Wednesday, 15 January 2014
വെറുക്കയാലല്ലെൻ
വെറുക്കയാലല്ലെൻ
വ്യഥപൂണ്ടഹ്രുദയം
വിറങ്ങലിച്ചുനില്പതാണു
മൊഴിയറ്റു നിന്മുന്നിൽ
നീ രചിക്കും വരികൾക്കിടയിൽ
നീറും നിൻ ഹ്രുത്തടം കാൺകേ
നിലവിളിയൊച്ചകുരുങ്ങും
തൊണ്ടയിലൂർന്നതീ സംഗീതം
വ്യഥപൂണ്ടഹ്രുദയം
വിറങ്ങലിച്ചുനില്പതാണു
മൊഴിയറ്റു നിന്മുന്നിൽ
നീ രചിക്കും വരികൾക്കിടയിൽ
നീറും നിൻ ഹ്രുത്തടം കാൺകേ
നിലവിളിയൊച്ചകുരുങ്ങും
തൊണ്ടയിലൂർന്നതീ സംഗീതം
പ്രേമഗീതം.
ഹ്രുദയമേ നിൻ നീറും വരികൾ,
കാതോർത്തിരിക്കുമെൻ വ്യഥ-
പൂണ്ട ഹ്രുത്തിനിടറും മിടിപ്പിലും
മുറിവേല്ക്കുമൊരു മുളം തണ്ടിലും.
നിറയുന്നതെൻ പ്രേമഗീതം.
പിടയുമീ ചൂളമരച്ചില്ലക്കാറ്റിലും,
ഒറ്റ മര ക്കൊമ്പിൽ വിരഹാർദ്രമായ്-
കേഴുമീ രാക്കിളി പാട്ടിലും,
ചിണുങ്ങികരയുമീ പ്പുലർകാല മഴയിലും,
നിറയുന്നതെൻ പ്രേമഗീതം.
വീണുടയും നിൻ കുപ്പിവള ക്കിലുക്കത്തിലും,നിൻ ചുടുനിശ്വാസത്തിര ചാർത്തിലും ,
അടങ്ങാത്ത മോഹ ത്തുടിപ്പാർന്ന നെഞ്ചിലും,
പരിഭവക്കുളിരോലും അറിയാ മൊഴിയിലും,
നിറയുന്നതെൻ പ്രേമഗീതം.
വിടപറഞ്ഞകലവേ കാതോർത്ത നിൻ-
കാതരമാം, പിൻ- വിളിയൊച്ചയിലൊക്കെയും,
പിൻ തുടർന്നോടിവരും നിൻ പദ- നൂപുര
ശിഞ്ചിത നാദത്തിലൊക്കയും,
നിറയുന്നതെൻ പ്രേമഗീതം.
കറുപ്പും വെളുപ്പും പരസ്പരം പഴിചാരുന്നതു എന്തിനു?
ചരിത്രമുറങ്ങിയ വഴിത്താരകളിലൂടെകടന്നു
വന്നകറുപ്പും വെളുപ്പും പരസ്പരം
പഴിചാരുന്നതിൽ എന്തർഥം?
ആത്യന്തികമായി കറുപ്പും വെളുപ്പും
പൊതിഞ്ഞു പിടിച്ചിരിക്കുന്ന നിങ്ങളുടെ ഹ്രുദയത്തിൻ നിറമെന്ത്? എന്നതല്ലേ
ആദ്യം അന്വേഷിക്കേണ്ടത്?
യാതനയുടെ ആത്മബലം നേടിയ
കറുമ്പനു സ്വാതന്ത്ര്യം ഉദ്ഘോഷിക്കുവാൻ വെളുപ്പിന്റെ പാരതന്ത്ര്യാവശിഷടം
തേടേണ്ടതുണ്ടോ?
സത്യത്തിൽ വെളുപ്പും കറുപ്പും എന്നൊ
ന്നുണ്ടോ എല്ലാം ഉണ്മയുടെ രണ്ടു
വശങ്ങളല്ലേ?
ഇനി നീയും ഞാനും എന്നൊന്നുണ്ടോ
എല്ലാം ഒന്നല്ലേ ?
ഞാനും നീയും ചരവും അചരവും അപ്പും ആകാശവും കറുപ്പും വെളുപ്പും അയിത്തവും
പൊരുത്തവും സുഗന്ധവും ദുർഗന്ധവും
അഴകും ഉയിരുമെല്ലാം ഒരു ചോദന മാത്രമല്ലേ
ഒന്നോർത്താൽ ഒരു കണമായ് ചിതറിത്തെറിച്ചു
പോരുന്നതിനു മുൻപ് ലിംഗഭേദമില്ലാതെ
കഴിയും നാൾകളിൽ എന്തായിരുന്നു
നമ്മുടെ നിറം കറുപ്പോ വെളുപ്പോ
ചോരച്ചുവപ്പോ?
Subscribe to:
Posts (Atom)