Tuesday, 3 December 2013

“മരണമതൊന്നുമാത്രമാണു ശാശ്വത സത്യം ”,

“മരണമതൊന്നുമാത്രമാണു ശാശ്വത സത്യം ”,

ഈ ലോകത്തിൽ നിന്നുമറ്റൊന്നിലേക്കുള്ള
ഇടുങ്ങിയ ഒരുവാതിലാണു മരണം,
നേർത്ത, പായൽ തണുപ്പാർന്ന  ഒരു ഇടനാഴി...,
ജീവിതത്തിന്റെ  ഒടുക്കവുമാണു എന്നാൽ
തുടക്കവുമാണതു......,

കർമ്മങ്ങളുടെ ഗതിയും, വിഗതികളും,
പുണ്യ-പാപങ്ങളും അതിന്റെ തുടർച്ച നിശ്ചയിക്കുന്നു.
പാപങ്ങൾ ഒഴിഞ്ഞു പുണ്യം മാത്രമകുമ്പോൾ,
ആ തുടർച്ച നിലയ്ക്കുന്നു.

ഒടുവിൽ ഒരു മഹായാനം നിലച്ചു പരബ്രഹ്മം,
എന്ന മഹാവിശ്വത്തിൽ  ലയിച്ചുപരമാണുവായ്‌
അമ്രുതം നുണഞ്ഞുറങ്ങുന്നു,
മഹാ പ്രളയശേഷം -വീണ്ടും അരയാലിലയിൽ,
കൽ വിരൽ നുകർന്നുരസിക്കാൻ.....
ആശംസകൾ
ശ്രീ

Monday, 2 December 2013

“കാവ്യകമലം..”.



"കാവ്യതടാകപരപ്പിൽ വിടർന്നുലഞ്ഞൊരു,
അമലകുദ്മളം തൻ പ്രഭാ ദലങ്ങൽ നീർത്തി,
മലരിതൾ നിറയെ തൻ ഹ്രുദയരാഗ പൂംതേൻ നിറച്ചും,
അളികുല ജാലങ്ങൾക്കതാവോളം നുകരാൻ കൊടുത്തും,
ലാളനങ്ങളാവോളമേല്ക്കാൻ കൊതിചും,
ഓളങ്ങളിലാലോലമാടിയും,
അവൾ തൻ നിറ സൌഹ്രദ സൌരഭം
കാറ്റിൽ കലർത്തിയും കഴിയവെ,
ദിനങ്ങൾ കൊഴിഞ്ഞു പൂവിൻ
ഭൂലോകവാസവും തീർന്നൂ
അറിഞ്ഞില്ല പൂന്തേൻ നുകർന്നവർ,
സൌരഭ്യമേറ്റവർ, ആരുമാ
സ്നേഹാതുരമാം ആത്മാവിൻ,
മൌന നൊമ്പരങ്ങളൊന്നും...“

കാക്ക

കറുത്ത തിളങുന്ന തൂവലുകൽ ചിക്കി തലചരിച്ചെന്നെ -
നോക്കി കരയുന്നൊരു കാക്കയെ,
കർക്കിടകം തോരതെ പെയ്യേണ്ടുന്നോരീ ക്കറുത്തപക്ഷ
പുലർവ്വേളയിൽ മുറ്റത്തു കണ്ടു,
കാലമെരിച്ചു കളഞൊരെൻ മുത്തശ്ശി തൻ വാക്കുകളോർമ -
വന്നെനിക്കപ്പോൽ മരിച്ചവർ.
കറുത്തവാവിന്റന്നു വിരുന്നു വരുമവർ തൻ ബന്ധുക്കളെ -
ക്കാണാൻ സ്നെഹമേറ്റുവാങ്ങാൻ.

നിൻ പ്രണയം


കാട്ടു തീ പൊലെ ചുട്ടു പൊള്ളിക്കും
നിൻ പ്രണയമേറ്റുവാങ്ങി-
എൻ സ്നേഹപ്പുതപ്പാൽ മൂടിയുറക്കാം
ഞാനെൻ പ്രിയെ നിന്നെയെന്നും.

മണൽ മാടിയൊതുക്കിയ കളിവീടായ്‌
ഞാൻ നില്ക്കെ നിൻ-
തിരക്കൈകളാൽ വാരിയൊതുക്കുക
കടൽ പൊലെന്നെ നീ പൊന്നേ.

മിന്നും ഈ മിഴിയിലും, മൊഴിയിലും
നിൻ നിനവിലും കനവിലും കണ്ണേ.
“അറിവായെന്നുമീ സ്നേഹമുണ്ടെങ്കിൽ
അടയാളങ്ങൾ വേറെ വേണമോ പറയു നീ ?”*

നെഞ്ചകം നീറി  കേഴും രാപ്പാടി നിൻ
അഞ്ചിത ഗാനത്തിലൂറും വിഷാദം
വ്രുഥാ മറയ്ക്കാൻ ശ്രമിക്കിലും എനിക്കറിയാം നിൻ പിടയുമാ  നെഞ്ചിൻ മിടിപ്പുകൾ...