമായ്‌ ബന്ധുക്കൾ കരഞ്ഞകണ്ണുകൾ കണ്ടു മനം മടുത്തു

പലതുമോർത്തു കിടക്കുവാൻ സുഖമാണു-പലതുമോർമ്മയ്ക്കപ്പുറത്തായ്‌,
പലതുമെഴുതിയകീറ്റുകടലാസ്സ‍ീ മനസ്സു് പലയക്ഷരവും മാഞ്ഞേ പോയ്‌,
പുതുമോടികൾ മാടീ വിളിച്ചിരുന്നു-പുതുമണം തേടി ഞാനലഞ്ഞു,
പുതുമകളൊടുവിൽ നിറം മങ്ങിയ പുതു വസ്ത്രം പോലായ്,
പുതുമണം കാറ്റിലലിഞ്ഞേപോയ്‌ പുലരൊളീനട്ടുച്ചയായിതാ സന്ധ്യയും.

ഒടുവിലെൻ ചിന്തകൾ ഒടുങ്ങാത്തഭാരമായ്‌,
ഒടുങ്ങിയ മോഹങ്ങളുമായ്‌ ഒടിഞ്ഞു തൂങ്ങിയെൻ മൗലിയും,
ഒടുക്കമെല്ലാം കഴിഞ്ഞു ഒ‍ാർമ്മകൾമാത്രമായ്‌,
ഒടുങ്ങിടുന്നെനെൻ ഊർദ്ധനും പ്രാണനും 
ശ്രീ