Saturday 30 November 2013

പ്രേമഗീതം.


  ഹ്രുദയമേ നിൻ നീറും വരികൾ,
കാതോർത്തിരിക്കുമെൻ വ്യഥ-
പൂണ്ട ഹ്രുത്തിനിടറും മിടിപ്പിലും
മുറിവേല്ക്കുമൊരു  മുളം തണ്ടിലും.
നിറയുന്നതെൻ  പ്രേമഗീതം.

പിടയുമീ ചൂളമരച്ചില്ലക്കാറ്റിലും,
ഒറ്റ മര ക്കൊമ്പിൽ വിരഹാർദ്രമായ്‌-
കേഴുമീ രാക്കിളി പാട്ടിലും,
ചിണുങ്ങികരയുമീ പ്പുലർകാല മഴയിലും,
നിറയുന്നതെൻ  പ്രേമഗീതം.

വീണുടയും നിൻ കുപ്പിവള ക്കിലുക്കത്തിലും,
നിൻ ചുടുനിശ്വാസത്തിര ചാർത്തിലും ,
അടങ്ങാത്ത മോഹ ത്തുടിപ്പാർന്ന നെഞ്ചിലും,
പരിഭവക്കുളിരോലും അറിയാ മൊഴിയിലും,
നിറയുന്നതെൻ  പ്രേമഗീതം.

വിടപറഞ്ഞകലവേ   കാതോർത്ത നിൻ-
കാതരമാം, പിൻ- വിളിയൊച്ചയിലൊക്കെയും,
പിൻ തുടർന്നോടിവരും നിൻ പദ- നൂപുര
ശിഞ്ചിത നാദത്തിലൊക്കയും,
നിറയുന്നതെൻ  പ്രേമഗീതം.

Monday 18 November 2013

സ്വപ്ന സഞ്ചാരി



സ്നേഹതീരങ്ങളിൽ ഞാനൊരേകാന്തസഞ്ചാരി,
നഷ്ടസ്വപ്ന സ്മ്രുതികൾ കത്തും വെളിച്ചത്തിൽ ,
ചിതൽ തിന്നഹ്രുത്തിൻ വികൃതമാം രൂപം,
ചമയ്ക്കും നിഴൽ നോക്കി ഞാൻ നടക്കേ,
അറിയാതെ ഓർത്തു പോയ് നിന്നെയീ,
മഴയുമിരുളും മേളിച്ച വേളയിൽ.

വ്യഥയും, വേർപാടും വിളയും വയൽ പോൽ മനസ്സ്,
മധുരമാമൊരു മുരളികയുതിർക്കും വിരഹഗാനം,
കേൾക്കെ തരളിതമൊരരയാലില പോൽ പിടയുന്നു,
ജന്മനാ അന്ധനാമൊരു കുട്ടിതൻ വർണ്ണസങ്കല്പം,
പോലിന്നെനിക്കീ സ്നേഹബന്ധങ്ങൾ ഒക്കയും,
ഒരൂഹം പോൽ ഇങ്ങനെ  ആയിരിക്കുമെന്ന്.

നിസ്വാർഥ സ്നേഹദലങ്ങൾ വിരിയും താഴ്വരതേടി,
നിഷ്ഫല സ്നേഹത്തിൻ ചുമടുമായലയും സഞ്ചാരി,
അനുതാപമിയന്നൊരു വാക്കിൻ ബലം തേടി തളർന്ന്,
യാത്രകളുടെ അവസാനമെത്തും മടുപ്പുമായ് പാതയിൽ,
വീണു മരിച്ചു മണ്മറഞ്ഞോരു സ്വപ്നസഞ്ചാരി ഞാൻ...!


Saturday 16 November 2013

കാത്തിരുപ്പ്




കാത്തിരുപ്പുകളാണാകെയീ ജീവിതം
ലേബെർ റൂമിൽ,
ഹോസ്പിറ്റലിൽ, റേഷൻ ഷോപ്പിൽ,
ബെസ്‌ സ്റ്റാൻഡിൽ, ജോബ്‌ സെന്ററിൽ,
റ്റീ ഷോപിൽ,മോർച്ചറി യിൽ, സെമിത്തേരിയി ൽ എങ്ങും എവിടയും കാത്തിരുപ്പു മാത്രം,

മടുത്തു എവിടയുമെല്ലായിടവും എല്ലാം സുലഭമായ്‌ ലഭിക്കുമെങ്കിൽ,
കാത്തിരുപ്പുകൾ വ്യെർഥമായേനെ അല്ലെ? സർവ്വസുലഭത അല്ലേ യീ സോഷ്യലിസം?,

പ്രണയം



പിന്നിടുന്ന ദിനരത്രാങ്ങളിൽ നിൻ പ്രണയമെൻ
ജീവതാളം

രാഗാർദ്രമാമീ നിമിഷങ്ങളിൽ നിൻ പ്രണയമെൻ
ശ്വാസവായു

അറിയമൊഴികളിൽ തളച്ച നിൻ പ്രണയമെൻ
വികാരവേഗം

നാണത്താൽ നിമീലിതമാം നിൻ പ്രണയമെൻ
ആത്മഹർഷം

ആദ്യമായ്  നല്കിയ കള്ളനോട്ടം നിൻ പ്രണയമെൻ ഹ്രുദയസാഫല്ല്യം

യാത്ര പറയും നേരം കണ്ണിലെ ചില്ലു
തിളക്കം നിൻ പ്രണയമെൻ ദൌർബല്ല്യം

അരികിലില്ലെങ്കിലും കണ്ണു പൊത്തും
കൈ വള കിലുക്കം നിൻ പ്രണയമെൻ
ഭ്രാന്തസ്വപ്നം

മതിവരാതെ വായിച്ചൊരാദ്യ പ്രേമലിഖി
തത്തിലെ പരിഭവം നിൻ പ്രണയമെൻ
വേദനാ പർവം

മഴ



പരിഭവം പറയുന്ന കാമുകിയീ
പുലർകാല മഴ,

പിണങ്ങിക്കരയുന്ന പൈയ്തലാണീ
പ്രഭാത മഴ,

പായാരം പറയുന്ന അയല്ക്കാരിയീ
 ഉച്ച മഴ

പായുന്ന ചിന്തകൾക്കും മനസ്സിനുമിടയിലെ നേർത്ത തിരശ്ശീലയീ
 സന്ധ്യാമഴ,

പാതിരക്കു വന്നുകുളിരണിയിക്കുമൊരു
ജാരൻ ഈരാത്രിമഴ,

പലവിധമി മഴയെന്നാലു മെനിക്കിഷ്ടം നിൻസൌഹ്രുദ പൂന്തേൻ മഴ യെൻ തോഴീ...!

“ശ്രീകാര്യം”


‘പ്രിയ ബ്ലോഗരെ’...,

“ശ്രീ” എന്ന എനിക്കു നിങ്ങളോടു
 പറയാനുള്ളകാര്യങ്ങൾ, എന്റെ ആശയങ്ങൾ,
എന്റെ ചിന്തകൾ, ഒക്കെ ആണു ഇതു നിറയെ.

ആയതിനാൽ  ഈ ബ്ലോഗിനെ
 “ ശ്രീകാര്യം ”
എന്നു,വിളിക്കാനാണു എനിക്കിഷ്ടം.
നിങ്ങൾക്കും ഇതു ഇഷ്ടപ്പെടുമെങ്കിൽ..
ഞാൻ ധന്യനായി.......!

‘സ്നേഹപൂർവ്വം..’,
നിങ്ങളുടെ.
“ ശ്രീ ”

വൈറൽ പനി


വിളിച്ചയുടൻ ചെങ്ങാതി ചൊല്ലി വരല്ലെ വൈറൽ പനിയാണെനിക്കു,
ഇല്ല വരില്ലാ പേടിയൊടെ പിന്തിരിഞ്ഞു
ഒരു സായഹ്നത്തിലൊറ്റക്കായ്‌ ഞാൻ.

രാവേറെ ചെല്ലുമ്പോഴക്കും വിറചു തുട-
ങ്ങിയെനിക്കും വൈറൽ പനിയാണു.
അലിവൊടെൻ പ്രിയതമ നല്കും
പൊടിയരിക്കഞ്ഞി കുടിക്കെ
കണ്ടേനവളുടെ കണ്ണിലായ്‌ നീർതിളക്കം.

ലാളനങ്ങളേൽ ക്കാൻ തിരക്കിൽ കഴി-
യാറില്ലയിരുന്നവൾക്കെന്നെ അടുത്തു
കിട്ടിയതിൻസന്തോഷം...
പറഞ്ഞറിയിക്കുവാൻ കഴിയാതെ നിറഞ്ഞു കവിഞ്ഞതാകം മിഴികളിൽ.

അലിവൊടു ചേർത്തു പിടിക്കെ-
മെല്ലെയുടൽ വിറപൂണ്ടുടൻ,
കാതരമാം സ്വരത്തിൽ ചൊല്ലിയവൾ
വേണ്ട പനിയെനിക്കും പിടിക്കുമേട്ടാ...!

നിന്റെയും എന്റെയും ദേഹീ-ദേഹസൌഖ്യമൊന്നാകുവനല്ലേ,
ഈശൻ ബന്ധിചു നമ്മെ ഇവ്വിധംഭുവിൽ
ഇനിയിടവരാതെ കാക്കാം മേലിൽ,
പനിക്കു മൊന്നിനും വേർപെടുത്തു-
വാനാവാതെ നമ്മളെ ഈ വാഴ്വിൽ..

Wednesday 13 November 2013

അംബേ മൂകാംബെ

അംബേ മൂകാംബെ
കൊല്ലൂരിൽ വാഴുന്നശ്രീഭദ്രെ ,
ലക്ഷ്മിയും നീ ദുർഗയും നീ,
വിദ്യാ ദേവിയും നീ.

അംബെ മൂകാംബെ......


സംസാര ദുഖങ്ങൾ ക്കൊടുവിൽ
ഞാനറിയുന്നു,
പിന്നിട്ടതൊക്കയും അംബാവനം,
അമ്മ തൻ പൂങ്കാവനം
.അംബേ മൂകാംബെ.......


സാലങ്കാര പൂജയിൽ കാണും നിൻ,
ത്രിപുരസുന്ദരീ രൂപം,
ആതു ശങ്കര ധ്യാനോദയം.

അംബേ മൂകാംബെ.....

മായികമാകുമീ മായതൻ കണ്ണുകൾ-
മൂടിയെന്നുൾക്കണ്ണിൽ തെളിയേണമെ,
ജ്യോതിസ്വരൂപമായി മാറേണമെ.
അംബേ  മൂകാംബേ.....!



Tuesday 12 November 2013

മഞ്ഞു തുള്ളി


മറന്നു എന്നു കരുതി ഞാൻ നിന്നിൽ
 നിന്നൂർന്നുവീണതിൽ പിന്നെ എന്നെ നീ.
അറിയാവതല്ലെനിക്കു നിൻ സ്നേഹമിതെങ്കിലും
 എന്നിലെ വിശുദ്ധി നിനക്കായ്തന്നു ഞാൻ.

നീർത്തുള്ളിയായ്നിൻ തുമ്പിലൂടൊഴുകി
യിറങ്ങിടുമ്പൊഴൊക്കയും നിനക്കു ദാഹനീരായി ഞാൻ.
ജന്മാന്തരസ്നേഹനീർച്ചോലയായി നിന്നെ
 തഴുകി കിടന്നു ഞാൻ നീയറിയാതെ നിൻ നിനവിൽ.

ഉയരുമെൻ ആശതൻ തിരകളാൽ ചുംബിച്ചിരുന്നു
നീയറിയാതെ നിൻ നെറുകയിൽ ഞാൻ.
തീപോൽ തിളങ്ങുമീ സൂര്യന്റെ ചൂടിനാൽ
മാഞ്ഞുപോകുവോളം നിന്മാറിൽ പറ്റിയമർന്നു ഞാൻ.

ഹീനവിചാരങ്ങളൊട്ടുമേയില്ലാത്തൊരെൻ
മാനസം നിൻ കാല്ക്കൽ വെച്ചും ,
ഭിക്ഷയായ്നിൻ -നോട്ടമൊന്നു കൊതിചും
ഉൾതാപമൊടെ അണുരൂപമർന്നൂ നിൻ വേരുകൾ തേടി അലഞ്ഞുഞാൻ.

ലക്ഷ്യമായ്നിൻ കോശാന്തരാളങ്ങളിൽചെന്നു
ഉൾപ്പതിച്ചൂർജമായി നിന്നിൽ വിളങ്ങാൻ,
ലോകാരംഭകാലം മുതല്ക്കെ നിന്നിലൂടെ
ഇങ്ങനൊഴുകുന്നു ഞാൻ പിന്നെന്തു സംശയം.

ശുദ്ധ ധ്യാന വിസ്മ്രുതിയിൽ ഞാനറിയാതെ
യാമങ്ങളോളം തപംചെയ്തു നിൻ തുമ്പിൽ
നിന്നതൊക്കയും പീന്നെന്തിനെന്നോർത്തു നീ
വേണമോ അടയാളമെൻ സ്നേഹം അറിവാൻ വേറെ

Like ·  · Share