Wednesday, 15 January 2014
വെറുക്കയാലല്ലെൻ
വെറുക്കയാലല്ലെൻ
വ്യഥപൂണ്ടഹ്രുദയം
വിറങ്ങലിച്ചുനില്പതാണു
മൊഴിയറ്റു നിന്മുന്നിൽ
നീ രചിക്കും വരികൾക്കിടയിൽ
നീറും നിൻ ഹ്രുത്തടം കാൺകേ
നിലവിളിയൊച്ചകുരുങ്ങും
തൊണ്ടയിലൂർന്നതീ സംഗീതം
വ്യഥപൂണ്ടഹ്രുദയം
വിറങ്ങലിച്ചുനില്പതാണു
മൊഴിയറ്റു നിന്മുന്നിൽ
നീ രചിക്കും വരികൾക്കിടയിൽ
നീറും നിൻ ഹ്രുത്തടം കാൺകേ
നിലവിളിയൊച്ചകുരുങ്ങും
തൊണ്ടയിലൂർന്നതീ സംഗീതം
പ്രേമഗീതം.
ഹ്രുദയമേ നിൻ നീറും വരികൾ,
കാതോർത്തിരിക്കുമെൻ വ്യഥ-
പൂണ്ട ഹ്രുത്തിനിടറും മിടിപ്പിലും
മുറിവേല്ക്കുമൊരു മുളം തണ്ടിലും.
നിറയുന്നതെൻ പ്രേമഗീതം.
പിടയുമീ ചൂളമരച്ചില്ലക്കാറ്റിലും,
ഒറ്റ മര ക്കൊമ്പിൽ വിരഹാർദ്രമായ്-
കേഴുമീ രാക്കിളി പാട്ടിലും,
ചിണുങ്ങികരയുമീ പ്പുലർകാല മഴയിലും,
നിറയുന്നതെൻ പ്രേമഗീതം.
വീണുടയും നിൻ കുപ്പിവള ക്കിലുക്കത്തിലും,നിൻ ചുടുനിശ്വാസത്തിര ചാർത്തിലും ,
അടങ്ങാത്ത മോഹ ത്തുടിപ്പാർന്ന നെഞ്ചിലും,
പരിഭവക്കുളിരോലും അറിയാ മൊഴിയിലും,
നിറയുന്നതെൻ പ്രേമഗീതം.
വിടപറഞ്ഞകലവേ കാതോർത്ത നിൻ-
കാതരമാം, പിൻ- വിളിയൊച്ചയിലൊക്കെയും,
പിൻ തുടർന്നോടിവരും നിൻ പദ- നൂപുര
ശിഞ്ചിത നാദത്തിലൊക്കയും,
നിറയുന്നതെൻ പ്രേമഗീതം.
Subscribe to:
Posts (Atom)
