Sunday, 5 September 2021

 അമ്മ മൂകാംബിക


അമ്മ.മൂകാംബിക

എന്നും മുഖം നോക്കും

മരതകസ്ഫടികമാം

സൗപർണ്ണികയിൽ...

മുങ്ങി നിവർന്നു ഞാൻ നിൻ മുന്നിലെത്തുമ്പോൾ

മൂകനായ് മാറുന്നു

പൈതലേപ്പോൽ


അമ്മ  മൂകാംബിക


 അഭിഷേക പൂജയ്ക്കു മഞ്ഞൾ കുഴമ്പുമായ്

പുലരൊളി കുടജാദ്രി

മലകടന്നെത്തുമ്പോൾ  വിസ്മിത നേത്രനായ്നിൻ മുന്നിൽ ഞാൻ നിൽക്കെ 

സുസ്മിതയായ് ദേവി ശ്രീലകത്തും


അമ്മ മൂകാംബിക 


 അലങ്കാരപൂജയ്കായ് അണിഞ്ഞൊരുങ്ങുംദേവി 

ആടകൾ ആഭകൾ ചാർത്തി

തൃപുര സുന്ദരിയായ്

ദേവി നിന്നീടവേ

ശ്യാമളാദണ്ഡകം ചൊല്ലുന്ന നാവുമായ

തൊഴുതുവലം

വെയ്പു ഞാനും


അമ്മ മൂകാംബിക

 പൊന്നിൻ ചിലമ്പൊലി


മനസ്സാകും കുടജാദ്രി

കയറുന്ന വഴിയിൽ

നിൻ പദനിസ്വനം കാതോർത്തു നിൽക്കും

മറ്റൊരു ശങ്കരൻ ഞാനും

കൂടയുണ്ടോ ദേവി കൂടയുണ്ടോയെന്ന

ശങ്കകൾ തീർത്തു നീ നൽകൂ 

നിൻ കാൽത്തള നാദമുതിർക്കൂ


മനസ്സാകും


എന്നുമെന്നുള്ളിൽ വസിക്കേണമെന്നോർത്തു നിന്നെ ഭജിച്ചു നാൾ പോകെ

മുൻപേ നടന്നോളൂ ഒപ്പമുണ്ടെന്നോതി

പിൻപേ നടന്നവൾ നീ ശങ്കരീ

എൻ നിഴലായ് നടന്നവൾ നീ


മനസ്സാകും


ഒരുമാത്ര കാതോർക്കെ  കേട്ടതില്ലാ നിൻ മഞ്ജീര ശിഞ്ജിത നാദം

പോയ്മറഞ്ഞൂ ദേവി പോയ്മറഞ്ഞെന്നോർക്കെ

കേൾക്കുന്നു വീണ്ടുമാ നാദം

ഇല്ലിനി സംശയം ദേവി നിൻ പദതാളം

എൻ ഹൃദ് സ്പന്ദനമല്ലോ

നിൻ പൊന്നിൻ ചിലമ്പൊലിയല്ലോ


മനസ്സാകും

 കൊല്ലൂർനിവാസിനി


കൊല്ലൂർ നിവാസിനി

കാർത്യായനീ എന്റെ

കരളിൽ വിളങ്ങുക 

കരുണാമയീ

കാവ്യ വിനോദിനി കമലാംബികേ എൻ കൽമഷമെല്ലാം

തീർത്തിടണേ 


കൊല്ലൂർ നിവാസിനി


ചേലെഴും

അംബാ വനത്തിൽ

വന്നിളകൊള്ളും ചേതോ ഹാരിണീ

ചൈതന്യമേ

ചൊരിയുന്ന

ചെമ്പക പൂക്കൾ പോലെന്നുടെ ചേതസ്സിൽ നിറയണേ നിത്യം


കൊല്ലൂർ നിവാസിനി


പാശാങ്കുശ ധരേ

പാശബന്ധനത്താലേ

പാഴായോരെന്റെ ജൻമം ,

പാവനേ നിൻകൃപയാലതു ധന്യമായ്

നിങ്കലടങ്ങിയെങ്കിൽ


കൊല്ലൂർ നിവാസിനി

Thursday, 5 March 2020

അഹം

അഹം

സകല ചരാചരങ്ങളിലും
നീയുണ്ടെന്ന്‌ അറിയുമ്പോൾ  നാഥാ
നിൻ ഹജ്ജിനു ഞാൻ  പ്രാപ്തനല്ലോ
അപരദുഖം  സ്വദുഖം ആകുമ്പോൾ
നാഥാ നിൻ വചനങ്ങളെന്തെന്ന്
ഞാൻ അറിയുന്നുവല്ലോ

വിശന്നെരിയും വയറിനുമുന്നിൽ
വേദ പുരാണമല്ല ആരോ വിളമ്പും
അന്നമാണ് എന്നും ഈശ്വരനും
മോക്ഷവും മോചനവും മുക്തിയും

അഹംപോയാൽ  നാൽക്കാലിയെന്ത്
ഇരുകാലിയെന്ത് കേവലം രണ്ടു ജീവൻ
ഒന്ന് മറ്റൊന്നിനെ ഊട്ടുവാൻ കടപ്പെട്ടല്ലോ നാം വിൺ വിട്ടു മണ്ണിലേക്കാഗതമായതറിയു നീ