Saturday 11 September 2021

Wednesday 8 September 2021

 രാമാനന്ദസാഗരം


ഭൂവിൽ ഉത്തമനാരെന്ന

ചോദ്യത്തിനുത്തരമായ്

നാൻമുഖൻ നാരദനേകീ

രാമചരിതാമുദമാദ്യമായ്

ശൈവവൈഷ്ണവലോകേ

നാരദനാദരം ഘോഷിച്ചിതു

കേൾക്കെ പാർവ്വതി ദേവി

പരമേശ്വരനോടാ രാമതത്വം

സവിസ്തരംചൊൽകെന്നും

പരം പുരുഷൻ ദേവിതൻ

ഇംഗിതാർത്ഥംപ്രിയമൊടു

അരുൾചെയ്തൂ രാമതത്വം.

സപ്തർഷിമാരുമതു പഠിച്ചു

ലോകോപകാരാർത്ഥമതു

ഘോഷിക്കുവതിനെത്തീ

ഭൂതലേ വനാന്തരം തന്നിൽ 

കൊള്ളയടിച്ചു ഉപജീവനം

ചെയ്തുപോരും കാട്ടാളനാം

രത്നാകരനെ കണ്ടേൻ

അവനർത്ഥിക്കയാൽ

പാപംനീങ്ങി കൈവല്യം

വരുവാനുപദേശിച്ചവർ

രാമതത്വം ആയതുമൂലം

മൗനിയായ് ആമരമീമരം 

മനനം ചെയ്തു വാത്മീകം 

പൂകിയോൻ മാറിയേൻ 

വാത്മീക മുനിയായ്

ഒരുദിനം തിരിച്ചെത്തിയ

സപ്തർഷിമാരും ചൊല്ലി

ലോകനൻമയ്ക്കായ് നീ

ചമയ്ക്കുക  നൽ കാവ്യം

രാമതത്വം കഥാരസ പുർവ്വം

ഒരുനാളൊരുപുലർകാലേ

വേടബാണമേറ്റു പിടയും

ക്രൗഞ്ച മിഥുന  രോദനം

രുദിതാനുസാരിയാക്കവെ

കവിയായ് മുനി ചമച്ചീരടി

കാവ്യഗുണപ്രാധാന്യമായ്

ആയതിൻചേലുക്കെഴുതീ

രാമകഥാസംഗ്രഹം ചിത്രം

രാമായനമത് രാമായണം

എന്നു സകല ലോകങ്ങളും

പുകളേറി നിത്യപാരായണം

ചെയ്തു മാനുഷധർമ്മം 

അറിഞ്ഞ് മുക്തരാകുന്നു

ബുധജനം

രാജ രാജ്യ നീതികൾ 

മാനവ ധർമ്മങ്ങൾ

ആചരണങ്ങൾ

അനുഷ്ഠാനങ്ങൾ

ലോക തത്വങ്ങൾ

ഉപദേശങ്ങൾ 

വൈദിക തത്വങ്ങൾ

സ്തോത്രങ്ങൾ മൂല്യങ്ങൾ

പുരുഷാർത്ഥങ്ങളെല്ലാം

നിറച്ചതിവിശദമായ്

ലോകകല്യാണാർത്ഥം

ചമച്ചു മഹാമുനി കാവ്യം

പല കാണ്ഡങ്ങളായത്

മാഗധ  സുതൻമാരാൽ 

വാമൊഴിയായ് പരന്നിതു

ഭാരത വർക്ഷത്തിലാകയും

പലയുഗങൾ തലമുറകൾ 

തൻ രക്തത്തിലലിഞ്ഞിതും

മാറിയ യുഗങ്ങൾ പതിയെ 

വാമൊഴി വരമൊഴിയാക്കി

വര വർണചിത്രങ്ങളായ്

കഥയോ കഥാപ്രസംഗമായ്

നടനം നാട്യനൃത്തങ്ങളായ്

നാടകം ചലന ചിത്രങ്ങളായ്

വിദുര വിക്ഷേപണികളിൽ

പരമ്പരയായ് പുലരുന്നിതാ

സനാതനധർമ്മതത്വങ്ങൾ

ഇന്നും അനുസ്യുതമായ്

എത്രയധിനിവേശങ്ങൾ

എത്രയോ ചുട്ടെരിക്കൽ

എത്രയോ ഏച്ചുകെട്ടൽ

എത്രയോ വ്യാഖ്യാനങ്ങൾ

എത്ര വളച്ചൊടികലുകൾ

എല്ലാം അതിജീവിച്ചിന്നും

നിലനിൽക്കുന്നു ഭൂമിയിൽ

മാനവീക മുല്യങ്ങൾ നിത്യം

സനാതനം ശാശ്വതമതിനു

കാരണം ആദി മഹാകാവ്യം

രാ മായുവതിനായ് നിത്യം

പാരയണം ചെയ്യുക നാം

വരുമോരോതലമുറയ്ക്കും

മോക്ഷമാർഗ്ഗത്തിനായ്

പകർന്നേകിടാം രാമതത്വം

പ്രായോഗിക ജീവനത്തിന്

ഉതകും കൈപ്പുസ്തകമിത്

വൈതരണിയിൽവഴികാട്ടും

ഉത്തമപുരുഷനിൻ കഥാമൃതം

രാമാനന്ദസാഗര രാമായണ

പരമ്പര തൻ പ്രക്ഷേപണം

തൻ പ്രചോദനാൽ സുദേവ

വിരചിതം കാവ്യം സുഗേയം

കഥ രാഘവീയമതിനാൽ

എഴുതിയിതടിയനും പിഴ

പാർത്താൽ പൊറുക്കണേ

ക്ഷമയർത്ഥിക്കുന്നു ഞാൻ

 കാവ്യകമലം..

കാവ്യതടാകപരപ്പിൽ വിടർന്നുലഞ്ഞൊരു,

അമലകുദ്മളം തൻ പ്രഭാദലങ്ങൽ നീർത്തി,

മലരിതൾ നിറയെ തൻ ഹ്രുദയരാഗ പൂംതേൻ നിറച്ചും,

അളികുല ജാലങ്ങൾക്കതാവോളം 

നുകരാൻ കൊടുത്തും,

ലാളനങ്ങളാവോളമേല്ക്കാൻ കൊതിച്ചും,

ഓളങ്ങളിലാലോലമാടിയും,

അവൾ തൻ നിറസൌഹ്രദ സൌരഭം

കാറ്റിൽ കലർത്തിയും കഴിയവെ,

ദിനങ്ങൾ കൊഴിഞ്ഞു പൂവിൻ

ഭൂലോകവാസവും തീർന്നൂ

അറിഞ്ഞില്ല പൂന്തേൻ നുകർന്നവർ,

സൌരഭ്യമേറ്റവർ, ആരുമാ

സ്നേഹാതുരമാം ആത്മാവിൻ,

മൌന നൊമ്പരങ്ങളൊന്നും...


 ഏഴിലകൾ

ഒന്നാം ഇല 

തീരെ ചെറുത് 

വിളറിയ നിറം 

ഇപ്പോൾ പിറന്ന കുഞ്ഞ്

കാറ്റും മഴയും വെയിലും

ഏൽക്കാതവളെ കാക്കുക

രണ്ടാം ഇല 

ഒലിവു പച്ച നിറം 

വിസ്മയത്തോടെ

ലോകം കാണുന്ന

പെൺകുട്ടി

ശ്രദ്ധവേണമെപ്പോഴും 

മൂന്നാം ഇല 

ഇളം.പച്ചനിറമാർന്ന്

ഹരിതകം പേറിയ 

കൗമാരക്കാരി

ചില്ലയിൽ നിന്നും 

വേർപെടാൻ

കാറ്റിൽ വിറകൊണ്ട്

കിന്നാരംപറയണ

യൗവ്വനയുക്ത

നാലാം ഇല

അലസവിലാസവതിയായ്

പ്രകാശസംശ്ളേഷണാലസ്യം

പേറിയ വീട്ടമ്മ

അഞ്ചാം  ഇല

ആസക്തിവെടിഞ്ഞ് 

ആത്മഭാവമറിഞ്ഞ്

അഗ്നിശുദ്ധിവരുത്തി

 തിളങ്ങുന്ന മദ്ധ്യവയസ്ക

ആറാം ഇല

കാവിയണിഞ്ഞ

സംസാരമുക്തയാം

നിഷ്കാമ ഭക്ത

ഏഴാം ഇല

ഇഹ ലോക മുക്തയായ്

സമാധിസ്ഥയാം യോഗിനി

 അമർത്യർ 

അപരനുയിർനേദിച്ച  പോർവീരരേ

അപരലോകത്ത് അമരരായ് തീരുക

അപര ജൻമരഹിതം രാജിക്ക നിങ്ങൾ

അപമൃത്യു അല്ലിത് വീര സ്വർഗ്ഗം പൂകൽ

അറിയില്ലയാർക്കും തൻസ്വാസ്ഥ്യമെല്ലാം

അറിയായാതാരോ നൽകും ഭിക്ഷയെന്നും

അറിയില്ല തനിക്കു പകരമാരോ തന്നുടെ

അനർഘജൻമം ബലിദാനമായ് അർപ്പിച്ചതും

അറിവെഴാതെന്നും ഉണ്ടുറങ്ങിയുണർന്നും

അന്യന്റെ കുറവുകൾ തേടിയലഞ്ഞും

അന്യഭാവുകത്തിലെന്നും ഈർഷ്യയാർന്നും

അടങ്ങാ തൃഷ്ണ തൻ ലഹരി നുകർന്നും

ആയിരം പതിനായിരമിങ്ങനെ സമ്പാദ്യവും

ആന അമ്പാരി സ്ഥാനമാനങ്ങളും മോഹിച്ചു

ആരെയും ചതിച്ചും കട്ടും കവർന്നും നേടിയ

അഴകാർന്ന കോട്ടയും കൊത്തളവുമെല്ലാം

അടങ്ങാത്ത ആർത്തിയും ദുരയുമായ് തൻ

ആയുർബലഭാഗ്യദത്തമെന്നോർത്തുംമദിച്ചും

ആർത്തുലസിച്ചും വീരസ്യം നടിച്ചു ഞെളിയും

ആധുനിക മഹാനുഭാവൻമാരേ അറിയൂമോ

ആരോരുമറിയാതെ അതിർത്തി കാക്കൂമാ

ആരുയിർ സോദരർ തൻ ജീവൻ നൽകി

അണയാതെ കരുതുന്നു  നിനക്കുള്ളതെല്ലാം

അറിയാതെ പോകരുതാരുമാ ത്യാഗചരിതം

അലിവല്ല അംഗീകാരമാണവർക്കർഹ്യം

അഭിമാന പൂർവ്വമോർക്കുകവരെ നിത്യം

അവർചൊരിഞ്ഞ ചോരയിലാണെന്നും

അഹങ്കാര പൂർവ്വം ചവുട്ടി നീ നിൽപ്പൂ

അടുത്ത ക്ഷണം അണയുമെന്നറിഞ്ഞും

അന്യനുപകാരാർത്ഥമായീ .തൻ ജൻമം 

അല്പവും ശങ്കിക്കാതന്യനാട്ടിൽ ത്യജിക്കും

അമരരാം വീരരേ  നിങ്ങൾക്കഭിവന്ദനം

 ഗുൽമോഹർപുഴയോട്പ പറഞ്ഞത് 


വാക്കിൻ മൂർച്ചയാൽ

ഹൃദയരക്തം ചിതറി

നീയൊരു പുഴയായ് 

തടംതല്ലി യൊഴുകെ,

നിനക്കായ് നിൻ തീരേ

ചുവന്നു തുടുത്തിന്നു

പൂക്കാതിരിക്കുവാൻ

ആകുമോ മൽ സഖേ

പിരിയാനുറച്ചു നീ

നിൽക്കെ ഇനിയെൻ

ശാഖികൾ വേരുകൾ

മൃതം എന്നോർത്തു പോയ്

ഭ്രാന്തമായ് നിയൊഴുകെ

നിന്നിൽ നിന്നൂർജമാർന്ന്

നിൻ കരകളിൽ നിനക്കായ്

ആർത്തു പൂത്തു പോയ് ഞാൻ

 മലർതണ്ട് 


മലർ ചെണ്ടെൻ തണ്ടെന്നു

കണ്ടൊരു മലർ തണ്ടല്ല

മലർപെണ്ണിൻ മണാളൻ

മധുവുണ്ണും വണ്ടെന്നു 

കണ്ടു കവിമാനസം പണ്ടേ

മലരിൻ അസ്വാതന്ത്ര്യം

തണ്ടെന്നു ചൊല്ലിനേൻ

അതുകേട്ടു മലരോ

തണ്ടിനൊടു പിണങ്ങി

പവന ലാളനമേൽക്കേ

പറന്നു ദളങ്ങൾ ചിതറീ

പലദിക്കിലായ് മലരും

തണ്ടോ നിശ്ച്ഛലം

മലരിന്നോർമ്മയിൽ

നിൽപ്പു മരണം വരെ

നിത്യം നിർനിമേഷം

അധിക തുംഗപഥത്തിൽ

ശോഭിച്ചോരു രാജ്ഞിയാം

മലരിൻ സിംഹാസനമീ

തണ്ടെന്നു കാണാനായില്ലാ

മലരിനും കവിക്കും ആർ

 സയനോരാ


സയനോരാ

എൻ പൊന്നുമക്കളെ

പോകുന്നു അച്ഛൻ

വാരിപ്പുണർന്നുമ്മവെക്കും

പതിവുതെറ്റിച്ചു ദൂരെനിന്ന്

ഒരു നോക്കുകണ്ടുപോകട്ടെ

ഞാൻ

സയനോരാ എൻ പ്രിയതമേ

കെട്ടിപുണർന്നൊന്നമർത്തി

ചുംബിച്ചിടാൻ കൊതിക്കും

ഉൾത്തടംമറയ്ക്കട്ടെ ഞാൻ


കൊതിതീർന്നു പുൽകി

പുണർന്നതില്ലാ മുകർന്നു

കൊഞ്ചിച്ചു തീർന്നതില്ലാ

സ്നേഹിച്ചു തീർന്നതില്ലാ

തെല്ലും നിങ്ങളെ എങ്കിലും

സായനോരാ


ആതുര ശുശ്രുഷയ്ക്കായ്

ഈശൻ നിയോഗിച്ചെന്നെ

പോകണം സഹായമായ്

ഇതെൻ ജൻമനിയോഗം


മാനവരാശിതൻ നൻമയ്കു

പ്രതിജ്ഞാബദ്ധമാം കർമ്മം

അനുഷ്ടിച്ചിടേണമിതെൻ

ധർമ്മം ആയതിനായോതും

വിടവാങ്ങലിതു നിശബ്ദം

ചൊല്ലുന്നു സായനൊരാ


സ്പർശനാലിംഗനംചുംബന

സ്നേഹസാമിപ്യമൊക്കയും

നിഷിദ്ധ്യമതിനാൽ പകരും

മഹാമാരിതൻ വിത്തുകൾ

മുളപൊട്ടി ഒന്നിനു പത്തായ്


ശാസ്ത്രങ്ങൾ കാര്യങ്ങൾ

കാരണം ഒക്കെ നിരത്തി

യുക്തിഭദ്രമായ് തലനാരിഴ

കീറി നിരത്തും സിദ്ധാന്തം

മെല്ലാത്തിനും അതീതം

പ്രകൃതി തൻ നിയമങ്ങൾ


എല്ലാം ഉല്ലംഘിച്ചുപോകും

മാനവ ദുരതൻ മണ്ടയ്ക്കു

കൊട്ടുവാനുയർത്തുമൊരു

ചെറു വിരലനക്കം പോലും

താങ്ങില്ല മാനുഷനെങ്കിലും

ഔദ്ധത്യം പൂണ്ടു പറയുന്നു

ഞാൻ ദിഗ്വിജയി ആരുണ്ടു

കെട്ടുവാനെൻ കുതിരയെ


ഒടുവിലിതാ ശിക്ഷയായേറ്റു

വാങ്ങുമീ മഹാരോഗാണു

സംക്രമണമൊക്കയും

പ്രതിദിനം പ്രതിവിധിയേ

കാണാതെ പെരുകുന്നു

ഭുലോകമാകെ പടരുന്നു


സായനോരാ മൽപ്രിയേ

ഇനിയില്ല ചെറുചിരിയും

ഒരു പ്രേമഭാഷണവും

ഇനിയില്ല തണുവിരൽ

സ്പർശ്ശവും ആർദ്രമാം

അരിയ ചുബനക്കുളിരും


സയനോരാ മൽകുരുന്നേ

മൽപ്രിയേ ആതുര സേവന

വ്യഗ്രതയാൽ പകർന്നതാം

രോഗാണുജാലം ബാധിച്ചു

ഞാനുമൊരണുവാഹകൻ

ഇനിയേറയില്ലാ ദിനങ്ങൾ

ചുമ വിറപ്പിച്ചിടും നെഞ്ചകം

വെടിഞ്ഞീ ദേഹിയകന്നിടാം


ആയതിൻ മുൻപെയൊരു

മാത്ര പാർത്തു പോന്നിടാൻ

പടിവാതിലെത്തിയീ ഞാൻ

ഒടിയണഞ്ഞിടാൻ വെമ്പുമീ

പാദങ്ങൾ മണ്ണിലാഴ്ത്തിയും

വിറകൊണ്ട കൈകളാൽ

ചൊല്ലുന്നു സായനോരാ



(കൊറോണ ബാധിച്ചവരെ ചികിൽസിച്ചു ഒടുവിൽ തന്റെ മരണം അടുത്തെത്തി എന്നറിഞ്ഞു സ്വന്തം മക്കളെ ദൂരെനിന്ന് കൈവീശി അന്ത്യ യാത്ര പറയുന്ന ഇന്തോനേഷ്യൻ ഡോക്ടർ ഹാദിയോ അലിയും ആ ഫോട്ടോ എടുത്ത അദ്ദേഹത്തിൻറെ ഭാര്യയും കൊറോണയിൽ വിറങ്ങലിച്ച ലോകത്തിന്റെ നേർചിത്രമാകുന്നു...

ജക്കാർത്തയിൽ നിരവധി കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച യുവ ന്യൂറോളജിസ്റ്റായ ഡോക്ടർ March 22 ന് ആണ് മരിച്ചത്. അദ്ദേഹത്തിന്റെ അവസാന സന്ദർശനമാണത്. ഗേറ്റിനു വെളിയിൽ നിന്ന് തന്റെ ഗർഭിണിയായ ഭാര്യയെയും 2 പെൺകുഞ്ഞുങ്ങളെയും ഒന്നു കണ്ടു മടങ്ങുക മാത്രമായിരുന്നു,

തൻ്റെ പ്രൊഫഷന്റെ മഹത്വം വാനോളമുയർത്തി എല്ലാവർക്കും മാതൃകയായ ആ ഡോക്ടർ...)




 

യാത്ര


പോയിടാനേറെ ദൂരം

എത്തിടാനൊരേ ലക്ഷ്യം

പങ്കിടാനേക തുണയായ്

ഒന്നുചേർന്നീ ഞങ്ങൾ 2


പോയിടാൻ 


ഇല്ലതെല്ലും നേരം 

കുശലങ്ങൾ ചൊല്ലുവാൻ 

ഒന്നു നിൽക്കാൻ പോലും

ഇല്ല തെല്ലും ശക്തി 2


പോയിടാൻ 


ഏറ്റി  നിൽക്കാൻ നിന്നെ

ആവില്ല എങ്കിലും 

പേറീ നിൽക്കാൻ മണ്ണിൽ

ഞാനല്ലേ ഉള്ളൂ പൊന്നേ 2


പോയിടാൻ


തുടരുമീ യാത്രയിൽ  

തരിക നിന്നനുഗ്രഹം

തളരാതെ തകരാതെ 

നിൻ പദം ചേരുവാൻ 2

നാം


ഒടുവിൽ ഈ വഴിയമ്പലത്തിൽ

നാം കണ്ടുമുട്ടിയപ്പോഴേക്കും

ഒരുപാടു  വൈകിപ്പോയിരുന്നു ,

എന്റേതും നിൻ്റേതുമായി ഒരിക്കലും

 പങ്കുവെക്കുവാനരുതാത്ത

ഒരുപാടു ഭാണ്ഡങ്ങൾ.പേറി നാം

ഇരുവരും തളർന്നു പോയിരുന്നു .

ഒരു ഉണങ്ങിയ ഇല ചുണ്ടിൽ  

പറ്റിപിടിച്ചതുപോലെയിരുന്നു

എന്നെ കണ്ടയുടനെ നിന്റെ ചിരി,

ഒരിക്കലത് ഒരു നന്ത്യാർവട്ടപ്പൂവായിരുന്നു.

നീലത്തിരമാലപോൽ അലയടിച്ചിരുന്ന

വാർമുടി ചുരുളുകൾ  ഏറെ.നരച്ചിരുന്നു,

തേച്ചുമിനുക്കിയമാതിരിയിരുന്ന നെറ്റിതടം

നീണ്ട ചുളിവുകൾ വീണിരുണ്ടിരുന്നു .

കരിംകൂവളമിഴികൾ  തിമിരബാധിതം

വിളറി വെളുത്തു മങ്ങിപ്പോയിരുന്നു,

പനിനീർ  കവിൾതടങ്ങൾ ഒട്ടിപോയിരുന്നു,

തുടുത്തചുണ്ടുകൾ കരുവാളിച്ച്

ഉലഞ്ഞുപോയിരുന്നു.

നാഗപടത്താലി തിളങ്ങിയ ശംഖുപോലുള്ള 

 കഴുത്തിലൊരു കറുത്ത ചരടു മാത്രം,

വില്ലൊത്ത തോളുകൾ വല്ലാതെ കൂനുകയും

 ചാഞ്ഞുവീഴുകയും  ചെയ്തിരുന്നു .

എള്ളിൻപൂവൊത്ത നീണ്ട മൂക്കിലെ

മൂക്കുത്തിയിൽ പണ്ടുണ്ടായിരുന്ന

ചുവന്ന കല്ലിളകി പോയിരുന്നു,

ഓറഞ്ചിന്റെ അല്ലിപോലുള്ള ചെവികളിൽ

മുക്കൂറ്റി കമ്മലിനു പകരം ഉണങ്ങിയ 

ഈർക്കിൽ ചീളുകൾ  കുത്തിവെച്ചിരിക്കുന്നു.

കടഞ്ഞെടുത്ത പോലിരുന്ന ദേഹം

ചടച്ചു മെലിഞ്ഞു പോയിരുന്നു,

നീണ്ട മനോഹരമായ നിന്റെ കൈവിരലുകൾ

വിറയാർന്നു നീല ഞരമ്പെഴുന്നു നിന്നിരുന്നു.

മലർചൂടി നീലപട്ടുടുത്തു കണ്ടിരുന്ന 

നീയിന്ന് നിറംമങ്ങിയ കാവി സാരിയുടുത്തിരുന്നു,

പതിയെയുള്ള നടത്തത്തിൽ കാലടികൾ

എവിടെയോ തട്ടി ചോരപൊടിഞ്ഞിരുന്നു.

എങ്കിലും അന്ധകുപത്തിലെ 

നീർത്തിളക്കം പോൽ അഗാധമാം നിൻ മിഴികളിൽ,

എന്നെ കാൺകെ പണ്ടുണ്ടായിരുന്നൊരാ 

ചില്ലുവെളിച്ചം എനിക്കിപ്പോഴും കാണാം.

വിവശം ഉയർന്നു താഴുന്ന നെഞ്ചിൽ 

ഒരു സ്നേഹസാഗരമിരമ്പുന്നതു കേൾക്കാം,

വിറയാർന്ന ചുണ്ടിൽ പറയാതെ പതിരായ

ഒരായിരം വാക്കുകൾ ഉലയുന്നതു കാണാം.

അരുത് പറയരുത് പറയാതെ പരസ്പരം

നാമറിഞ്ഞൊരാവാക്കിൻ വിശുദ്ധിയിലല്ലേ

ഈ കനൽ കാടത്രയും നാം താണ്ടിയത്,

ഇനിയതറിയുവാൻ നമുക്ക് മൊഴിയെന്തിന്.

വരു ഭയമെഴാതെന്നരികത്തിരിക്കൂ ,

ഇനിയീ  തോളിൽ നിൻ തലചായ്ക്കൂ,

നിറഞൊഴുകുമീ  മിഴികൾ തുടയ്കരുത്

അവ പെയ്തൊഴിയട്ടെ ആവോളം.

വിറയോലും നിൻ വിരൽതുമ്പിൻ സംവേദനം

ഈ പഴങ്കൂടിനൊരൂർജ്ജമായിടട്ടെ മേൽ,

ഞെട്ടറ്റുവീഴുവോളമീ പാരസ്പര്യ സുഖം

നമുക്ക് അമൃതമായ് നുണയാം,

അല്ലെങ്കിൽ എന്തിനൊന്നിച്ചു നമ്മൾ.

ഇതുപോലിങ്ങനെ

ഈ അവസാന സത്രത്തിൽ. 

 വാഴക്കുല


ജൻമി തൻ വീട്ടിലെ വാഴക്കുല

കണ്ടു കൊതിച്ചൂ അടിയാൻ രാമൻ

കിട്ടിയാൽ നന്നായിരുന്നു

എങ്കിലും മനസ്സടക്കി വേണ്ട

തമ്പ്രാട്ടിക്കിഷ്ടമാകൊലാ.


പെട്ടന്നുടനെയതാ തമ്പ്രാട്ടിയോതി രാമാ

ആ കുല വേണേൽ വെട്ടിയെടുത്തോ 

നിൻ കുട്യോൾക്കു കൊടുക്കാം

മനസ്സിൽ തോന്നീ മോഹമാ ചെറു

 ഞാലി പ്പൂവൻ കുലയോടപ്പോളാദ്യമായ്


കുട്യോൾക്കു തമ്പ്രാട്ടിതൻ സമ്മാനമേറെ

 പ്രിയമാകുമെങ്കിലും വേണ്ടാ തമ്പ്രാട്ടീ 

അവിടുന്നെടുത്താട്ടേയെന്നോതി 

തിരിഞ്ഞു നടക്കവേ കേട്ടൂ

 ഞാനല്ലേ നൽകുന്നത് കുട്യോൾക്കു കൊടുക്കു

 തമ്പ്രാട്ടി തന്നതെന്നോതി നീ 


നിറഞ്ഞു മനം ഉണ്ടല്ലൊ കരുതൽ, 

തമ്പ്രാട്ടിക്കെൻ കുട്ടികളേപ്പറ്റിയേറ്റം,

എന്നു നിരൂപിച്ചൂ സന്തോഷിച്ചേറെ

പതിയെ കുലതലയിലേറ്റി നടക്കാൻ 

തുടങ്ങവേ മനം തുടികൊട്ടി രാമനും, 


മക്കൾക്കിന്നിതമൃതേത്താകും 

ഭാര്യയ്ക്കും തമ്പ്രാട്ടിയോടേവം

തൃപ്തി തോന്നിടും

വിഷവും വളവുമേകാതെ 

തനിയേ തമ്പ്രാട്ടിതൻ തൊടിയിൽ വിരിഞ്ഞ 

കുലതൻ തേൻ രുചി നാവിലുറി രാമനും


 സന്തോഷമോടേറ്റം നട കൊണ്ടാൻ 

കുലയും പേറി  മന്ദം സാമോദം

പെട്ടന്നതാ ഒരു പിൻവിളി

രാമാ അടിപടല മുറിച്ചിവിടെ 

തന്നിട്ടുപോകൂ കൊതിയുണ്ടേവ മെനിക്കും

 ചെറു ഞാലിപ്പൂവൻ പഴംകഴിക്കാൻ 


അയ്യോ ഞാനെന്തു സ്വാർത്ഥൻ 

തൻ തൊടിയിൽ വിരിഞ്ഞ കുല കണ്ടു 

രാമൻ കൊതിക്കെ ഒരു ചേലിനു 

വേണേൽ എടുത്തുകൊൾകെന്നതുകേട്ടുടനെ

 സ്വന്തമാക്കാൻ ചാടി പുറപ്പെട്ടല്ലോ 


മര്യാദയില്ലാതെ ഹാ കഷ്ട്ടം വിഡ്ഢി ഞാൻ,,

പ്രായമുള്ളോർതൻ മോഹമേറിടും 

ഏറെ പ്രിയ തര രുചികളിൽ വസ്തു വകകളിൽ

 എന്നോർത്തില്ല ഞാൻ  തൻ കാര്യം നോക്കി


അയ്യോ തമ്പ്രാട്ടി വേണ്ട  അറിയാതെടുത്തു പോയ്

 വേണ്ടെനിക്കീക്കുല ക്ഷമിക്കണം അവിടുന്നെടുത്താട്ടേ

 എന്നോതി തിരിഞ്ഞു നടക്കവേ   

കേട്ടു പിന്നിൽ കുപിത സ്വരം

അഹങ്കാരിയീ രാമൻ കുശുമ്പൻ സ്വാർത്ഥനും

 എൻതൊടിയിലെ കുല ഞാൻ നൽകിയിട്ടും

 രണ്ടു പഴമിങ്ങുതാ എന്നുപറയെ

കുലയുമുപേക്ഷിച്ചങ്ങു പോയവൻ  

നന്ദികെട്ടോൻ എങ്ങിനെ പിന്നെ  

ഗുണംപിടിക്കുമിവൻ സാമദ്രോഹി  

നന്നാവുകില്ലോരുകാലവും നീ


വഴിയേ പോയ പഴി ചാടിയെടുത്ത രാമൻ

നിറഞ്ഞകണ്ണുകളാരും കാണാതടച്ചു പിടിച്ചു

രാമനുറക്കെ പറഞ്ഞു മനസ്സിൽ 

തമ്പ്രാട്ടീ വേണ്ടയെന്നോതിയിട്ടും 

പിടിച്ചേൽപ്പിച്ചതാം പൊരുളിൻ 

പങ്കവിടുന്നു കേട്ടത് ശരിയോ


വാലം നില നിൽക്കേ നീട്ടിയ പൊരുൾ 

വാങ്ങി പോയാൽ ഉതകാതെ പോമല്ലോ

 എന്നല്ലേ പഴമൊഴിയതിനാലെൻ

 മോഹമടക്കിയല്ലേ വേണ്ടന്നോതിയതടിയൻ

  അതിനാൽ 

ഇല്ലാ കുറ്റബോധം തെല്ലും മനസ്സിലെന്നറിയൂ


അഹങ്കാരിയല്ലടിയൻ അഭിമാനി യെന്നറിയുക

 സ്വാർത്ഥനല്ലടിയൻ ത്യജിച്ചതെൻ മോഹം

നിന്ദിച്ചതല്ല  തിരിച്ചു നൽകിയത് 

അവിടുത്തെ ആഗ്രഹം തീരാൻ


കെടുമ്പു കാട്ടി പോയതല്ല കൊടുത്തതാണ് 

തിരിയെ അവിടുത്തെ സന്തോഷത്തിനായ് 

നാണമെന്യേ അന്യ മുതലാഗ്രഹിച്ചെന്ന

പഴി  മടിയെഴാതെ ഞാനേൽക്കുന്നു

മേലിലാവർത്തിക്കില്ലിതുപോലവിവേകം തെല്ലും

 തമ്പ്രാട്ടി അവിടുന്നു പൊറുത്താലും

ഇദംന:മമ


ഇദം ന  മമ  എന്നുച്ചരിച്ചുപോരവേ

അതിൽ ഈ ദേഹിയുമെന്നോതി

സമന്ദഹാസമവർ പരിത്യജിക്കുന്നതീ

 ജീർണവസ്ത്രം എന്നതറിവാൻ

മുസലം കഠാരംകുറുവടി ഖഡ്ഗം

ഇവയേന്തി മതമദംകൊള്ളുവോർ

എത്ര ജൻമം ഇനിയുമെടുക്കേണം 

പിറവി പറയാവതല്ലഹോ തെല്ലും


പറഞ്ഞാൽതിരിയാതവരോടെങ്ങിനെ

അറിയിക്കും നാം സത്യം അതിന്ന്

അന്ധന്നുകാട്ടുംകണ്ണാടിയെന്നപോലാം

മൗനം ഭജിക്കുക സ്വകർമ്മം കലിയുഗേ 

അല്ലാതുള്ളവയെല്ലാം വരുത്തുന്നു

നിൻ മാർഗ്ഗ ഭ്രംശം നിശ്ചയം 


അവനവനാത്മസുഖത്തിനാചരിക്കുന്നവ

അപരനു സുഖമായ് വരേണമെന്നോതി 

മറഞ്ഞോരാ ശ്രീഗുരു മഹാമുനിയെത്ര 

ക്രാന്തദർശ്ശി എത്ര ലളിതമാം മാർഗ്ഗം

ആരറിയുന്നു നിൻപൊരുൾ മഹാത്മൻ 

ഓർത്താലെത്ര വിചിത്രം  നിൻ മൊഴികൾ

മുത്തുകൾ പോലവ  വിളങ്ങുന്നു നിത്യം

Sunday 5 September 2021

 തൃമധുരം


തൃമധുരം ഞാൻ നിൻ മുന്നിൽ നേദിക്കാം 

എന്നുണ്ണിക്കണ്ണനെ അനുഗ്രഹിക്കൂ

മൂഢമാം കല്പനയെല്ലാം അകറ്റിനീ

അവനിൽഅറിവായ്  നീ നിറയൂ


തൃമധുരം


ഇല്ലായ്മയുണ്ടെങ്കിലും 

വല്ലാതെ നോവുന്നുവെങ്കിലും 

നിൻ ധനം വിദ്യാധനമതു നേടുകിൽ

അതുതാനനുഗ്രഹം തായേ


തൃമധുരം


വിദ്യകൾ നൽകിയാലും

ജ്ഞാനം നിഏകിയാലും

ഗർവ്വം നിറയ്ക്കാതെ നോക്കണെ

അവനുടെ അഹമെല്ലാം മാറ്റി നീ കാക്കണെ.


തൃമധുരം

 ശ്രീഭൂത നാഥാ


ശ്രിത ജന പരിപാലകാ സ്വാമീ 

ശരണാഗത വൽസലാ

ശ്രീഭൂത നാഥാ അയ്യപ്പാ സ്വാമീ


ശരണം നീ തന്നപ്പാ സ്വാമി

ശരണം നീ അയ്യപ്പാ  


ശ്രിത ജന പരിപാലകാ


പാപങ്ങൾ പോക്കിടാൻ

പരിഹാരമാർന്നിടാൻ

പതിനെട്ടു മലയാകളാം പടിയേറി വരുന്നിതാ

പുണ്യ്യങ്ങൾ നേടുവാൻ പുതുജന്മമാർന്നിടാൻ

പുരുഷാന്തരങ്ങൾ വണങ്ങുന്നു നിൻ മുന്നിൽ

 

ശ്രിത ജന പരിപലകാ

 

അഹം ബോധമുടയുമ്പോൾ

അഖങ്ങൾ തീർന്നുടൻ 

ആഴിയിലെരിയുമീ കേരമെൻ മർത്യജന്മം

അഭിഷേക നെയ്യായ് നിന്നിലലിഞ്ഞിടാൻ

അനുഗ്രഹമേകണേ തത്വമസിപ്പൊരുളേ


ശ്രിത ജന പരിപാലകാ

 അയ്യപ്പനെന്റകത്ത്  ഓം


സ്വാമി നിന്റകത്ത് ഓം എന്നതാം 

സാമവേദപ്പൊരുളല്ലേനിൻമന്ത്രം അയ്യപ്പ

തിന്തകത്തോം 

എൻ സ്വാമി

തിന്തകത്തോം 


(അയ്യപ്പനെന്റകത്ത് )


യമ നിയമങ്ങൾ

പാലിച്ചു ഞാനൊരു

മണ്ഡലക്കാലം വൃതമെടുക്കെ

പതിവായ് ചൊല്ലുന്ന

സ്വാമിനാമങ്ങളെൻ

കോശാന്തരംഗത്തിൽ നിറയുമ്പോൾ

അവിടെ മുഴങ്ങുന്ന ജീവനതാളമതല്ലേ

നിൻ മന്ത്രം

 

(അയ്യപ്പനെന്റകത്ത് ഓം)


ഇരുമുടിയും പേറി

ശ്യാമാംബരംചുറ്റി

മുദ്രാധാരികൾ

കന്നി അയ്യപ്പൻമാർ നിൻ മുന്നിൽ പേട്ടയും തുള്ളി

വന്നെത്തുമ്പോൾ

അവിടെ വിളങ്ങുന്ന

തത്വമസിപ്പൊരുളല്ലേനിൻ മന്ത്രം 

 (അയ്യപ്പനെൻ്റകത്ത് ഒം)

 ജീവന്റെവൃക്ഷം 


വചന മാരിയിൽ 

ഞാൻ കുതിർന്നു

നിന്നാത്മ മാരിയിൽ

ഞാൻ തളിർത്തു

യേശുവേ രക്ഷകാ

നിന്നിലെൻ നാമ്പുകൾ

മുളച്ചുയർന്നു


വചനമാരിയിൽ


വീശുന്ന കാറ്റിലും

തളരില്ല ഞാൻ

എരിയുന്ന ചൂടിലും

കരിയില്ല ഞാൻ

ചൊരിയുന്ന മഴയിലും

വീഴില്ല ഞാൻ

യേശുവേ രക്ഷകാ

നിന്നിലെൻ വേരുകൾ

ഉറച്ചുവല്ലോ


വചനമാരിയിൽ


നീ തന്നെ വഴിയായ്

മാറുന്നിതാ

നീ തന്നെ സത്യമായ്

തീരുന്നിതാ

നീ തന്നെ ജീവനായ്

ചേരുന്നിതാ

യേശുവേ രക്ഷകാ

നീയെന്നിൽ

ജീവന്റെ വൃക്ഷമായി 


വചനമാരിയിൽ

എഴുതിയേ മതിയാകൂ


മുറിവേറ്റ മരത്തിൻ കറപോലെ

മദം കൊണ്ട കൊമ്പന്റെ നീർ പോലെ

നിറകൊണ്ടപെണ്ണിൻ

ഋതു പോലെ

കലികൊണ്ട കടലിൻ

തിരപോലെ

മാന്തളിർ തിന്ന കുയിലിന്

കൂജനം പോലെ

തൂലികയേന്തിയ

നമതിന് എഴുത്ത്  ഒരു 

സേഫ്ടീ വാൽവാണ് 

പ്രക്ഷുബ്ധ വികാരങ്ങളുടെ കവിഞ്ഞൊഴുക്ക്

ഏഴുതാതിരിക്കാനാവില്ല

എഴുതിയേ മതിയാകൂ

 തുമ്പിയാലെന്നുടെ തുമ്പങ്ങൾ മാറ്റും 



തുമ്പിയാലെന്നുടെ

തുമ്പങ്ങൾ മാറ്റും

ഉമ്പർകോൻ തന്നുടെ

തമ്പുരാനേ

ഇമ്പമോടെ വന്നു 

സംപ്രിതനായെന്റെ

ഇംഗിതങ്ങൾ നീ നൽകണേ

നിൻ അൻപതു

നീ തരണേ


(തുമ്പിയാലെന്നുടെ)


വിഘ്ന വിനാശകനെ

വിശ്വ വിഭാകരനെ

വിശ്വൈക വന്ദിതനെ

വ്യാസനുവേദം

രചിക്കുവാൻ തന്നുടെ

വെൺ ദന്തം നൽകിയോനെ 

വിശ്രുതമാം നിൻ വദനം കാട്ടിടണേ.


(തുമ്പിയാലെന്നുടെ)


ദൃഷ്ടി സ്വരൂപനെ

ശിഷ്ടേശ്വരാ

അഷ്ടപദാർത്ഥ പ്രിയാ

ഇഷ്ടമോടെ വന്നു

ക്ലിഷ്ടമീ ജീവിതം

തുഷ്ടമായ് തീർത്തിടേണെ

വിഷ്ടുപമാക്കിടേണെ


(തുമ്പിയാലെന്നുടെ  തുമ്പങ്ങൾ തീർക്കും )


പ്രണയം


ചിലതങ്ങിനെ കൈവിരലുകൾക്കിടയിലൂടെ 

മണലൂർന്നമാതിരി വേർപെട്ടു പോകുമ്പോൾ

ഉപാധിരഹിതമാം  സ്നേഹം തൊണ്ടയിൽ

ഒരുഅമർത്തിയ ഗദ്ഗദമാകുമ്പോൾ,

മൗനം അതിൻ്റെ ആയിരം വിരലുകളാൽ, 

നമ്മെ പൊതിയുമ്പോൾ

പുലർകാല നിലാത്തെളിപോലെ

വിളറിയ പുഞ്ചിരിയുമായ് പ്രണയം

 ഇടവഴിയിറങ്ങി നടന്നു പോകുന്നു

തൊഴുവൻകോട്ടമ്മ.


തൊഴുതു നിന്നീടുമ്പോൾ

തൊഴുവൻകോട്ടമ്മ.

തൊട്ടു വിളിച്ചതു പോലെ

തൊടുകുറി ചാർത്തുമ്പോൾ നെറ്റിമേൽ അരുമയായ്

ചുംബിച്ചുണർത്തിയപോലെ  ആർദ്രമായ്  ചുംബിച്ചുണർത്തിയപോലെ 



(തൊഴുതു നിന്നീടുമ്പോൾ)


തുടരുമെൻ സംസാര ചക്രത്തിലമർന്നവൾ

ശ്രീചക്രരാജേശ്വരിയായ്

ആഗമ നിഗമ മന്ത്ര ദല ങ്ങളാൽ അർച്ചന ചെയ്തു ഞാൻ നിന്നു നിൻമുന്നിൽ

സഹസ്ര നാമം ചൊല്ലി നിന്നു  

ലളിതാ സഹസ്രനാമം ചൊല്ലി നിന്നു 


(തൊഴുതു )


വിടരുമെൻ മാനസ 

പദ്മത്തിലമർന്നവൾ

ശ്വേതപദ്മാസനയായി

സമയാചാര തൽപരയായവൾ

സാമഗാനപ്രിയയായി  അടിയനു  സാരസ്വതാമൃതമായി 


(തൊഴുതു നിന്നീടുമ്പോൾ)

ആറ്റുകാലെഴും അമ്മേ


അഴലാറ്റിടും അമ്മേ എൻ

ആറ്റുകാലെഴും അമ്മേ ആധികൾ  വ്യാധികൾ 

അകറ്റിടുവാനമ്മേ 

നോറ്റു വരുന്നു ഞാൻ പൊങ്കാല  എൻ

നൂറ്റൊന്നു  പൊൻകല പൊങ്കാല 


അഴലാറ്റിടും അമ്മേ


തോറ്റങ്ങളേറ്റുഗ്ര രൂപിണിയായ് വന്നു 

തോറ്റുപോകാതെന്നെ 

പോറ്റുക നീ മാറ്റാൻ പറ്റത്തെയൊക്കെയും  

നീറ്റുക നീ 


അഴലാറ്റിടും അമ്മേ



ഉറ്റവരറ്റോർക്കാശ്രയമായ് നിന്നു

കുറ്റങ്ങൾ കുറവുകൾമാറ്റുക നീ 

ചുറ്റുമീ  ദോഷങ്ങൾ  അഴിക്കുക നീ


അഴലാറ്റിടും അമ്മേ

സരസ്വതീ നമസ്തുഭ്യം


കച്ഛപി മീട്ടി പാടുകെൻ ദയിതേ

പൂജാമണ്ഡപം വാഴുമെൻ ദേവീ

അന്ധകാരാവൃതമാമെൻ മനസ്സിൽ 

അക്ഷരജ്യോതിയായ് നീ തെളിയൂ2


സരസ്വതീ നമസ്തുഭ്യം

വരദേ കാമരുപിണീ

വിദ്യാരംഭം കരിഷ്യാമീ

സിദ്ദിർഭവതുമേ സദാ.


വാഗർത്ഥങ്ങളാൽ ചാമരം വീശ്ശിയും

സപ്തസ്വരങ്ങളിൽ  നർത്തനം ചെയ്തും

എൻ ഹൃദയപദ്മത്തിൽ ഇരുന്നരുളൂ ദേവി

അടിയനെ അക്ഷര ദാസനാക്കൂ.               2


സരസ്വതീ നമസ്തുഭ്യം

വരദേ കാമരുപിണീ

വിദ്യാരംഭം കരിഷ്യാമീ

സിദ്ദിർ ഭവതുമേ സദാ.


കീർത്തനങ്ങൾ എൻ നാവിലുണർത്തിയും 

നിൻ കാവ്യകൽപ്പന മനസ്സിൽ വിരിയിച്ചും

ശ്വേതപത്മാസന സംസ്ഥിതേ ദേവീ

അടിയനിൽ ജ്ഞാനാമൃതം നിറയ്ക്കൂ           --2


സരസ്വതീ നമസ്തുഭ്യം

വരദേ കാമരുപിണീ

വിദ്യാരംഭം കരിഷ്യാമീ

സിദ്ദിർഭവതുമേ സദാ.


കച്ഛപി മീട്ടി പാടുകെൻ ദയിതേ

പൂജാമണ്ഡപം വാഴുമെൻ ദേവീ

അന്ധകാരാവൃതമാമെൻമനസ്സിൽ 

അക്ഷരജ്യോതിയായ് നീ തെളിയൂ 2

 ഉയിരിൻ്റെ ഉയിരായൊരെൻ,

പ്രാണ നാഥനെ കവർന്നെടുത്ത,

കാലമേ നിൻ കണക്കുകളെല്ലാം,

വെടിഞ്ഞു ഞാനുഴലുന്നിതായെൻ,

അബോധ തീരങ്ങളിലേകാന്തമായ്,

അലഞ്ഞകലുമൊരുതോണിയായ്.

 എത്ര പ്രളയങ്ങൾ

എത്ര ഭൂചലനങ്ങൾ

എത്ര ഹിമപാതങ്ങൾ

എത്ര ചണ്ഡമാരുതൻ

എത്ര അഗ്നിവർഷങ്ങൾ

എത്ര പേമാരികൾ

എത്ര മഹായുദ്ധങ്ങൾ

എത്രയെത്ര ദുരന്തങ്ങൾ

അത്രയും അതിജീവിച്ചവർ 

മണ്ണിലീ മാനവകുലജാതർ


എങ്കിലും പാഠങ്ങൾ 

ഒന്നും പഠിക്കില്ലാ തെല്ലും

ഒട്ടും  വക വെയ്ക്കയില്ല

  വരും മുന്നറിയിപ്പുകൾ 


വരുമൊരോ ദുരന്തവുമേറ്റു

 വാങ്ങിപ്പിടയുവാൻ ദീപം

 തേടും ഈയാംപാറ്റകൾ നാം 

സകല ചരാചരങ്ങളും

സഹവർത്തിത്വമോടു പുലരുന്നീ

 മണ്ണിൽ മദ മാത്സര്യങ്ങളില്ലാ തെല്ലും


പുല്ലു പുഴുക്കളും 

തരു ലതാ വൃന്ദവും

സിംഹ വ്യാഘ്രാദി

ക്രൂരമൃഗങ്ങളും


അജഗജ ശശങ്ങളും 

ഹരിണങ്ങൾ കരടി 

കാട്ടി കരിചാതിവർഗ്ഗവും

പരസ്പരം പരിപാലിച്ചു

പോരുന്നു കൊല്ലില്ല 

തമ്മിൽ തമ്മിലവർ 

പൈയ്യടക്കുവാനല്ലാതെ.



 

രാധാകൃഷ്ണ സംയോഗം


ജീവാത്മ പരമാത്മാ

സംയോഗാമൃത ധാരയീ

രാധയെന്നറിയൂ നീ


യോഗസ്ഥ സമാധിയീ

രാസോത്സവമേവം

പകരുമാനന്ദലഹരി

യോഗം ചെയ്യും നേരം

നിറയുംആനന്ദാമൃതം


കർമ്മങ്ങളെല്ലാമടക്കി 

സ്വസ്ഥനായ് മേവും 

ആത്മോൻമുഖനാം

ജീവാത്മവാം നമുക്ക് 

പരമാത്മയോഗം

ലഭിക്കായ്കിലുണ്ടാം

ദുഖംതാൻ കവി തൻ

രാധാ വിരഹ പ്രതീകം


അറിയുകാന്തരീകാർത്ഥം

നാമെല്ലാം രാധമാർ

വിശ്വമോ വൃന്ദാവനം

ഉടൽപൂകിടുമാത്മം

അഹം ബ്രഹ്മമാം

പ്രപഞ്ച ചൈതന്യം


അനന്തതയേറിയ

വിശ്വബോധം താൻ

പരമാത്മ ചൈതന്യം

ശ്രീകൃഷ്ണനെന്നറിയൂ


അഹം ബോധമുണരുമിടം

 തേടുക  നീ നേടിടും

പരം ആത്മബോധം

ആനന്ദാമൃതധാരായാം

രാധാകൃഷ്ണ സംയോഗം

 സയനോരാ

 സയനോരായെൻ പൊന്നു 

മക്കളെ പോകുന്നു അച്ഛൻ

വാരിപ്പുണർന്നുമ്മവെക്കും

പതിവുതെറ്റിച്ചു ദൂരെനിന്ന്

ഒരു നോക്കുകണ്ടുപോകട്ടെ

ഞാൻ

സയനോരാ എൻ പ്രിയതമേ

കെട്ടിപുണർന്നൊന്നമർത്തി

ചുംബിച്ചിടാൻ കൊതിക്കും

ഉൾത്തടംമറയ്ക്കട്ടെ ഞാൻ


കൊതിതീർന്നു പുൽകി പുണർന്നതില്ലാ മുകർന്നു കൊഞ്ചിച്ചു തീർന്നതില്ലാ സ്നേഹിച്ചു തീർന്നതില്ലാ തെല്ലും നിങ്ങളെ ഞാൻ


ആതുര ശുശ്രുഷയ്ക്കായ്

ഈശൻ നിയോഗിച്ചെന്നെ

പോണമവനു സഹായമായ്

ഇതെൻ ജൻമനിയോഗം


മാനവരാശിതൻ നൻമയ്കു

പ്രതിജ്ഞാബദ്ധമാം കർമ്മം

അനുഷ്ടിച്ചിടേണമിതെൻ

ധർമ്മം ആയതിനായോതും

വിടവാങ്ങലിതു നിശബ്ദം

സ്പർശനാലിംഗനംചുംബന
സ്നേഹസാമിപ്യമൊക്കെ
നിഷിദ്ധ്യമതിനാൽപകരും
മഹാമാരിതൻ വിത്തുകൾ
മുളപൊട്ടി ഒന്നിനു പത്തായ്

ശാസ്ത്രങ്ങൾ കാര്യങ്ങൾ കാരണം ഒക്കെ നിരത്തി 
യുക്തിഭദ്രമായ് തലനാരിഴ
കീറി നിരത്തും സിദ്ധാന്തം
മെല്ലാത്തിനുമതീതമായ്
പ്രകൃതി തൻ നിയമങ്ങൾ

എല്ലാം ഉല്ലംഘിച്ചുപോകും
മാനവ ദുരതൻ മണ്ടയ്ക്കു
കൊട്ടുവാനുയർത്തുമൊരുചെറു
ഇമയനക്കംപോലും താങ്ങില്ല മാനവനെങ്കിലും
ഔദ്ധത്യം പൂണ്ടു പറയുന്നു
ഞാൻ ദിഗ് വിജയി 

 ഉറങ്ങുന്ന സുന്ദരീ 


കുന്നും മലയും പുഴയും 

കാറ്റാടിമരക്കാടും കടന്ന്

അഗാധ നീലിമയാർന്ന

ഏഴാം കടലിനടിയിലെ 

വെണ്ണക്കൽ കൊട്ടാരവും 

അതിന്റ രത്നങ്ങൾ പതിച്ച 

ശംഖിൻ കവാടവും താണ്ടി 

നിന്നെയും വാരിയെടുത്ത് 

തീരമണഞ്ഞത് നീ അറിയാതെ പോയ്,


ഉറങ്ങുന്ന സുന്ദരീ

കണ്ണുകൾ

ഇറുക്കിയടച്ചു നീയീ

മയിൽപീലിമെത്തയിൽ

മയങ്ങി കിടക്കവേ

നിൻ ചുറ്റിലും പ്രേമത്തിൻ

ലാവണ്ടർ പുഷ്പങ്ങൾ

വിരിഞ്ഞു സൗരഭമാർന്നതും

പ്രണയകപോതങ്ങൾ നിൻചാരേ 

കുറുകിയതും നീയറിഞ്ഞില്ല


ഉറങ്ങുന്ന സുന്ദരീ കണ്ണുകളിറുകിയടച്ചു 

നീ കണ്ട സ്വപ്നത്തിലത്രയും

നിന്നെ രക്ഷിക്കാൻ നീലവാനിലൂടെ

 തുവൽചിറകുകൾ 

വീശി പറന്നു വരുന്ന 

ഒറ്റക്കൊമ്പുള്ള വെള്ളി ക്കുതിരയിലേറിയ 

രാജകുമാരനായിരുന്നു


ഉറങ്ങുന്നസുന്ദരീ

നീ കാത്തിരുന്നതത്രയും 

അവനെ ആയിരുന്നു 

അവനായിരുന്നു നിൻ മോഹന സ്വപ്നം

എന്നെ വിട്ടു പോകരുതെ

എന്ന് മയക്കത്തിൽ

 നീ പിറുപിറുക്കുന്നുണ്ടായിരുന്നു

ഉറങ്ങുന്ന സുന്ദരീ

കണ്ണുകൾ ഇറുകിയടച്ചതിനാൽ

നീ എന്നെകണ്ടിരുന്നീല്ല

നിന്നെ തേടി മണ്ണിലുടുള്ള യാത്രയിൽ 

ഞാൻ ഏറെ അവശനായിരുന്നു

എന്റെ വസ്ത്രങ്ങൾ പൊടിയടിഞ്ഞു 

വിയർപ്പിലൊട്ടിയിരുന്നു

മലിനമായിരുന്നു ദേഹം

എന്റെ പാദങ്ങൾ കല്ലുകളിൽ തട്ടി 

ചോരപൊടിഞ്ഞിരുന്നു

വിശപ്പുകൊണ്ട് വേച്ചുപോകുന്ന

എനിക്ക് സ്വന്തമെന്നു പറയുവാൻ ദുർഗന്ധം

വമിക്കുന്ന ഈ ഭാണ്ഡം മാത്രമേ ഉള്ളൂ 


ഉറങുനസുന്ദരീ 

കണ്ണുകൾഇറുക്കിയടച്ചോളൂ

 എന്നെ നീ കാണരുത്  

നിന്നെ രക്ഷിച്ചത്  നിന്റെ മോഹന സ്വപ്നത്തിലെ  

ആ സുന്ദര രാജകുമാരനായിരുന്നോട്ടെ


ഉറങ്ങുകെൻ സുന്ദരീ 

വാതിൽചാരി ഞാൻ

പോകുവോളം നീ ഉണരാതിരിക്കൂക


ഉറങ്ങുമെൻ സുന്ദരീ

നിൻചുണ്ടിൽ തങ്ങുമീ

പുഞ്ചിരി മതിയെനിക്ക്

നിനോർമ്മയ്ക്കായാ്‌

വാരിയെടുത്തോടുമ്പോൾ

എൻ്റെനെഞ്ചോടു ചേർന്ന 

നിൻ ചൂടിനിയെൻ വാഴ്വിന്

ഊർജ്ജമാകട്ടെ  പോകട്ടെ

ഞാൻ  

സ്വച്ഛം ഉറങ്ങുകെൻ സുന്ദരീ

 തത്വമസി


പ്രാണൻ താൻ പ്രജ്ഞയും

പ്രജ്ഞ താൻ  ബോധവും

ബോധം താൻ ബ്രഹ്മവും 

അതിനാൽ അറിയുക 

"പ്രജ്ഞാനം ബ്രഹ്മം" താൻ

ബ്രഹ്മം താൻ ബോധവും

ബോധം താൻ അഹവും

അഹം താൻ ബ്രഹ്മവും

 അതിനാൽ  അറിയുക 

"അഹം ബ്രഹ്മം" താൻ


അഹം താൻ അത്മം

ആത്മം തൻ  ബ്രഹ്മം

 അതിനാൽ അറിയുക 

"ആത്മം ബ്രഹ്മം" താൻ


ബ്രഹ്മം താൻ തത്വം

തത് താൻ  അത്

ത്വം. താൻ   നീ

അതു താൻ "തത്വമസി"

അതു  നീ  ആകുന്നു

ഞാൻ തന്നെ  നീയൂം

ഞാൻ തന്നെ.പ്രാണനും

ഞാൻ തന്നെ ബോധവും

 ഞാൻ തന്നെ

പ്രജ്ഞാനവും

 ഗുരു ത്വം


ഗു എന്നാൽ ഇരുളെന്നും

രു എന്നാൽ മാറ്റുകെന്നും

അർത്ഥമെന്നു ശാസത്രം


ഇരുളെന്നാൽ അജ്ഞാനം

അജ്ഞാനംമാറ്റുന്നതന്തും

ഗുരുവായ്മാറിടുമെന്നറയൂ


ത്വം  എന്നാലർത്ഥം നീയും

എങ്കിൽ ഗുരുത്വം എന്നാൽ

നിന്നിരുൾ നീതന്നെമാറ്റുക

എന്നതു  തന്നെ നിശ്ചയം


തന്നിരുൾ എങ്ങിനെ മാറ്റും

തേടിയാലേ നിന്നിരുൾമാറൂ

എവിടെതേടിയാലതുമാറും

നിന്നകം തേടിയാൽ  മാറും


എന്നകം എങ്ങിനെ തേടും

നിശ്ചലം എകാഗ്രം ചിത്തം

എങ്കിലകം തെളിയുമറിയൂ

അകം തെളിയെ കാണ്മതു

നീ തേടി അലയും സത്യം

അതാണറിവും വെളിച്ചവും


നിന്നറിവു നിന്നിലെന്നറിയൂ

നീതന്നെ തേടണം നീതാൻ

നിൻ ഗുരു നീതാൻ വഴിയും

നീതാൻ വെളിച്ചമെന്നറിയൂ

നീതന്നെ കൊളുത്തീടണം

നിന്നുൾച്ചിരാതുകൾനിത്യം


ഓം 

അസതോമാസദ്‌ഗമയ

തമസോമാ ജ്യോതിര്‍ഗമയ

മൃത്യോര്‍മാ അമൃതംഗമയ

ഓം ശാന്തി, ശാന്തി, ശാന്തി


അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും, മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ, എല്ലാവര്‍ക്കും ശാന്തിയുണ്ടാകട്ടെ.

ശ്രീ

 ജ്ഞാനം

ഒരേ  സൂര്യൻ  തന്നുടെ

പ്രതിഫലനം തന്നെ

പല പല ജലാശയങ്ങളിൽ

കാണപ്പെടുന്നതു പോൽ


ഈലോകസൃഷ്ടികളെല്ലാം

വിവിധരുപമാർന്നുകാണുന്നു

വ്യത്യസ്ഥ ഉദ്ദേശ പുർവ്വകം

പലനാമങ്ങൾ രുപങ്ങൾ

ബന്ധങ്ങൾ ബന്ധനങ്ങൾ

ഈ ജഗത്തും അതു കാണുമീ

കാഴ്ചകൾ അതുചെന്നുചേരും

മനസ്സുമെല്ലാം വെറും 

മിഥ്യയെന്നറിവാണ് ജ്ഞാനം


ഏതൊന്ന് കാണപ്പെടുന്നു

ദോഷരഹിതമായ് അനശ്വരംമായ്

അനന്തമായ്  ഇന്ദ്രിയാതീതമായി

സർവ്വമംഗളകരവും ശാന്തവും

നിർവ്വികാരനിർവൃതികരവും

സമാധാനപൂർണ്ണമായും

നിലകൊള്ളുന്നുവോ

അതാണ്പരബ്രഹ്മമെന്നറിവാണ്

പരിപുർണ്ണമാം ജ്ഞാനം

 നിൻ പ്രണയം


കാട്ടു തീ പൊലെ ചുട്ടു പൊള്ളിക്കും

നിൻ പ്രണയമേറ്റുവാങ്ങി-

എൻ സ്നേഹപ്പുതപ്പാൽ മൂടിയുറക്കാം

ഞാനെൻ പ്രിയെ നിന്നെയെന്നും.


മണൽ മാടിയൊതുക്കിയ കളിവീടായ്‌

ഞാൻ നില്ക്കെ നിൻ-

തിരക്കൈകളാൽ വാരിയൊതുക്കുക

കടൽ പൊലെന്നെ നീ പൊന്നേ.


മിന്നും ഈ മിഴിയിലും, മൊഴിയിലും

നിൻ നിനവിലും കനവിലും കണ്ണേ.

“അറിവായെന്നുമീ സ്നേഹമുണ്ടെങ്കിൽ

അടയാളങ്ങൾ വേറെ വേണമോ പറയു നീ ?”*


നെഞ്ചകം നീറി  കേഴും രാപ്പാടി നിൻ

അഞ്ചിത ഗാനത്തിലൂറും വിഷാദം

വ്രുഥാ മറയ്ക്കാൻ ശ്രമിക്കിലും എനിക്കറിയാം നിൻ പിടയുമാ  നെഞ്ചിൻ മിടിപ്പുകൾ...


വരികൾക്കിടയിൽ നീ ഒളിപ്പിക്കുമീ മൗനം

ലിപിയറ്റുപോയൊരു പുരാതന.ഭാഷപോൽ

നിഗൂഢാർത്ഥസങ്കലനമെങ്കിലും നൽകുന്നു

മേഘങ്ങൾക്കു നൽകാതയച്ച സന്ദേശകാവ്യം


അകലെ എന്നാൽ വളരെയകലെയായി

അടുത്ത് എന്നാൽ വളരെയടുത്തായീ

നീ സുഖമായിരിപ്പുണ്ടെന്ന തോന്നലെൻ

ബലമിതെന്നുർജ്ജം ഈ അഴൽവഴിയിൽ


ക്ഷണപ്രഭാചഞ്ചലം 


ക്ഷണപ്രഭാചഞ്ചലം 

മായാവിശ്വമിതിൽ 

മോദസ്ഥിതനായ്

നളിനീദലഗതജല 

സദൃശ്യം മരുവുക 

സ്ഥിതപ്രജ്ഞനായ്

മന്നിലതേ സുകൃതം


വീണ്ടും മോഹ മായ തൻ

 മാന്ത്രിക പിംശ്ചികയാലേ

വീശി  തരള കാമുകനായ്

മാറ്റിയോ മുമുക്ഷുവിനെ


അതോ അറിവിൻ

 മഹാ പീഠമതിലേറാൻ 

മറന്നതാം

നവ്യാനുരാഗാമൃതവേദം

പഠിക്കുവാൻ തുടങ്ങിയോ


അഭിനന്ദനങ്ങൾ പ്രണയം

മറന്ന വേദാന്തി ആയീല നീ

പ്രകൃതീ പൂരുഷ മേളനം

പ്രണയം ദേഹ ദേഹീ വിലയനം

 ചിദാനന്ദ സമ്പൂർണ്ണം


അപൂർണ്ണമാം  ജൻമങ്ങൾ  

പുർണ്ണതയ്കായുള്ളോരീ

യജ്ഞത്തിൽ പരസ്പരം

പുരകമായ് തീരുവതീ പ്രണയം  

പ്രഫുല്ലം പ്രവചനാതീതം

 പൂ വേ പൊലി 


പൂ.പൊലി പൊലി 

പൂ പൊലി.പൊലി 

പൂ പൊലി പൊലി

കണ്ണാളെ


പൂവിറുക്കടി പൂപ്പൊലി കൂട്ടെടി 

പൂവാം കുരുന്നില പെണ്ണാളെയെൻ

കുന്നിക്കുരുമിഴികണ്ണാളേ 


പൂ പൊലി.പൊലി

പു പൊലി പൊലി

പൂ പൊലി പൊലി

കണ്ണാളേ


ചന്തത്തിൽ ചെത്തിയൊരുക്കിയ 

മുറ്റം മെഴുകി മിനുക്കടികണ്ണാളേ 

മെഴുകി മിനിക്കടീ കണ്ണാളെ


പൂ പൊലി.പൊലി

പു പൊലി പൊലി

പൂ പൊലി പൊലി

കണ്ണാളേ


മെഴുകി മിനുക്കി തളിച്ചൊരു മുറ്റത്ത്

ശ്രീ പീഠം  തീർക്കെടി കണ്ണാളേ 

ശ്രീ പീഠംതീർക്കെടി കണ്ണാളെ 


പൂ പൊലി.പൊലി

പു പൊലി പൊലി

പൂ പൊലി പൊലി

കണ്ണാളെ


ശ്രീപീഠംതന്നിലെടുത്തിരുത്തീടുവാൻ

തൃക്കാക്കരപ്പനെ കൊണ്ടുവായോ 

തൃക്കാകരപ്പനെകൊണ്ടുവായോ 


പൂ പൊലി.പൊലി

പു പൊലി പൊലി

പൂ പൊലി പൊലി

കണ്ണാളേ


തുമ്പതൻ പൂവും

തുളസിക്കതിരുമായ്

ഒന്നാം.കളം തീർക്കു 

കണ്ണാളെ അത്തൽ

കളഞ്ഞെത്തും

അത്തം നാളെത്തുമ്പോൾ

ഒന്നാം കളംതീർക്കു

കണ്ണാളെ


പൂ പൊലി.പൊലി

പു പൊലി പൊലി

പൂ പൊലി പൊലി

കണ്ണാളേ


ചെത്തി.ചേമന്തി മന്ദാരം

കൊണ്ടു രണ്ടാംകളം 

തീർക്കു കണ്ണാളേ 

ചിത്രമായിടും ചിത്തിര  യെത്തുമ്പോൾ

രണ്ടാം കളം.തീർക്കു കണ്ണാളെ 


പൂ പൊലി.പൊലി

പു പൊലി പൊലി

പൂ പൊലി പൊലി

കണ്ണാളേ


തിരുതാളി മുക്കുറ്റി

ശംഖുപുഷ്പം കൊണ്ടു

മൂന്നാംകളം തീർക്കു കണ്ണാളെ

ചോദിക്കാതെത്തിടും.ചോതി 

നാളെത്തുമ്പോൾ മൂന്നാംകളം

തീർക്കു കണ്ണാളെ

പൂ പൊലി പൊലി

പൂ പൊലി പൊലി

പൂ പൊലി പൊലി

കണ്ണാളെ 


അമ്പരത്തി ചെമ്പരത്തി

നൽ വേലിപരുത്തിപ്പൂ കൊണ്ട്

നാലാംകളം തീർക്കു

കണ്ണാളെ  വൈശിഷ്ട്യമേറു ം

വൈശാഖമെത്തുമ്പോൾ

നാലാം.കളംതീർക്കുകണ്ണാളെ


പൂ പൊലി.പൊലി

പു പൊലി പൊലി

പൂ പൊലി പൊലി

കണ്ണാളെ


തൊട്ടാവാടിയും

തിരു തകരപ്പൂവും

പൊന്നാരം പൂവുമായ്

അഞ്ചാംകളം തീർക്കു കണ്ണാളെ  

അഞ്ചിതമായിടും

അനിഴംനാളെത്തുമ്പോൾ 

അഞ്ചാം കളം തീർക്കു കണ്ണാളെ


പൂ പൊലി.പൊലി

പു പൊലി പൊലി

പൂ പൊലി പൊലി

കണ്ണാളേ


ഓടപ്പൂവും കാടമ്പൂവും

കാർത്തികപ്പൂവും 

കൊണ്ട് ആറാംകളം തീർക്കു കണ്ണാളേ

 കേൾവികേട്ടിടും തൃകേട്ടയെത്തുമ്പോൾ  

ആറാം കളം തീർക്കു കണ്ണാളെ 


പൂ പൊലി പൊലി

പൂ പൊലി.പൊലി

പൂപൊലി.പൊലി

കണ്ണാളേ 


മുല്ലപ്പൂവും അല്ലിപ്പൂവും

വാടാമല്ലിയും.ചേർത്ത്

ഏഴാംകളംതീർക്കു നീ കണ്ണാളെ 

മൂവർണ്ണമാർന്നീടും

ശ്രീമൂലമെത്തുമ്പോൾ 

ഏഴാംകളംതീർക്കുക കണ്ണാളെ 


പൂ പൊലി പൊലി

പൂ പൊലി.പൊലി

പൂപൊലി.പൊലി

കണ്ണാളേ 


പാരിജാതം പവിഴമല്ലി

പിച്ചകപ്പൂ ചേർത്ത് 

പൂരാടം നാൾ എട്ടാം കളം

തീർക്കു നീ കണ്ണാളെ

പുണ്യമാർന്ന പൂരാടം നാളെട്ടാം കളം

തീർക്കുക കണ്ണാളെ 


പൂ പൊലി പൊലി

പൂ പൊലി.പൊലി

പൂപൊലി.പൊലി

കണ്ണാളേ 


ഉണ്ണിപ്പൂവും ഉഷമലരീം

ഊരാളൻ.പൂവും ചേർത്ത്

ഉത്രാടനാൾ ഒമ്പതാംകളം 

തീർക്കു നീ കണ്ണാളെ 

ഉല്ലാസമാർന്നൊമ്പതാംകളം

തീർക്കു കണ്ണാളെ


പൂ പൊലി പൊലി

പൂ പൊലി.പൊലി

പൂപൊലി.പൊലി

കണ്ണാളേ 


(താളം

ചെണ്ട ചേങ്ങില തിമില കൊമ്പു കുഴലിലേക്കു മാറി)


പൊലി പൊലി.പൊലി പൊലി.പൂപ്പട 

പൊലി.പൊലി പൊലി പൂപ്പട 

പൊലി പൊലി.പൂപ്പട  പുപ്പൊലിയേയ് 

 ആർപ്പോയ് ഈർറോ 

ആർപ്പോയ് ഈർറോ


നിറമോലും കനകാബരവും 

ശേലേഴുമശോകപ്പൂവും

കുണുങ്ങുന്നൊരു കുറുഞ്ഞിപ്പൂവും 

കൊഞ്ചുന്ന കൊങ്ങിണിയും

അൻപുള്ള ചെമ്പകവും

മാറ്റോലും ചെന്താമരയും

ചേലേഴും കൃഷ്ണകിരീടോം 

ചാർത്തുന്നു പത്താംകളമതി

കേമത്തിൽ തിരുവോണത്തും നാൾ 

തരികിട തരികിട തിമൃതത്തൈ 

തരികിട തിമൃതത്തൈ തരികിട

തീയോംം തിത്തോംം തരികിട 

തൃമൃതത്തൈ 

ആർപ്പോയ് ഈർറോ ഈർറോ ഈർറോ   (വായ്കുരവ )

പൂ വേ പൊലി 

പൂവേ പൊലി

പൂ വെപൊലി. (വായ്കുരവ)


പൂ പൊലി പൊലി

പൂ പൊലി.പൊലി

പു പൊലി പൊലി

കണ്ണാളെ

പൂവിറുക്കടി പൂപ്പൊലി കൂട്ടെടി 

പൂവാം കുരുന്നില പെണ്ണാളെയെൻ

കുന്നിക്കുരുമിഴികണ്ണാളേ

  ശ്രാവണത്തുമ്പികൾ


ശ്രാവണത്തുമ്പികൾ പാറും 

പൊൻ ചിങ്ങംപിറന്നൊരു നാളിൽ

പൊൻവെയിൽ കച്ച നനച്ചു വിരിച്ചൂ  

മാമലനാട്  എൻ മാവേലിനാട്


(ശ്രാവണ തുമ്പികൾ )


കർക്കിടകത്തിൻ

കരിമുകിൽ മാലകൾ

മാറിത്തെളിഞ്ഞൂ  വാനം

തുമ്പപ്പുവിതൾ.തുമ്പിൽ

ചിരിച്ചു  സ്വപ്ന മനോഹരീ ഭുമി

അവൾ നിത്യ സുന്ദരി  പ്രകൃതി


(ശ്രാവണ തുമ്പികൾ പാറും)


ഒരുമയൊടൊന്നായ്

വാണൊരുകാലം

ഓർമ്മയിൽ പൂക്കളമാകുമ്പോൾ

 മനസ്സിതിൽ മാബലി

ഉണരുമ്പോൾ അപരനു

സൗഖ്യംപകരും ധർമ്മം 

ഭുമിയിലെങ്ങും പുലർന്നീടും

മണ്ണിതു വിണ്ണായ്  ചമഞ്ഞീടും



(ശ്രാവണ തുമ്പികൾ പാറും)


 എൻപ്രിയനേ


എൻപ്രിയനേ

ഹൃദയം തുറന്നു

 സംവദിക്കാനാവുന്നീലെങ്കിൽ  

എന്റെ  കൈകൾ നിൻ  

ചുമലിലൊരു ഭാരമാണ്

എൻ.പ്രിയനേ 

ഹൃദയംനിറഞ്ഞു

പുഞ്ചിരിക്കാനുവുന്നീലയെങ്കിൽ 

നിന്റെ ചുണ്ടുകൾ

ഉണങ്ങിയ കരിയിലയാണ്


എൻ പ്രിയനേ

ഹൃദയം തുറന്നതു 

കാണുന്നില്ലെങ്കിൽ

നിന്റെ കണ്ണുകൾ

രണ്ടു കുപ്പിച്ചില്ലുകളാണ്


എൻപ്രിയനേ


എൻപ്രിയനേ

ഞാൻ  പോയ്കഴിഞ്ഞ്

എന്റെ പഴയ ഓർമ്മകൾ

 പറഞ്ഞു വിലപിക്കാൻ

നീവരരുത്


എൻപ്രിയനേ  അസ്തമനത്തിന് മുൻപ് 

അൽപനേരം എന്റെ അടുത്ത് 

 നീ ഇരിക്കുമോ പഴയപോലെ

നിന്റെ കൈകൾകൊണ്ട്

എന്റെ കയ്യിൽ മുറുകെ പിടിക്കുമോ ?


 ബലം


ഊർന്നിറങ്ങാതെ നീ

ഉണ്ണീയെൻ ചുമലിൽ

ഊയലാടി കിടക്കുക

ഊർവ്വി നിൻ തുടുപാദംചുടും

കൈകാലാവതില്ല 

കുഞ്ഞേ വേഗാൽ

കരയും നിന്നെ വാരി

കോരിയണച്ചീടാൻ


അംഗഭംഗതയാൽ

അഴലിൻകടലിൽ

അലയാൻ വിധിച്ചു

അവനിയിലീശനെന്നെ


അതിനിടെ ബലമായ്

ആരോ തന്നൂ നിന്നെ

ആരാകിലുംനീയാണ്

അമ്മയ്ക്കേക ബലം

 നീയെൻ മകൻ


വിശന്നേറെ വലഞ്ഞൊരെൻ മുന്നിൽ 

കാടുലയവേ ഒന്നുമോർക്കാതെടുത്തു

ചാടികടിച്ചു കുടഞ്ഞുപോയ് നിന്നമ്മയെ

ഒപ്പം നീയുണ്ടെന്നറിഞ്ഞീല നിന്നാണെ 

ഞാൻ കുഞ്ഞേ പൊറുക്കുക.


എങ്ങിനെ ഞാനാറ്റും നിൻ നോവും 

എന്നുള്ളിൻ നീറ്റലും കുരുന്നേ

ക്രൂരമെൻ ദ്രംഷ്ട്രയിൽ കുരുങ്ങി 

പൊലിയുവതൊരമ്മെയെന്നറിഞ്ഞീല 

കാളും വിശപ്പാലെൻ കണ്ണുകളടഞ്ഞു പോയ്


കഴുത്തിൽ കോമ്പല്ലുകളാഴ്ത്തി

 കോർത്തുവലിച്ചു മരമേറവേ കണ്ടു

കൺകോണുകളാൽ മുലഞെട്ടിൽ

കടിച്ചു തൂങ്ങിയാടി കിടന്ന നിന്നെ


ഒരു നൊടിയിടയിൽ പോയ് 

മറഞ്ഞൊരെൻ പൈ ദാഹമെല്ലാം 

തലയിലൊരു വൻമലയിടിഞ്ഞു 

വീണതു  പോലായ് ഞാൻ 


കൂർത്തൊരു കട്ടാരമുള്ളിൻ 

മുന പോൽ നേർത്തതാം  നിൻ 

കരച്ചിൽ കാതിൽ  തറയ്ക്കുന്നു

എങ്ങിനെയാറ്റും നിന്നഴൽ പൊന്നേ

എങ്ങിനെ പോറ്റും നിന്നെ ഞാൻ.


ഇല്ല ഞാൻ കൈവിടില്ലാ ചോര മണത്താർക്കുമാ

 ദുഷ്ടർക്കെറിഞ്ഞു കൊടുക്കൊലാ നിന്നെ 

വംശവും വർഗ്ഗവും വർണവും വേറെയെങ്കിലും

മാതൃഹൃദയമതൊന്നുതാൻ  


പെറ്റെണീറ്റു വന്നവൾ ഞാനും നിന്നമ്മയേപ്പോൽ

എൻ ഏകജാതനെയെൻ കണവൻ

 കടിച്ചു കുടഞ്ഞു കൊന്നെൻ മുന്നിൽ

അവനായ് ചുരത്തീടുമെൻ 

മുലകൾ നിനക്കേകിടാം ഞാൻ


ആരുമെന്തും പറഞ്ഞോട്ടെ

കരയരുതിനിമേൽ തെല്ലും 

കാടിൻ നീതിയതെന്താകിലും  

ഞാൻ നിന്നമ്മ ഇനിമേൽ നീയെൻ മകൻ


 പൊന്നോടക്കുഴൽ


ഏതോ പുരാതന ജൻമത്തിലെവിടെയോ 

കോലക്കുഴൽ നാദം കേട്ടൂ ഞാൻ   

അന്നു തൊട്ടിന്നുവരേക്കും

കണ്ണാ ....

നിൻ പുല്ലാങ്കുഴൽ

ഗാനം തേടീ ഞാൻ 

നിൻ പൊന്നോടക്കുഴൽ

തേടീ ഞാൻ.


(ഏതോ പുരാതന) 


വൃന്ദാവനത്തിലെ മലർവള്ളികുടിലിലും 

യമുനതൻ തീരത്തും

കേട്ടതില്ല 

മധുരാപുരിയിലും ദ്വാരക തന്നിലും 

വിരഹിണി രാധതൻ ചാരത്തും കണ്ണാ......

തേടിയലഞ്ഞൂ കേട്ടതില്ല 

നിൻ പൊന്നോടക്കുഴൽ കണ്ടതില്ല  


(ഏതോ പുരാതന)


പലജൻമ ശേഷം ഞാൻ

ഗുരുപവനപുരം തന്നിൽ

നിന്നപദാനമിന്നു പാടുമ്പോൾ 

നിൻ തിരുസന്നിധിയിൽ നിൽക്കുമ്പോൾ

അറിയുന്നു കണ്ണാ....

നവരന്ധ്രങ്ങളിൽ 

സരിഗമ ചേർന്നതാം കുഴലെന്ന് നിൻ

പൊന്നോടക്കുഴൽ

ഞാനെന്ന്

(ഏതോ പുരാതന)

 അമ്മ മൂകാംബിക


അമ്മ.മൂകാംബിക

എന്നും മുഖം നോക്കും

മരതകസ്ഫടികമാം

സൗപർണ്ണികയിൽ...

മുങ്ങി നിവർന്നു ഞാൻ നിൻ മുന്നിലെത്തുമ്പോൾ

മൂകനായ് മാറുന്നു

പൈതലേപ്പോൽ


അമ്മ  മൂകാംബിക


 അഭിഷേക പൂജയ്ക്കു മഞ്ഞൾ കുഴമ്പുമായ്

പുലരൊളി കുടജാദ്രി

മലകടന്നെത്തുമ്പോൾ  വിസ്മിത നേത്രനായ്നിൻ മുന്നിൽ ഞാൻ നിൽക്കെ 

സുസ്മിതയായ് ദേവി ശ്രീലകത്തും


അമ്മ മൂകാംബിക 


 അലങ്കാരപൂജയ്കായ് അണിഞ്ഞൊരുങ്ങുംദേവി 

ആടകൾ ആഭകൾ ചാർത്തി

തൃപുര സുന്ദരിയായ്

ദേവി നിന്നീടവേ

ശ്യാമളാദണ്ഡകം ചൊല്ലുന്ന നാവുമായ

തൊഴുതുവലം

വെയ്പു ഞാനും


അമ്മ മൂകാംബിക

 പൊന്നിൻ ചിലമ്പൊലി


മനസ്സാകും കുടജാദ്രി

കയറുന്ന വഴിയിൽ

നിൻ പദനിസ്വനം കാതോർത്തു നിൽക്കും

മറ്റൊരു ശങ്കരൻ ഞാനും

കൂടയുണ്ടോ ദേവി കൂടയുണ്ടോയെന്ന

ശങ്കകൾ തീർത്തു നീ നൽകൂ 

നിൻ കാൽത്തള നാദമുതിർക്കൂ


മനസ്സാകും


എന്നുമെന്നുള്ളിൽ വസിക്കേണമെന്നോർത്തു നിന്നെ ഭജിച്ചു നാൾ പോകെ

മുൻപേ നടന്നോളൂ ഒപ്പമുണ്ടെന്നോതി

പിൻപേ നടന്നവൾ നീ ശങ്കരീ

എൻ നിഴലായ് നടന്നവൾ നീ


മനസ്സാകും


ഒരുമാത്ര കാതോർക്കെ  കേട്ടതില്ലാ നിൻ മഞ്ജീര ശിഞ്ജിത നാദം

പോയ്മറഞ്ഞൂ ദേവി പോയ്മറഞ്ഞെന്നോർക്കെ

കേൾക്കുന്നു വീണ്ടുമാ നാദം

ഇല്ലിനി സംശയം ദേവി നിൻ പദതാളം

എൻ ഹൃദ് സ്പന്ദനമല്ലോ

നിൻ പൊന്നിൻ ചിലമ്പൊലിയല്ലോ


മനസ്സാകും

 കൊല്ലൂർനിവാസിനി


കൊല്ലൂർ നിവാസിനി

കാർത്യായനീ എന്റെ

കരളിൽ വിളങ്ങുക 

കരുണാമയീ

കാവ്യ വിനോദിനി കമലാംബികേ എൻ കൽമഷമെല്ലാം

തീർത്തിടണേ 


കൊല്ലൂർ നിവാസിനി


ചേലെഴും

അംബാ വനത്തിൽ

വന്നിളകൊള്ളും ചേതോ ഹാരിണീ

ചൈതന്യമേ

ചൊരിയുന്ന

ചെമ്പക പൂക്കൾ പോലെന്നുടെ ചേതസ്സിൽ നിറയണേ നിത്യം


കൊല്ലൂർ നിവാസിനി


പാശാങ്കുശ ധരേ

പാശബന്ധനത്താലേ

പാഴായോരെന്റെ ജൻമം ,

പാവനേ നിൻകൃപയാലതു ധന്യമായ്

നിങ്കലടങ്ങിയെങ്കിൽ


കൊല്ലൂർ നിവാസിനി