Saturday, 30 November 2013

പ്രേമഗീതം.


  ഹ്രുദയമേ നിൻ നീറും വരികൾ,
കാതോർത്തിരിക്കുമെൻ വ്യഥ-
പൂണ്ട ഹ്രുത്തിനിടറും മിടിപ്പിലും
മുറിവേല്ക്കുമൊരു  മുളം തണ്ടിലും.
നിറയുന്നതെൻ  പ്രേമഗീതം.

പിടയുമീ ചൂളമരച്ചില്ലക്കാറ്റിലും,
ഒറ്റ മര ക്കൊമ്പിൽ വിരഹാർദ്രമായ്‌-
കേഴുമീ രാക്കിളി പാട്ടിലും,
ചിണുങ്ങികരയുമീ പ്പുലർകാല മഴയിലും,
നിറയുന്നതെൻ  പ്രേമഗീതം.

വീണുടയും നിൻ കുപ്പിവള ക്കിലുക്കത്തിലും,
നിൻ ചുടുനിശ്വാസത്തിര ചാർത്തിലും ,
അടങ്ങാത്ത മോഹ ത്തുടിപ്പാർന്ന നെഞ്ചിലും,
പരിഭവക്കുളിരോലും അറിയാ മൊഴിയിലും,
നിറയുന്നതെൻ  പ്രേമഗീതം.

വിടപറഞ്ഞകലവേ   കാതോർത്ത നിൻ-
കാതരമാം, പിൻ- വിളിയൊച്ചയിലൊക്കെയും,
പിൻ തുടർന്നോടിവരും നിൻ പദ- നൂപുര
ശിഞ്ചിത നാദത്തിലൊക്കയും,
നിറയുന്നതെൻ  പ്രേമഗീതം.

Monday, 18 November 2013

സ്വപ്ന സഞ്ചാരി



സ്നേഹതീരങ്ങളിൽ ഞാനൊരേകാന്തസഞ്ചാരി,
നഷ്ടസ്വപ്ന സ്മ്രുതികൾ കത്തും വെളിച്ചത്തിൽ ,
ചിതൽ തിന്നഹ്രുത്തിൻ വികൃതമാം രൂപം,
ചമയ്ക്കും നിഴൽ നോക്കി ഞാൻ നടക്കേ,
അറിയാതെ ഓർത്തു പോയ് നിന്നെയീ,
മഴയുമിരുളും മേളിച്ച വേളയിൽ.

വ്യഥയും, വേർപാടും വിളയും വയൽ പോൽ മനസ്സ്,
മധുരമാമൊരു മുരളികയുതിർക്കും വിരഹഗാനം,
കേൾക്കെ തരളിതമൊരരയാലില പോൽ പിടയുന്നു,
ജന്മനാ അന്ധനാമൊരു കുട്ടിതൻ വർണ്ണസങ്കല്പം,
പോലിന്നെനിക്കീ സ്നേഹബന്ധങ്ങൾ ഒക്കയും,
ഒരൂഹം പോൽ ഇങ്ങനെ  ആയിരിക്കുമെന്ന്.

നിസ്വാർഥ സ്നേഹദലങ്ങൾ വിരിയും താഴ്വരതേടി,
നിഷ്ഫല സ്നേഹത്തിൻ ചുമടുമായലയും സഞ്ചാരി,
അനുതാപമിയന്നൊരു വാക്കിൻ ബലം തേടി തളർന്ന്,
യാത്രകളുടെ അവസാനമെത്തും മടുപ്പുമായ് പാതയിൽ,
വീണു മരിച്ചു മണ്മറഞ്ഞോരു സ്വപ്നസഞ്ചാരി ഞാൻ...!


Saturday, 16 November 2013

കാത്തിരുപ്പ്




കാത്തിരുപ്പുകളാണാകെയീ ജീവിതം
ലേബെർ റൂമിൽ,
ഹോസ്പിറ്റലിൽ, റേഷൻ ഷോപ്പിൽ,
ബെസ്‌ സ്റ്റാൻഡിൽ, ജോബ്‌ സെന്ററിൽ,
റ്റീ ഷോപിൽ,മോർച്ചറി യിൽ, സെമിത്തേരിയി ൽ എങ്ങും എവിടയും കാത്തിരുപ്പു മാത്രം,

മടുത്തു എവിടയുമെല്ലായിടവും എല്ലാം സുലഭമായ്‌ ലഭിക്കുമെങ്കിൽ,
കാത്തിരുപ്പുകൾ വ്യെർഥമായേനെ അല്ലെ? സർവ്വസുലഭത അല്ലേ യീ സോഷ്യലിസം?,

പ്രണയം



പിന്നിടുന്ന ദിനരത്രാങ്ങളിൽ നിൻ പ്രണയമെൻ
ജീവതാളം

രാഗാർദ്രമാമീ നിമിഷങ്ങളിൽ നിൻ പ്രണയമെൻ
ശ്വാസവായു

അറിയമൊഴികളിൽ തളച്ച നിൻ പ്രണയമെൻ
വികാരവേഗം

നാണത്താൽ നിമീലിതമാം നിൻ പ്രണയമെൻ
ആത്മഹർഷം

ആദ്യമായ്  നല്കിയ കള്ളനോട്ടം നിൻ പ്രണയമെൻ ഹ്രുദയസാഫല്ല്യം

യാത്ര പറയും നേരം കണ്ണിലെ ചില്ലു
തിളക്കം നിൻ പ്രണയമെൻ ദൌർബല്ല്യം

അരികിലില്ലെങ്കിലും കണ്ണു പൊത്തും
കൈ വള കിലുക്കം നിൻ പ്രണയമെൻ
ഭ്രാന്തസ്വപ്നം

മതിവരാതെ വായിച്ചൊരാദ്യ പ്രേമലിഖി
തത്തിലെ പരിഭവം നിൻ പ്രണയമെൻ
വേദനാ പർവം