Tuesday, 15 October 2013

ആമ്പൽ പൊയ്ക


അമ്പല മുറ്റത്തുണ്ടൊരു പൊയ്ക
ആമ്പൽ നിറയും പൊയ്ക
ആകാശത്തിലെ താരകൾ പോലെ
ആമ്പൽ പൂക്കൾ വിടരും പൊയ്ക

അമ്പല

പല പല നിറമുള്ളാമ്പൽ പൂക്കൾ
ചേലിൽ വിരിയും പൊയ്ക
ചെറു ചെറു മീനുകൾ നീന്തും പൊയ്ക
നൽ തെളിനീരു നിറഞൊരു പൊയ്ക

അമ്പല

നീല നിറത്തിൽ വിടർന്ന പൂക്കൾ
നീല ക്കണ്ണനു പൂജയ്ക്ക്
വെള്ളനിറത്തിൽ വിരിഞ്ഞതെല്ലാം
വിദ്യാ ദേവിക്കർച്ചിക്കാൻ

അമ്പല

മഞ്ഞ നിറത്തിൽ പൂത്തതെല്ലലാം
മുറ്റത്തത്തപ്പൂ തീർക്കാൻ
ചോപ്പു നിറത്തിൽ ചിരിച്ചതെല്ലാം
പാവം പെണ്ണിനു മാലയ്ക്ക്
പാവം പെണ്ണിനു മാലയ്ക്ക്


അമ്പല
ശ്രീ  പദ്മനാഭം
പദേ പദേ ശ്രീ പദ്മനാഭ പദം
വിരചിതം മമ മനനം
പദേ പദേ ശ്രീ പദ്മനാഭ പദം
പണിവതീ മമ ഹ്രുദയം
സദാ സദാ ശ്രീ പദ്മനാഭ ഹ്രുദം
കവരുവാൻ മേ സതതം
മുദാ മുദാ ശ്രീ പദ്മനാഭ മദം
പകരുമീ മമ ജനനം
യഥാ യഥാ ശ്രീ പദ്മനാഭ കഥാ
വിരാജിതം മമ നടനം
വ്രുഥാ വ്രുഥാ ശ്രീ പദ്മനാഭ സമം
നടിക്കലീ  തിരു നടയിൽ
തഥാ തഥാ ശ്രീ പദ്മനാഭ വിധം
അറിയു നീ അനു നിമിഷം



ചെങ്കൊടി പടപ്പാട്ട്

തുടിച്ചിടും കരങ്ങളിൽ ഏന്തിടുന്ന ചെങ്കൊടി
മടിച്ചിടാതെ വാങ്ങി വാനിലത്രമേൽ ഉയർത്തുക
മിടിച്ചിടും ഞരമ്പിലെ തിളച്ചിടുന്ന ചോരയിൽ
മടിച്ചിടാതെ മുക്കിയിന്നുയർത്തുകെന്റെ ചെങ്കൊടി

തുടിച്ചിടും

ഒളിച്ചിരിന്നു പൊരുതുവോർ വിളിച്ചിടുന്നു നമ്മളെ
കളിച്ചുപോയിടല്ലെനാം തൾച്ചിടേണമവരെയും
കുടിച്ചപാൽ മണത്തിനൊപ്പമേറ്റിടുന്ന പൈത്രുകം
വടിച്ചെടുത്തു പോകുവാനിടം വരാതെ കാക്കനാം

തുടിച്ചിടും

പൊന്നരിഞ്ഞ വാളിനാൽ അരിഞ്ഞരിഞ്ഞു മാറ്റുക
മണ്ണരിഞ്ഞു കൂട്ടുമീ വർഗ്ഗലോകശക്തിയെ
പടഹ കാഹള ധ്വനികളാർന്നിടും രണാങ്കണം
പടനയിച്ചു പാടുവാൻ പോരുകെന്റെ കൂട്ടരെ

തുടിച്ചിടും

ഇടിമുഴക്കിയെത്തിയ വസന്തകാല ഓർമ്മകൾ
പൊടിപിടിച്ചിടാതെ കാത്തുകൊള്ളുകെൻ സഖാക്കളെ
വരട്ടു തത്വവാദമാർന്ന നാളുകൾ കടന്നുപോയ്
വരട്ടെ രക്ത വർണ്ണമാർന്ന താരകങ്ങൾ വാനിലായ്

തുടിച്ചിടും

വിരുന്നു വന്നിടട്ടെ കാണ്മതിന്നു ലോകശക്തികൾ
വിടർന്നു വിലസി നിൽ ക്കുമീ രക്തപുഷ്പരാജിയെ
വിളിച്ചിടട്ടെ ലാൽ സലാം ഉറക്കെ ഒറ്റ ഒച്ചയിൽ
ലാൽ സലാം ലാൽ സലാം ലാൽ സലാം സഖാക്കളേ

തുടിച്ചിടും  കരങ്ങളിൽ ഏന്തിടുന്നചെങ്കൊടി

മടിച്ചിടാതെ വാങ്ങി വാനിലത്രമേൽ ഉയർത്തുക

പാഴിരുൾ മൂടും



പാഴിരുൾ മൂടും ജീവിത വഴിയിൽ
ദീപമായമ്മ വന്നു ചേരും
മനം നിറഞ്ഞിന്നു ഞാൻ സ്നേഹ വസ്സന്തത്തിൻ
കരുണ്യാമ്രുത സുഖ മറിഞ്ഞു- എന്റെ  കടികയിലമ്മയേ അടുത്തറിഞ്ഞു

പാഴിരുൾ മൂടും..

സത്യമെൻ പെറ്റമ്മയല്ലയെന്നാലും
നിത്യമെൻ പോറ്റമ്മയാണെനിക്ക്‌ 2

കഥ കളിൽ നിറയും പൊരുളെനിക്കംബികാ
വ്യഥകളിൽ തുണയായ്മാറുമവൾ( മറിടുമ്പോൾ)
ഭദ്രയായ്സർവതും ഭദ്രമാക്കുന്നവൾ
ചിദ്രങ്ങളൊക്കയും വിദ്രുതം മാറ്റുവോൾ

അതിരറ്റ സ്നേഹത്തിൻ വാഹിനിയാണമ്മ
കതിരുടും സൌവർണ്ണകിരണമായ്‌.

പാഴിരുൽ മൂടും..

കദനം നിറയുമീ സംസാരമൊക്കയും
കടക്കുന്നു കടികയിൽ എത്തിടുമ്പോൽ 2

കടികയിൽ എത്തിയാൽ നടപ്പന്തലേറിയാൽ
കരുണാമയീ നിൻ തിരു മുൻപിൽനിന്നാൽ
കനിവുറ്റ നിൻ ദയാ വായ്പിനാലെന്നമ്മേ
കക്കണേ നിത്യം നിൻ ദാസ്സനായീ

കാളിയായ് കാർവർണ്ണ രൂപമായ് നില്പവൾ

കാര്യകാരണപ്പൊരുൾ ദേവി നീയേ

പാഴിരുൾ മൂടും.