Tuesday, 3 December 2013

“മരണമതൊന്നുമാത്രമാണു ശാശ്വത സത്യം ”,

“മരണമതൊന്നുമാത്രമാണു ശാശ്വത സത്യം ”,

ഈ ലോകത്തിൽ നിന്നുമറ്റൊന്നിലേക്കുള്ള
ഇടുങ്ങിയ ഒരുവാതിലാണു മരണം,
നേർത്ത, പായൽ തണുപ്പാർന്ന  ഒരു ഇടനാഴി...,
ജീവിതത്തിന്റെ  ഒടുക്കവുമാണു എന്നാൽ
തുടക്കവുമാണതു......,

കർമ്മങ്ങളുടെ ഗതിയും, വിഗതികളും,
പുണ്യ-പാപങ്ങളും അതിന്റെ തുടർച്ച നിശ്ചയിക്കുന്നു.
പാപങ്ങൾ ഒഴിഞ്ഞു പുണ്യം മാത്രമകുമ്പോൾ,
ആ തുടർച്ച നിലയ്ക്കുന്നു.

ഒടുവിൽ ഒരു മഹായാനം നിലച്ചു പരബ്രഹ്മം,
എന്ന മഹാവിശ്വത്തിൽ  ലയിച്ചുപരമാണുവായ്‌
അമ്രുതം നുണഞ്ഞുറങ്ങുന്നു,
മഹാ പ്രളയശേഷം -വീണ്ടും അരയാലിലയിൽ,
കൽ വിരൽ നുകർന്നുരസിക്കാൻ.....
ആശംസകൾ
ശ്രീ

Monday, 2 December 2013

“കാവ്യകമലം..”."കാവ്യതടാകപരപ്പിൽ വിടർന്നുലഞ്ഞൊരു,
അമലകുദ്മളം തൻ പ്രഭാ ദലങ്ങൽ നീർത്തി,
മലരിതൾ നിറയെ തൻ ഹ്രുദയരാഗ പൂംതേൻ നിറച്ചും,
അളികുല ജാലങ്ങൾക്കതാവോളം നുകരാൻ കൊടുത്തും,
ലാളനങ്ങളാവോളമേല്ക്കാൻ കൊതിചും,
ഓളങ്ങളിലാലോലമാടിയും,
അവൾ തൻ നിറ സൌഹ്രദ സൌരഭം
കാറ്റിൽ കലർത്തിയും കഴിയവെ,
ദിനങ്ങൾ കൊഴിഞ്ഞു പൂവിൻ
ഭൂലോകവാസവും തീർന്നൂ
അറിഞ്ഞില്ല പൂന്തേൻ നുകർന്നവർ,
സൌരഭ്യമേറ്റവർ, ആരുമാ
സ്നേഹാതുരമാം ആത്മാവിൻ,
മൌന നൊമ്പരങ്ങളൊന്നും...“

കാക്ക

കറുത്ത തിളങുന്ന തൂവലുകൽ ചിക്കി തലചരിച്ചെന്നെ -
നോക്കി കരയുന്നൊരു കാക്കയെ,
കർക്കിടകം തോരതെ പെയ്യേണ്ടുന്നോരീ ക്കറുത്തപക്ഷ
പുലർവ്വേളയിൽ മുറ്റത്തു കണ്ടു,
കാലമെരിച്ചു കളഞൊരെൻ മുത്തശ്ശി തൻ വാക്കുകളോർമ -
വന്നെനിക്കപ്പോൽ മരിച്ചവർ.
കറുത്തവാവിന്റന്നു വിരുന്നു വരുമവർ തൻ ബന്ധുക്കളെ -
ക്കാണാൻ സ്നെഹമേറ്റുവാങ്ങാൻ.

നിൻ പ്രണയം


കാട്ടു തീ പൊലെ ചുട്ടു പൊള്ളിക്കും
നിൻ പ്രണയമേറ്റുവാങ്ങി-
എൻ സ്നേഹപ്പുതപ്പാൽ മൂടിയുറക്കാം
ഞാനെൻ പ്രിയെ നിന്നെയെന്നും.

മണൽ മാടിയൊതുക്കിയ കളിവീടായ്‌
ഞാൻ നില്ക്കെ നിൻ-
തിരക്കൈകളാൽ വാരിയൊതുക്കുക
കടൽ പൊലെന്നെ നീ പൊന്നേ.

മിന്നും ഈ മിഴിയിലും, മൊഴിയിലും
നിൻ നിനവിലും കനവിലും കണ്ണേ.
“അറിവായെന്നുമീ സ്നേഹമുണ്ടെങ്കിൽ
അടയാളങ്ങൾ വേറെ വേണമോ പറയു നീ ?”*

നെഞ്ചകം നീറി  കേഴും രാപ്പാടി നിൻ
അഞ്ചിത ഗാനത്തിലൂറും വിഷാദം
വ്രുഥാ മറയ്ക്കാൻ ശ്രമിക്കിലും എനിക്കറിയാം നിൻ പിടയുമാ  നെഞ്ചിൻ മിടിപ്പുകൾ...

മൈക്കിൾ ജാക്സ്ൺ
മടങ്ങി വരാത വണ്ണം തൻ താണ്ഡവം,

മതിയാക്കി പോയി നടരാജൻ,
ഇനിയില്ല നിൻ അതിദ്രുദനടനചുവടുകൾ ,
നേർത്തൊരാ സർപ്പ ശരീര ചലനങ്ങൾ
ചെവിയിൽ മൂളും നിൻ അവരോഹണ
പാരമ്യ സ്വരം ഉണർന്നുയരില്ലിനി മേൽ.

ഹേയ്‌... നർത്തകാ...,

നിൻ അപകടവും*,
നിലാനടനവും,
*വെറുതെ കീഴ്പ്പെടുത്തലുകളും*
ഹരം പകരലുകളും*
ആയിരങ്ങൾ വാഴ്ത്തും സ്വപ്ന സദൃശ്ശ-
നർത്തന സപര്യയും,ഏകതാര സ്വരക്കൂടിലുറയും-
ചില്ലു നാദവും, കാണില്ലിനിമേൽ ലോക വേദികൾ
ലാളനമേല്ക്കാൻ കൊതിച്ച ബാല്യത്തിനോർമ്മയാൽ,
നീറുമുൾത്തടം മറച്ചൊരാ പാൽ ചിരിയുമില്ലിനിമേൽ

ജനിമൃതികൾക്കിടയിലെപ്പെഴൊ-

 സംഭവിക്കുമൊരത്ഭുത പ്രതിഭാസമേ,
ആദ്രഹൃദയനായ്‌ മേവിയ ലോകഗായകാ
വരിക ഭവാൻ വീണ്ടുമീ ഹരിതഭൂവിൽ

ചിര പുരാതനമേതോ ചരിത്രം* അവതരിപ്പിക്കുവാൻ-

പോയോ നീ ആ സ്വർലോകവേദിയിൽ, 
കഷ്ടമെത്രയോ തുഛമീ മനുജവാഴ്‌വു,
മണ്ണിലെന്നറിയതെകെട്ടിയാടുന്നു  കോലങ്ങൾ നാം.

സ്വർഗ ഗായക വരിക ഭവാൻ നിൻ മായിക-

സ്വര പിംഛികയാലേ മാറ്റുക പ്രതിമകളായ്‌ ഞങ്ങളെ,
ഓർമകളിലൂടെ നടക്കും മഹാകാലാന്ത്യമോളം,
നീ നിൻ മാന്ത്രിക പ്രഭാ പരി വേഷമാർന്ന-
ചടുല ചാന്ദ്രനടന* വിസ്മയ ചുവടുകളാലെന്നും,  
എകട്ടെ ശാന്തി നിൻ നോവുമാത്മാവിനീശ്വരൻ മേൽ...
ശ്രീ.


*Daingerous

*Moon walk
*Just Beat It
*Thriller
*Moon Walk 2
*History

Sunday, 1 December 2013

മരണമൊഴി
കാർത്തിക നക്ഷത്രമിന്നസ്തമിക്കുന്നു,
കാർത്തിക വിളക്കിന്നാളിയെരിയുന്നു,

കാത്തിരുപ്പിന്റെ അവസാന നിമിഷവുമണഞ്ഞേക്കം,
കണ്ട നിമിത്തങ്ങൾ ശുഭമാണു നിമീലിതമായെൻ നേത്രവും .

താമരയല്ലികൾ കൂമ്പുന്നു താമസ്സമില്ലിനിയസ്തമയം,
താഴമ്പൂമണമൊഴുകുന്നു താഴ്‌വരയിലേതൊ താളം മുഴങ്ങുന്നു,
തേരുകൾ വരാറായോ -ചോദ്യമിതുയരുന്നുള്ളിൽ വന്നേക്കാം മറുപടിയിതാ,
താഴിട്ട വാതിലുകൾ തുറന്നു കിടക്കയാണു എൻ നവ -വാതയനങ്ങളും,
തണുത്ത വായുവിൽ ചന്ദന ഗന്ധം-വായിലോ കയ്പ്പുനീരൊഴുകുന്നു.


 കറുത്തരാത്രിക്കകമ്പടിയായ്‌ കറുത്ത മേഘങ്ങൾ,
 കടുത്ത കാറ്റിനു പിൻപെ കടുത്ത മഴയുംവരാം,
കാമിനി യവൾ കരയുന്നു കണ്ണീരിനവൾക്കു ക്ഷാമമില്ല,
കനത്തമുഖവുമായ്‌ ബന്ധുക്കൾ കരഞ്ഞകണ്ണുകൾ കണ്ടു മനം മടുത്തു

പലതുമോർത്തു കിടക്കുവാൻ സുഖമാണു-പലതുമോർമ്മയ്ക്കപ്പുറത്തായ്‌,
പലതുമെഴുതിയകീറ്റുകടലാസ്സ‍ീ മനസ്സു് പലയക്ഷരവും മാഞ്ഞേ പോയ്‌,
പുതുമോടികൾ മാടീ വിളിച്ചിരുന്നു-പുതുമണം തേടി ഞാനലഞ്ഞു,
പുതുമകളൊടുവിൽ നിറം മങ്ങിയ പുതു വസ്ത്രം പോലായ്,
പുതുമണം കാറ്റിലലിഞ്ഞേപോയ്‌ പുലരൊളീനട്ടുച്ചയായിതാ സന്ധ്യയും.

ഒടുവിലെൻ ചിന്തകൾ ഒടുങ്ങാത്തഭാരമായ്‌,
ഒടുങ്ങിയ മോഹങ്ങളുമായ്‌ ഒടിഞ്ഞു തൂങ്ങിയെൻ മൗലിയും,
ഒടുക്കമെല്ലാം കഴിഞ്ഞു ഒ‍ാർമ്മകൾമാത്രമായ്‌,
ഒടുങ്ങിടുന്നെനെൻ ഊർദ്ധനും പ്രാണനും 
ശ്രീ

Saturday, 30 November 2013

പ്രേമഗീതം.


  ഹ്രുദയമേ നിൻ നീറും വരികൾ,
കാതോർത്തിരിക്കുമെൻ വ്യഥ-
പൂണ്ട ഹ്രുത്തിനിടറും മിടിപ്പിലും
മുറിവേല്ക്കുമൊരു  മുളം തണ്ടിലും.
നിറയുന്നതെൻ  പ്രേമഗീതം.

പിടയുമീ ചൂളമരച്ചില്ലക്കാറ്റിലും,
ഒറ്റ മര ക്കൊമ്പിൽ വിരഹാർദ്രമായ്‌-
കേഴുമീ രാക്കിളി പാട്ടിലും,
ചിണുങ്ങികരയുമീ പ്പുലർകാല മഴയിലും,
നിറയുന്നതെൻ  പ്രേമഗീതം.

വീണുടയും നിൻ കുപ്പിവള ക്കിലുക്കത്തിലും,
നിൻ ചുടുനിശ്വാസത്തിര ചാർത്തിലും ,
അടങ്ങാത്ത മോഹ ത്തുടിപ്പാർന്ന നെഞ്ചിലും,
പരിഭവക്കുളിരോലും അറിയാ മൊഴിയിലും,
നിറയുന്നതെൻ  പ്രേമഗീതം.

വിടപറഞ്ഞകലവേ   കാതോർത്ത നിൻ-
കാതരമാം, പിൻ- വിളിയൊച്ചയിലൊക്കെയും,
പിൻ തുടർന്നോടിവരും നിൻ പദ- നൂപുര
ശിഞ്ചിത നാദത്തിലൊക്കയും,
നിറയുന്നതെൻ  പ്രേമഗീതം.

Monday, 18 November 2013

സ്വപ്ന സഞ്ചാരിസ്നേഹതീരങ്ങളിൽ ഞാനൊരേകാന്തസഞ്ചാരി,
നഷ്ടസ്വപ്ന സ്മ്രുതികൾ കത്തും വെളിച്ചത്തിൽ ,
ചിതൽ തിന്നഹ്രുത്തിൻ വികൃതമാം രൂപം,
ചമയ്ക്കും നിഴൽ നോക്കി ഞാൻ നടക്കേ,
അറിയാതെ ഓർത്തു പോയ് നിന്നെയീ,
മഴയുമിരുളും മേളിച്ച വേളയിൽ.

വ്യഥയും, വേർപാടും വിളയും വയൽ പോൽ മനസ്സ്,
മധുരമാമൊരു മുരളികയുതിർക്കും വിരഹഗാനം,
കേൾക്കെ തരളിതമൊരരയാലില പോൽ പിടയുന്നു,
ജന്മനാ അന്ധനാമൊരു കുട്ടിതൻ വർണ്ണസങ്കല്പം,
പോലിന്നെനിക്കീ സ്നേഹബന്ധങ്ങൾ ഒക്കയും,
ഒരൂഹം പോൽ ഇങ്ങനെ  ആയിരിക്കുമെന്ന്.

നിസ്വാർഥ സ്നേഹദലങ്ങൾ വിരിയും താഴ്വരതേടി,
നിഷ്ഫല സ്നേഹത്തിൻ ചുമടുമായലയും സഞ്ചാരി,
അനുതാപമിയന്നൊരു വാക്കിൻ ബലം തേടി തളർന്ന്,
യാത്രകളുടെ അവസാനമെത്തും മടുപ്പുമായ് പാതയിൽ,
വീണു മരിച്ചു മണ്മറഞ്ഞോരു സ്വപ്നസഞ്ചാരി ഞാൻ...!


Saturday, 16 November 2013

കാത്തിരുപ്പ്
കാത്തിരുപ്പുകളാണാകെയീ ജീവിതം
ലേബെർ റൂമിൽ,
ഹോസ്പിറ്റലിൽ, റേഷൻ ഷോപ്പിൽ,
ബെസ്‌ സ്റ്റാൻഡിൽ, ജോബ്‌ സെന്ററിൽ,
റ്റീ ഷോപിൽ,മോർച്ചറി യിൽ, സെമിത്തേരിയി ൽ എങ്ങും എവിടയും കാത്തിരുപ്പു മാത്രം,

മടുത്തു എവിടയുമെല്ലായിടവും എല്ലാം സുലഭമായ്‌ ലഭിക്കുമെങ്കിൽ,
കാത്തിരുപ്പുകൾ വ്യെർഥമായേനെ അല്ലെ? സർവ്വസുലഭത അല്ലേ യീ സോഷ്യലിസം?,

പ്രണയംപിന്നിടുന്ന ദിനരത്രാങ്ങളിൽ നിൻ പ്രണയമെൻ
ജീവതാളം

രാഗാർദ്രമാമീ നിമിഷങ്ങളിൽ നിൻ പ്രണയമെൻ
ശ്വാസവായു

അറിയമൊഴികളിൽ തളച്ച നിൻ പ്രണയമെൻ
വികാരവേഗം

നാണത്താൽ നിമീലിതമാം നിൻ പ്രണയമെൻ
ആത്മഹർഷം

ആദ്യമായ്  നല്കിയ കള്ളനോട്ടം നിൻ പ്രണയമെൻ ഹ്രുദയസാഫല്ല്യം

യാത്ര പറയും നേരം കണ്ണിലെ ചില്ലു
തിളക്കം നിൻ പ്രണയമെൻ ദൌർബല്ല്യം

അരികിലില്ലെങ്കിലും കണ്ണു പൊത്തും
കൈ വള കിലുക്കം നിൻ പ്രണയമെൻ
ഭ്രാന്തസ്വപ്നം

മതിവരാതെ വായിച്ചൊരാദ്യ പ്രേമലിഖി
തത്തിലെ പരിഭവം നിൻ പ്രണയമെൻ
വേദനാ പർവം

മഴപരിഭവം പറയുന്ന കാമുകിയീ
പുലർകാല മഴ,

പിണങ്ങിക്കരയുന്ന പൈയ്തലാണീ
പ്രഭാത മഴ,

പായാരം പറയുന്ന അയല്ക്കാരിയീ
 ഉച്ച മഴ

പായുന്ന ചിന്തകൾക്കും മനസ്സിനുമിടയിലെ നേർത്ത തിരശ്ശീലയീ
 സന്ധ്യാമഴ,

പാതിരക്കു വന്നുകുളിരണിയിക്കുമൊരു
ജാരൻ ഈരാത്രിമഴ,

പലവിധമി മഴയെന്നാലു മെനിക്കിഷ്ടം നിൻസൌഹ്രുദ പൂന്തേൻ മഴ യെൻ തോഴീ...!

“ശ്രീകാര്യം”


‘പ്രിയ ബ്ലോഗരെ’...,

“ശ്രീ” എന്ന എനിക്കു നിങ്ങളോടു
 പറയാനുള്ളകാര്യങ്ങൾ, എന്റെ ആശയങ്ങൾ,
എന്റെ ചിന്തകൾ, ഒക്കെ ആണു ഇതു നിറയെ.

ആയതിനാൽ  ഈ ബ്ലോഗിനെ
 “ ശ്രീകാര്യം ”
എന്നു,വിളിക്കാനാണു എനിക്കിഷ്ടം.
നിങ്ങൾക്കും ഇതു ഇഷ്ടപ്പെടുമെങ്കിൽ..
ഞാൻ ധന്യനായി.......!

‘സ്നേഹപൂർവ്വം..’,
നിങ്ങളുടെ.
“ ശ്രീ ”

വൈറൽ പനി


വിളിച്ചയുടൻ ചെങ്ങാതി ചൊല്ലി വരല്ലെ വൈറൽ പനിയാണെനിക്കു,
ഇല്ല വരില്ലാ പേടിയൊടെ പിന്തിരിഞ്ഞു
ഒരു സായഹ്നത്തിലൊറ്റക്കായ്‌ ഞാൻ.

രാവേറെ ചെല്ലുമ്പോഴക്കും വിറചു തുട-
ങ്ങിയെനിക്കും വൈറൽ പനിയാണു.
അലിവൊടെൻ പ്രിയതമ നല്കും
പൊടിയരിക്കഞ്ഞി കുടിക്കെ
കണ്ടേനവളുടെ കണ്ണിലായ്‌ നീർതിളക്കം.

ലാളനങ്ങളേൽ ക്കാൻ തിരക്കിൽ കഴി-
യാറില്ലയിരുന്നവൾക്കെന്നെ അടുത്തു
കിട്ടിയതിൻസന്തോഷം...
പറഞ്ഞറിയിക്കുവാൻ കഴിയാതെ നിറഞ്ഞു കവിഞ്ഞതാകം മിഴികളിൽ.

അലിവൊടു ചേർത്തു പിടിക്കെ-
മെല്ലെയുടൽ വിറപൂണ്ടുടൻ,
കാതരമാം സ്വരത്തിൽ ചൊല്ലിയവൾ
വേണ്ട പനിയെനിക്കും പിടിക്കുമേട്ടാ...!

നിന്റെയും എന്റെയും ദേഹീ-ദേഹസൌഖ്യമൊന്നാകുവനല്ലേ,
ഈശൻ ബന്ധിചു നമ്മെ ഇവ്വിധംഭുവിൽ
ഇനിയിടവരാതെ കാക്കാം മേലിൽ,
പനിക്കു മൊന്നിനും വേർപെടുത്തു-
വാനാവാതെ നമ്മളെ ഈ വാഴ്വിൽ..

Wednesday, 13 November 2013

അംബേ മൂകാംബെ

അംബേ മൂകാംബെ
കൊല്ലൂരിൽ വാഴുന്നശ്രീഭദ്രെ ,
ലക്ഷ്മിയും നീ ദുർഗയും നീ,
വിദ്യാ ദേവിയും നീ.

അംബെ മൂകാംബെ......


സംസാര ദുഖങ്ങൾ ക്കൊടുവിൽ
ഞാനറിയുന്നു,
പിന്നിട്ടതൊക്കയും അംബാവനം,
അമ്മ തൻ പൂങ്കാവനം
.അംബേ മൂകാംബെ.......


സാലങ്കാര പൂജയിൽ കാണും നിൻ,
ത്രിപുരസുന്ദരീ രൂപം,
ആതു ശങ്കര ധ്യാനോദയം.

അംബേ മൂകാംബെ.....

മായികമാകുമീ മായതൻ കണ്ണുകൾ-
മൂടിയെന്നുൾക്കണ്ണിൽ തെളിയേണമെ,
ജ്യോതിസ്വരൂപമായി മാറേണമെ.
അംബേ  മൂകാംബേ.....!Tuesday, 12 November 2013

മഞ്ഞു തുള്ളി


മറന്നു എന്നു കരുതി ഞാൻ നിന്നിൽ
 നിന്നൂർന്നുവീണതിൽ പിന്നെ എന്നെ നീ.
അറിയാവതല്ലെനിക്കു നിൻ സ്നേഹമിതെങ്കിലും
 എന്നിലെ വിശുദ്ധി നിനക്കായ്തന്നു ഞാൻ.

നീർത്തുള്ളിയായ്നിൻ തുമ്പിലൂടൊഴുകി
യിറങ്ങിടുമ്പൊഴൊക്കയും നിനക്കു ദാഹനീരായി ഞാൻ.
ജന്മാന്തരസ്നേഹനീർച്ചോലയായി നിന്നെ
 തഴുകി കിടന്നു ഞാൻ നീയറിയാതെ നിൻ നിനവിൽ.

ഉയരുമെൻ ആശതൻ തിരകളാൽ ചുംബിച്ചിരുന്നു
നീയറിയാതെ നിൻ നെറുകയിൽ ഞാൻ.
തീപോൽ തിളങ്ങുമീ സൂര്യന്റെ ചൂടിനാൽ
മാഞ്ഞുപോകുവോളം നിന്മാറിൽ പറ്റിയമർന്നു ഞാൻ.

ഹീനവിചാരങ്ങളൊട്ടുമേയില്ലാത്തൊരെൻ
മാനസം നിൻ കാല്ക്കൽ വെച്ചും ,
ഭിക്ഷയായ്നിൻ -നോട്ടമൊന്നു കൊതിചും
ഉൾതാപമൊടെ അണുരൂപമർന്നൂ നിൻ വേരുകൾ തേടി അലഞ്ഞുഞാൻ.

ലക്ഷ്യമായ്നിൻ കോശാന്തരാളങ്ങളിൽചെന്നു
ഉൾപ്പതിച്ചൂർജമായി നിന്നിൽ വിളങ്ങാൻ,
ലോകാരംഭകാലം മുതല്ക്കെ നിന്നിലൂടെ
ഇങ്ങനൊഴുകുന്നു ഞാൻ പിന്നെന്തു സംശയം.

ശുദ്ധ ധ്യാന വിസ്മ്രുതിയിൽ ഞാനറിയാതെ
യാമങ്ങളോളം തപംചെയ്തു നിൻ തുമ്പിൽ
നിന്നതൊക്കയും പീന്നെന്തിനെന്നോർത്തു നീ
വേണമോ അടയാളമെൻ സ്നേഹം അറിവാൻ വേറെ

Like ·  · Share

Tuesday, 15 October 2013

ആമ്പൽ പൊയ്ക


അമ്പല മുറ്റത്തുണ്ടൊരു പൊയ്ക
ആമ്പൽ നിറയും പൊയ്ക
ആകാശത്തിലെ താരകൾ പോലെ
ആമ്പൽ പൂക്കൾ വിടരും പൊയ്ക

അമ്പല

പല പല നിറമുള്ളാമ്പൽ പൂക്കൾ
ചേലിൽ വിരിയും പൊയ്ക
ചെറു ചെറു മീനുകൾ നീന്തും പൊയ്ക
നൽ തെളിനീരു നിറഞൊരു പൊയ്ക

അമ്പല

നീല നിറത്തിൽ വിടർന്ന പൂക്കൾ
നീല ക്കണ്ണനു പൂജയ്ക്ക്
വെള്ളനിറത്തിൽ വിരിഞ്ഞതെല്ലാം
വിദ്യാ ദേവിക്കർച്ചിക്കാൻ

അമ്പല

മഞ്ഞ നിറത്തിൽ പൂത്തതെല്ലലാം
മുറ്റത്തത്തപ്പൂ തീർക്കാൻ
ചോപ്പു നിറത്തിൽ ചിരിച്ചതെല്ലാം
പാവം പെണ്ണിനു മാലയ്ക്ക്
പാവം പെണ്ണിനു മാലയ്ക്ക്


അമ്പല
ശ്രീ  പദ്മനാഭം
പദേ പദേ ശ്രീ പദ്മനാഭ പദം
വിരചിതം മമ മനനം
പദേ പദേ ശ്രീ പദ്മനാഭ പദം
പണിവതീ മമ ഹ്രുദയം
സദാ സദാ ശ്രീ പദ്മനാഭ ഹ്രുദം
കവരുവാൻ മേ സതതം
മുദാ മുദാ ശ്രീ പദ്മനാഭ മദം
പകരുമീ മമ ജനനം
യഥാ യഥാ ശ്രീ പദ്മനാഭ കഥാ
വിരാജിതം മമ നടനം
വ്രുഥാ വ്രുഥാ ശ്രീ പദ്മനാഭ സമം
നടിക്കലീ  തിരു നടയിൽ
തഥാ തഥാ ശ്രീ പദ്മനാഭ വിധം
അറിയു നീ അനു നിമിഷംചെങ്കൊടി പടപ്പാട്ട്

തുടിച്ചിടും കരങ്ങളിൽ ഏന്തിടുന്ന ചെങ്കൊടി
മടിച്ചിടാതെ വാങ്ങി വാനിലത്രമേൽ ഉയർത്തുക
മിടിച്ചിടും ഞരമ്പിലെ തിളച്ചിടുന്ന ചോരയിൽ
മടിച്ചിടാതെ മുക്കിയിന്നുയർത്തുകെന്റെ ചെങ്കൊടി

തുടിച്ചിടും

ഒളിച്ചിരിന്നു പൊരുതുവോർ വിളിച്ചിടുന്നു നമ്മളെ
കളിച്ചുപോയിടല്ലെനാം തൾച്ചിടേണമവരെയും
കുടിച്ചപാൽ മണത്തിനൊപ്പമേറ്റിടുന്ന പൈത്രുകം
വടിച്ചെടുത്തു പോകുവാനിടം വരാതെ കാക്കനാം

തുടിച്ചിടും

പൊന്നരിഞ്ഞ വാളിനാൽ അരിഞ്ഞരിഞ്ഞു മാറ്റുക
മണ്ണരിഞ്ഞു കൂട്ടുമീ വർഗ്ഗലോകശക്തിയെ
പടഹ കാഹള ധ്വനികളാർന്നിടും രണാങ്കണം
പടനയിച്ചു പാടുവാൻ പോരുകെന്റെ കൂട്ടരെ

തുടിച്ചിടും

ഇടിമുഴക്കിയെത്തിയ വസന്തകാല ഓർമ്മകൾ
പൊടിപിടിച്ചിടാതെ കാത്തുകൊള്ളുകെൻ സഖാക്കളെ
വരട്ടു തത്വവാദമാർന്ന നാളുകൾ കടന്നുപോയ്
വരട്ടെ രക്ത വർണ്ണമാർന്ന താരകങ്ങൾ വാനിലായ്

തുടിച്ചിടും

വിരുന്നു വന്നിടട്ടെ കാണ്മതിന്നു ലോകശക്തികൾ
വിടർന്നു വിലസി നിൽ ക്കുമീ രക്തപുഷ്പരാജിയെ
വിളിച്ചിടട്ടെ ലാൽ സലാം ഉറക്കെ ഒറ്റ ഒച്ചയിൽ
ലാൽ സലാം ലാൽ സലാം ലാൽ സലാം സഖാക്കളേ

തുടിച്ചിടും  കരങ്ങളിൽ ഏന്തിടുന്നചെങ്കൊടി

മടിച്ചിടാതെ വാങ്ങി വാനിലത്രമേൽ ഉയർത്തുക

പാഴിരുൾ മൂടുംപാഴിരുൾ മൂടും ജീവിത വഴിയിൽ
ദീപമായമ്മ വന്നു ചേരും
മനം നിറഞ്ഞിന്നു ഞാൻ സ്നേഹ വസ്സന്തത്തിൻ
കരുണ്യാമ്രുത സുഖ മറിഞ്ഞു- എന്റെ  കടികയിലമ്മയേ അടുത്തറിഞ്ഞു

പാഴിരുൾ മൂടും..

സത്യമെൻ പെറ്റമ്മയല്ലയെന്നാലും
നിത്യമെൻ പോറ്റമ്മയാണെനിക്ക്‌ 2

കഥ കളിൽ നിറയും പൊരുളെനിക്കംബികാ
വ്യഥകളിൽ തുണയായ്മാറുമവൾ( മറിടുമ്പോൾ)
ഭദ്രയായ്സർവതും ഭദ്രമാക്കുന്നവൾ
ചിദ്രങ്ങളൊക്കയും വിദ്രുതം മാറ്റുവോൾ

അതിരറ്റ സ്നേഹത്തിൻ വാഹിനിയാണമ്മ
കതിരുടും സൌവർണ്ണകിരണമായ്‌.

പാഴിരുൽ മൂടും..

കദനം നിറയുമീ സംസാരമൊക്കയും
കടക്കുന്നു കടികയിൽ എത്തിടുമ്പോൽ 2

കടികയിൽ എത്തിയാൽ നടപ്പന്തലേറിയാൽ
കരുണാമയീ നിൻ തിരു മുൻപിൽനിന്നാൽ
കനിവുറ്റ നിൻ ദയാ വായ്പിനാലെന്നമ്മേ
കക്കണേ നിത്യം നിൻ ദാസ്സനായീ

കാളിയായ് കാർവർണ്ണ രൂപമായ് നില്പവൾ

കാര്യകാരണപ്പൊരുൾ ദേവി നീയേ

പാഴിരുൾ മൂടും.

ധ്യാന ശ്ളോകം


--------------------
കാളീ മേഘ സമ പ്രഭാം
ത്രുനയനാം വേതാള കണ്ഠ്സ്ഥിതാം
ഖഡ്ഗം ഘേട കപാല ദാരുക ശ്ശിര
ക്രുത്വാകാര ശ്രേഷ്ഠചാ
ഭൂത പ്രേത പിശ്ശാച മാത്രു സ്സഹിതാം
മുണ്ഡ്സ്ര ജാലം ക്രുതാം
വന്ദേ ദുഷ്ഠ മസ്സൂരികാദി വിഭതാം
സംഹാരിണീം ഈശ്വരീം കടികാ നിവാസ്സിനീം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

സാന്ദ്ര മധുരം


സാന്ദ്രമധുരമീ നൊമ്പരം
നിന്നോർമമ പകരുമീ നൊമ്പരം
മന്ദ്രമധുരം നിൻ നിസ്വനം
സുഖചന്ദനംകുളിർ സ്വാന്ത്വനം

സാന്ദ്ര മധുര

പ്രിയതേ പ്രണയാകുലമല്ലെങ്കിലും
പ്രിയമായിരുന്നൊരാ നിമിഷവും
പ്രിയതരം നിന്നോർമ്മതൻ
പ്രസാദ മധുരമീ ജീവിതം
സാന്ദ്ര മധുര

സൗ ഹ്രുദക്കുളിർ തെന്നലിൻ
സൗരഭ്യമിയലുമീ  സൌഭഗം
സൗരയൂഥ പഥങ്ങളോളം
സുലഭമായ്പുലർന്നീടവേ

സാന്ദ്ര മധുരം


sean 3 
കോളിംഗ്ബെൽ ശബ്ദിക്കുന്നു
പെൺകുട്ടി പെട്ടന്നു കമ്പ്യുട്ടറിനു മുന്നിൽ  നിന്നും ചാടി
എഴുനേറ്റുവ്വതില്ക്കലേക്കു ഓടുന്നു വാതിൽ തുറന്നു
പെൺകുട്ടിയുടെ അഛൻ കടന്നു വരുന്നു
 
ഏകദേശം നാല്പതിനടുത്ത്പ്രായം സുമുഖനായ
 ഒരാൾ pants and inserted shirt ,shoes ഉം  വേഷം
 ഓടി വരുന്ന പെൺകുട്ടി അഛന്റെ കഴുത്തിൽ തൂങ്ങുന്നു
അച്ഛൻ വാൽസല്ല്യത്തോടെ പെൺ കുട്ടിയുട
നെറുകയിൽ ചുംബിക്കുന്നു കുട്ടിയെ ചേർത്തു പിട്‌Iച്ചുകൊണ്ട്
കയ്യിൽ ഇരുന്ന എക്സിക്യുട്ടിവ്ബാഗ്സോഫയിലേക്ക്‌  എറിഞ്ഞിട്ട്‌  ഇരിക്കുന്നു ഒപ്പം കാലുകൾ പൊക്കി ടീപോയിലെക്കു വെയ്ക്കുന്നു  ടിവി യുടെ റിമോട്ട്എത്തി എടുത്ത്ടി വി ഓൺ ചെയ്യുന്നു എന്നിട്ട്കിച്ചണിലേക്കു നോക്കി കൊണ്ട്

അച്ഛ്ൻ:      മാളു എനിക്ക്ഒരു സ്ട്രോങ്‌  ടീ,.

പെൺകുട്ടി  അച്ഛ്ന്റെ മടിയിലേക്കു കയറി ഇരുന്നുകൊണ്ട്റിമോട്ട്തട്ടി യെടുക്കാൻ ശ്ര്മിക്കുന്നു അഛൻ തടയുന്നു

കയ്യിലെ ട്രേയിൽ ചായ ക്കപ്പുമായി കടന്നു വരുന്ന മാളവിക  മുപ്പതു വയസ്സു പ്രായം വളരെ കർക്കശ്ശയായ്ഒരു വീട്ടമ്മ.
ഹാളിലേക്കു കടന്നു വരുന്ന മാളവിക മകളുടെ അച്ഛന്റെ മടിയിലെ ഇരിപ്പും മൽസരവും കണ്ട്ദേഷ്യത്തോടെ:

മാളവിക:
എടീ നിമ്മീ എഴുനേല്ക്ക്‌, എന്താ ഇപ്പ                ഓഴും കൊച്ചുകുട്ടിയാണെന്നാ ഭാവം
 ഹോം വർക്കൊക്കെ ചെയ്തു ക്ഴിഞോ?
( തിരിഞ്ഞു  ഭർത്തവിനോടു ചായക്കപ്പു നല്കിക്കൊണ്ട്‌):
 ഒപ്പം തുള്ളാൻ ഒരഛ്നും

ആഛ്ൻ:       അവളിരിക്കട്ടെ  മാളൂ                                          ഇപ്പോഴല്ലെ ഇരിക്കാൻ പറ്റൂ (ചായ ഒന്നു സിപ്പ്ചെയ്തു താഴെ വെയ്ക്കുന്നു) അല്ലേ മോളു
 
മകളെ കൊഞ്ചി ക്കുന്ന അഛൻ അമ്മയെ  നോക്കി കൊഞ്ഞനം കുത്തുന്ന  മകൾ

മകളെ അഛന്റെ മടിയിൽ നിന്നും എഴുനേല്പ്പിക്കുവാൻ ശ്രമിക്കുന്ന അമ്മ
സംത്രുപ്തമായ ഒരു കുടുംബത്തിന്റെ മനോഹര ദ്രുശ്യം
sean no 4
സ്കൂൾ ബസ്സിൽ നിന്നും യുണിഫോമിൽ ഇറിങ്ങുന്ന നിമ്മി എന്ന നിർമല തിരിഞ്ഞു കൂട്ടു കരൊട്ചിരിച്ചു കൊണ്ട്‌:
നിമ്മിഓക്കെ സീ യൂ ഓൺ  എഫ്ബി