Tuesday, 15 October 2013

ആമ്പൽ പൊയ്ക


അമ്പല മുറ്റത്തുണ്ടൊരു പൊയ്ക
ആമ്പൽ നിറയും പൊയ്ക
ആകാശത്തിലെ താരകൾ പോലെ
ആമ്പൽ പൂക്കൾ വിടരും പൊയ്ക

അമ്പല

പല പല നിറമുള്ളാമ്പൽ പൂക്കൾ
ചേലിൽ വിരിയും പൊയ്ക
ചെറു ചെറു മീനുകൾ നീന്തും പൊയ്ക
നൽ തെളിനീരു നിറഞൊരു പൊയ്ക

അമ്പല

നീല നിറത്തിൽ വിടർന്ന പൂക്കൾ
നീല ക്കണ്ണനു പൂജയ്ക്ക്
വെള്ളനിറത്തിൽ വിരിഞ്ഞതെല്ലാം
വിദ്യാ ദേവിക്കർച്ചിക്കാൻ

അമ്പല

മഞ്ഞ നിറത്തിൽ പൂത്തതെല്ലലാം
മുറ്റത്തത്തപ്പൂ തീർക്കാൻ
ചോപ്പു നിറത്തിൽ ചിരിച്ചതെല്ലാം
പാവം പെണ്ണിനു മാലയ്ക്ക്
പാവം പെണ്ണിനു മാലയ്ക്ക്


അമ്പല
ശ്രീ  പദ്മനാഭം
പദേ പദേ ശ്രീ പദ്മനാഭ പദം
വിരചിതം മമ മനനം
പദേ പദേ ശ്രീ പദ്മനാഭ പദം
പണിവതീ മമ ഹ്രുദയം
സദാ സദാ ശ്രീ പദ്മനാഭ ഹ്രുദം
കവരുവാൻ മേ സതതം
മുദാ മുദാ ശ്രീ പദ്മനാഭ മദം
പകരുമീ മമ ജനനം
യഥാ യഥാ ശ്രീ പദ്മനാഭ കഥാ
വിരാജിതം മമ നടനം
വ്രുഥാ വ്രുഥാ ശ്രീ പദ്മനാഭ സമം
നടിക്കലീ  തിരു നടയിൽ
തഥാ തഥാ ശ്രീ പദ്മനാഭ വിധം
അറിയു നീ അനു നിമിഷംചെങ്കൊടി പടപ്പാട്ട്

തുടിച്ചിടും കരങ്ങളിൽ ഏന്തിടുന്ന ചെങ്കൊടി
മടിച്ചിടാതെ വാങ്ങി വാനിലത്രമേൽ ഉയർത്തുക
മിടിച്ചിടും ഞരമ്പിലെ തിളച്ചിടുന്ന ചോരയിൽ
മടിച്ചിടാതെ മുക്കിയിന്നുയർത്തുകെന്റെ ചെങ്കൊടി

തുടിച്ചിടും

ഒളിച്ചിരിന്നു പൊരുതുവോർ വിളിച്ചിടുന്നു നമ്മളെ
കളിച്ചുപോയിടല്ലെനാം തൾച്ചിടേണമവരെയും
കുടിച്ചപാൽ മണത്തിനൊപ്പമേറ്റിടുന്ന പൈത്രുകം
വടിച്ചെടുത്തു പോകുവാനിടം വരാതെ കാക്കനാം

തുടിച്ചിടും

പൊന്നരിഞ്ഞ വാളിനാൽ അരിഞ്ഞരിഞ്ഞു മാറ്റുക
മണ്ണരിഞ്ഞു കൂട്ടുമീ വർഗ്ഗലോകശക്തിയെ
പടഹ കാഹള ധ്വനികളാർന്നിടും രണാങ്കണം
പടനയിച്ചു പാടുവാൻ പോരുകെന്റെ കൂട്ടരെ

തുടിച്ചിടും

ഇടിമുഴക്കിയെത്തിയ വസന്തകാല ഓർമ്മകൾ
പൊടിപിടിച്ചിടാതെ കാത്തുകൊള്ളുകെൻ സഖാക്കളെ
വരട്ടു തത്വവാദമാർന്ന നാളുകൾ കടന്നുപോയ്
വരട്ടെ രക്ത വർണ്ണമാർന്ന താരകങ്ങൾ വാനിലായ്

തുടിച്ചിടും

വിരുന്നു വന്നിടട്ടെ കാണ്മതിന്നു ലോകശക്തികൾ
വിടർന്നു വിലസി നിൽ ക്കുമീ രക്തപുഷ്പരാജിയെ
വിളിച്ചിടട്ടെ ലാൽ സലാം ഉറക്കെ ഒറ്റ ഒച്ചയിൽ
ലാൽ സലാം ലാൽ സലാം ലാൽ സലാം സഖാക്കളേ

തുടിച്ചിടും  കരങ്ങളിൽ ഏന്തിടുന്നചെങ്കൊടി

മടിച്ചിടാതെ വാങ്ങി വാനിലത്രമേൽ ഉയർത്തുക

പാഴിരുൾ മൂടുംപാഴിരുൾ മൂടും ജീവിത വഴിയിൽ
ദീപമായമ്മ വന്നു ചേരും
മനം നിറഞ്ഞിന്നു ഞാൻ സ്നേഹ വസ്സന്തത്തിൻ
കരുണ്യാമ്രുത സുഖ മറിഞ്ഞു- എന്റെ  കടികയിലമ്മയേ അടുത്തറിഞ്ഞു

പാഴിരുൾ മൂടും..

സത്യമെൻ പെറ്റമ്മയല്ലയെന്നാലും
നിത്യമെൻ പോറ്റമ്മയാണെനിക്ക്‌ 2

കഥ കളിൽ നിറയും പൊരുളെനിക്കംബികാ
വ്യഥകളിൽ തുണയായ്മാറുമവൾ( മറിടുമ്പോൾ)
ഭദ്രയായ്സർവതും ഭദ്രമാക്കുന്നവൾ
ചിദ്രങ്ങളൊക്കയും വിദ്രുതം മാറ്റുവോൾ

അതിരറ്റ സ്നേഹത്തിൻ വാഹിനിയാണമ്മ
കതിരുടും സൌവർണ്ണകിരണമായ്‌.

പാഴിരുൽ മൂടും..

കദനം നിറയുമീ സംസാരമൊക്കയും
കടക്കുന്നു കടികയിൽ എത്തിടുമ്പോൽ 2

കടികയിൽ എത്തിയാൽ നടപ്പന്തലേറിയാൽ
കരുണാമയീ നിൻ തിരു മുൻപിൽനിന്നാൽ
കനിവുറ്റ നിൻ ദയാ വായ്പിനാലെന്നമ്മേ
കക്കണേ നിത്യം നിൻ ദാസ്സനായീ

കാളിയായ് കാർവർണ്ണ രൂപമായ് നില്പവൾ

കാര്യകാരണപ്പൊരുൾ ദേവി നീയേ

പാഴിരുൾ മൂടും.

ധ്യാന ശ്ളോകം


--------------------
കാളീ മേഘ സമ പ്രഭാം
ത്രുനയനാം വേതാള കണ്ഠ്സ്ഥിതാം
ഖഡ്ഗം ഘേട കപാല ദാരുക ശ്ശിര
ക്രുത്വാകാര ശ്രേഷ്ഠചാ
ഭൂത പ്രേത പിശ്ശാച മാത്രു സ്സഹിതാം
മുണ്ഡ്സ്ര ജാലം ക്രുതാം
വന്ദേ ദുഷ്ഠ മസ്സൂരികാദി വിഭതാം
സംഹാരിണീം ഈശ്വരീം കടികാ നിവാസ്സിനീം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

സാന്ദ്ര മധുരം


സാന്ദ്രമധുരമീ നൊമ്പരം
നിന്നോർമമ പകരുമീ നൊമ്പരം
മന്ദ്രമധുരം നിൻ നിസ്വനം
സുഖചന്ദനംകുളിർ സ്വാന്ത്വനം

സാന്ദ്ര മധുര

പ്രിയതേ പ്രണയാകുലമല്ലെങ്കിലും
പ്രിയമായിരുന്നൊരാ നിമിഷവും
പ്രിയതരം നിന്നോർമ്മതൻ
പ്രസാദ മധുരമീ ജീവിതം
സാന്ദ്ര മധുര

സൗ ഹ്രുദക്കുളിർ തെന്നലിൻ
സൗരഭ്യമിയലുമീ  സൌഭഗം
സൗരയൂഥ പഥങ്ങളോളം
സുലഭമായ്പുലർന്നീടവേ

സാന്ദ്ര മധുരം


sean 3 
കോളിംഗ്ബെൽ ശബ്ദിക്കുന്നു
പെൺകുട്ടി പെട്ടന്നു കമ്പ്യുട്ടറിനു മുന്നിൽ  നിന്നും ചാടി
എഴുനേറ്റുവ്വതില്ക്കലേക്കു ഓടുന്നു വാതിൽ തുറന്നു
പെൺകുട്ടിയുടെ അഛൻ കടന്നു വരുന്നു
 
ഏകദേശം നാല്പതിനടുത്ത്പ്രായം സുമുഖനായ
 ഒരാൾ pants and inserted shirt ,shoes ഉം  വേഷം
 ഓടി വരുന്ന പെൺകുട്ടി അഛന്റെ കഴുത്തിൽ തൂങ്ങുന്നു
അച്ഛൻ വാൽസല്ല്യത്തോടെ പെൺ കുട്ടിയുട
നെറുകയിൽ ചുംബിക്കുന്നു കുട്ടിയെ ചേർത്തു പിട്‌Iച്ചുകൊണ്ട്
കയ്യിൽ ഇരുന്ന എക്സിക്യുട്ടിവ്ബാഗ്സോഫയിലേക്ക്‌  എറിഞ്ഞിട്ട്‌  ഇരിക്കുന്നു ഒപ്പം കാലുകൾ പൊക്കി ടീപോയിലെക്കു വെയ്ക്കുന്നു  ടിവി യുടെ റിമോട്ട്എത്തി എടുത്ത്ടി വി ഓൺ ചെയ്യുന്നു എന്നിട്ട്കിച്ചണിലേക്കു നോക്കി കൊണ്ട്

അച്ഛ്ൻ:      മാളു എനിക്ക്ഒരു സ്ട്രോങ്‌  ടീ,.

പെൺകുട്ടി  അച്ഛ്ന്റെ മടിയിലേക്കു കയറി ഇരുന്നുകൊണ്ട്റിമോട്ട്തട്ടി യെടുക്കാൻ ശ്ര്മിക്കുന്നു അഛൻ തടയുന്നു

കയ്യിലെ ട്രേയിൽ ചായ ക്കപ്പുമായി കടന്നു വരുന്ന മാളവിക  മുപ്പതു വയസ്സു പ്രായം വളരെ കർക്കശ്ശയായ്ഒരു വീട്ടമ്മ.
ഹാളിലേക്കു കടന്നു വരുന്ന മാളവിക മകളുടെ അച്ഛന്റെ മടിയിലെ ഇരിപ്പും മൽസരവും കണ്ട്ദേഷ്യത്തോടെ:

മാളവിക:
എടീ നിമ്മീ എഴുനേല്ക്ക്‌, എന്താ ഇപ്പ                ഓഴും കൊച്ചുകുട്ടിയാണെന്നാ ഭാവം
 ഹോം വർക്കൊക്കെ ചെയ്തു ക്ഴിഞോ?
( തിരിഞ്ഞു  ഭർത്തവിനോടു ചായക്കപ്പു നല്കിക്കൊണ്ട്‌):
 ഒപ്പം തുള്ളാൻ ഒരഛ്നും

ആഛ്ൻ:       അവളിരിക്കട്ടെ  മാളൂ                                          ഇപ്പോഴല്ലെ ഇരിക്കാൻ പറ്റൂ (ചായ ഒന്നു സിപ്പ്ചെയ്തു താഴെ വെയ്ക്കുന്നു) അല്ലേ മോളു
 
മകളെ കൊഞ്ചി ക്കുന്ന അഛൻ അമ്മയെ  നോക്കി കൊഞ്ഞനം കുത്തുന്ന  മകൾ

മകളെ അഛന്റെ മടിയിൽ നിന്നും എഴുനേല്പ്പിക്കുവാൻ ശ്രമിക്കുന്ന അമ്മ
സംത്രുപ്തമായ ഒരു കുടുംബത്തിന്റെ മനോഹര ദ്രുശ്യം
sean no 4
സ്കൂൾ ബസ്സിൽ നിന്നും യുണിഫോമിൽ ഇറിങ്ങുന്ന നിമ്മി എന്ന നിർമല തിരിഞ്ഞു കൂട്ടു കരൊട്ചിരിച്ചു കൊണ്ട്‌:
നിമ്മിഓക്കെ സീ യൂ ഓൺ  എഫ്ബി


തിരക്കഥ


സീൻ No 1

തിരക്കേറിയ നഗര വീഥിയിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ
അവയ്ക്കിടയിലൂടെ ചാഞ്ഞും ചരിഞ്ഞും
 ബൈക്കോടിച്ചുകൊണ്ട്
എത്തുന്ന സുന്ദരനായ യുവാവ്‌  teanageകഷ്ടിച്ചു( ഒരിരുപത്ഇരുപത്തി ഒന്നു) കടന്ന പ്രായം  head phoneലൂടെ  കേൾക്കുന്ന പാട്ട്ആസ്വദിച്ച്കൊണ്ടും
ഇടതു കയ്യാൽ നീണ്ട തലമുടി കോതിയൊതുക്കിയുംചുണ്ടിൽ ഒളിപ്പിച്ച്വഷളൻ ചിരിയുമായി -അവൻ- വേഷം-
naro denim jeans, colourfull Tea shurt- sneekers-
പാട്ടിനൊപ്പം ശരീരം ചലിപ്പിക്കുന്നുമുണ്ട്ആകെ
ഒരു stylish outlook വളരെ സമർഥ മായി round തിരിഞ്ഞു
 poket roadലേക്കു കയറുന്ന യുവാവിന്റെ മുന്നിലേക്കു പെട്ടന്നു ബ്രേക്ക്ചെയ്തു നിറുത്തുന്ന  പോഷ്കാറിൽ നിന്നും ഗുണ്ടകളെപ്പോലെ
തോന്നുന്ന രണ്ടു പേരിറങ്ങുന്നു ഒപ്പം ഡ്രൈവർ സീറ്റ്റ്റിൽ നിന്നും ജുബ്ബാധരിച്ച്മദ്ധ്യ്‌  വയ്സ്സുകരനായ ഒരാളും പെട്ടെന്നു നിറുത്തിയതിനാൽ ബൈക്കിൽ നിന്നും വീണു പൊയ യുവവിനെ കോളറിൽ പിടിച്ചു  വലിച്ചു യർത്തിക്കൊണ്ട്

 ഒന്നാമൻ:
കള്ള കഴുവേറീ പറഞ്ഞു പറ്റിച്ചിട്ട്മുങ്ങി        നടക്കാ മെന്നു കരുതിയോ?


(അടിക്കാൻ കയ്യുയർത്തുന്ന രണ്ടാമൻ)
 പെട്ടന്നു ഡ്രൈവിങ്സീറ്റിൽ നിന്നും  ഇറങ്ങിയ
( വെള്ള ഉബ്ബാധാരി, half  shoue,  golden spects,
 കറുത്ത കരയുള്ള ദോത്തി)

മൂന്നാമൻ:
(കൈ യുയർത്തി തടഞ്ഞു കൊണ്ട്‌)
  എന്താ ജോസ്സേ അവനിങ്ങനെ ചതയാത്ത്ആപ്പിൾ പോലെ  ഇരിക്കേണ്ടതു നമ്മുടെ ആവശ്യമല്ലെ ?

 ( തിരിഞ്ഞു യുവാവിനോട്‌ ശബ്ദം താഴ്ത്തി എന്നാൽ                 ഭീഷണി കലർന്ന സ്വരത്തിൽ)

പൊന്നുമോനെ നീ തമ്പിച്ചായനെ പറഞ്ഞു പറ്റിക്കാൻ തൊടങ്ങീട്ട്‌ നാളു കൊറേയായി
ആവകേ നീ പറ്റിയ കാശ്ശ്‌ എത്ത്രായീന്ന്‌                                        വല്ലോർമ്മേമുണ്ടോ നിനക്ക്‌


  യുവാവ്‌ :( അരിശ്ശത്തോടെ കുതറിക്കൊണ്ട്‌)
 ദേ  തമ്പിച്ചായാ  നിങ്ങടെ കാശ്ശു വേണെ ഞൻ തിരിച്ചു തന്നേക്കാം എന്നാലും എനിക്കു സാവകാശ്ശം വേണം തരത്തിനൊത്തു വരണം അല്ലാതെ കടേന്നു വാങ്ങണ സാധനമല്ലിതു  നിങ്ങൾക്കു പറഞ്ഞാൽ മതി റിസ്കു മുഴുവൻ എനിക്കാണു ക്ഷമിച്ചേ പറ്റൂ.
(വള്രെ ഡിപ്ലോമറ്റിക്കായി പയ്യൻ അവരെ ഹാൻഡിൽ ചെയ്യുന്നതിന്റെ long shot

തമ്പിച്ചായൻ:

ആ കാശ്ശു നീ തന്നെ വെച്ചോ തമ്പിക്കിനി                       ആ കാശ്ശു വേണ്ട മോനെ ക്രുത്യം രണ്ടാഴ്ച്ച്‌                        അതിനുള്ളിൽ കാര്യം നടക്കണം അല്ലെങ്കിൽ                                  തമ്പിയുടെ തനിക്കൊണം നീ അറിയും                                                  വാടാ ജോസ്സേ ചെക്കൻ പോട്ടെ.

തമ്പി കാറിൽ കയറുന്നു നിന്ന നില്പ്പിൽ റൗണ്ട്‌ എടുത്ത്‌ പോകുന്നു അമർഷത്തോടെ നോക്കിക്കൊണ്ട്‌ ബൈക്കുയർത്തുന്ന യുവാവ്‌.Sean NO2
jeans ഉം  teashurt ഉം ധരിച്ച്‌
കമ്പ്യുട്ടറിന്നു മുൻപിൽ കണ്ണും നട്ടിരിക്കുന്ന13 വയസ്സുള്ള സുന്ദരി യായ, പ്രായത്തിനേക്കളും വളർച്ചയുള്ള  പെൺകുട്ടിയുടെ ആകാംഷനിറഞ്ഞ മുഖത്തിന്റെ ക്ലോസ്സ്പ്പിൽ നിന്നും  മുറിയുടെ വിശദാംശങ്ങാളിലേക്ക്‌ നീ ങ്ങുന്ന ക്യാമറ study table books table lamp boys klandar shelf toys
coat colour full bed sheat pillow  teady bear  large Standil dress small size brassiears കൗ തുക വസ്തുക്കൾ നെറ്റിൽ നിന്നും വിക്കിപീഡിയായിൽ ന്നിന്നും ഡൗൺലോഡു ചെയ്യുന്ന പെൺകുട്ടി പ്രിന്ററിൽ നിന്നും പുറത്തു വരുന്ന ഒ​‍ാവറിയുടെ ചിത്രം
പെൺകുട്ടി പ്രിന്റ്‌ എത്തി എടുക്കാൻ ശ്രമിക്കുന്നു


പെട്ടന്നു കിച്ച്ണിൽ നിന്നും ഉയരുന്ന പെൺകുട്ടിയുടെ
 അമ്മയുടെ ശബ്ദം:
നിമ്മീ മോളൂ നീ പഠിക്കുകയാണോ അതോ                       കമ്പ്യൂട്ടറിൽ കളിക്കുവാണോ എപ്പൊ നോക്‌                             
കിയാലും കമ്പ്യൂട്ടറിൽ തന്നെ വായിക്കനൊ                                ന്നുമില്ലേ നിനക്ക്‌?

പെൺകുട്ടി :  
ബയോളജി അസൈന്മെന്റി ന്റെ പേപ്പേർസ്‌  ഡൗൺ ലോഡ്‌ ചെയ്തെടുക്കുകയണമ്മേ നാളയാണു ലാസ്റ്റ്‌ ഡേറ്റ്‌
അമ്മ:
ശരി ശ്ശരി അഛ്ൻ വരാറായ്‌ ഞാൻ  ഇതൊക്കെ ഒറ്റ്യ്ക്കു ചെയ്യുന്നതു കണ്ടൂടെ നിനക്ക്‌ ഇതൊക്കെ നിനക്കും ചെയ്യാം വന്നെന്നെ സഹായിക്ക്

പെൺകുട്ടി
(അസഹ്യതയോടെനോക്കിക്കൊണ്ട്):

:          അമ്മാ