Thursday, 30 July 2009

മുകിലിന്റെ പാന പാത്രം

മുകിലിന്റെ പാന പാത്രം വീണുടഞു മണ്ണിൽ,
മിഴിനീരലിഞ്ഞ മൌനം ശ്രുതി ചേർത്തിടുന്നു മെല്ലെ,
മഴപെയ്തു തോർന്ന പിന്നെ വെയിൽ ചാഞ്ഞുവീണ വനിയിൽ,
അഴലിന്റെ വീണ മീട്ടി ചാരെ പാടിടുന്നതാരോ,
മുകിലിന്റെ പാന പാത്രം........
മധുവുണ്ടു വീണ ശലഭം മുറിവേറ്റു തേങ്ങീ മൂകം,
മലർകാലം പോയ പിറകെ തേടിടുന്നതാരെ,
മിടിനേരമാർത്തു പിടയും നിൻ സ്മ്രുതി നിറഞ്ഞ ഹ്രുദയം
മ്രുദു ഗാന വീചിയിൽ നിൻ പ്രിയ രൂപമാർന്നതാലൊ,
മുകിലിന്റെ പാന പാത്രം........
മനതാരിൽ ചേർന്ന രൂപം മിഴിവാർന്നു നില്പതെന്തേ,
മ്രുദുഭാഷണങ്ങളാർന്ന നിൻ സാന്ധ്യ ശോഭയെവിടെ,
മഷി പടരും മിഴികളെന്തേ നനവാർന്നു പോയി മെല്ലെ,
മധുരാഗരൂപിയാം നിൻ പ്രിയ കാമുകാഗമത്തിനാലോ,
മുകിലിന്റെ പാന പാത്രം..........

Friday, 3 July 2009

അഴൽ മേഘ ജാലം


അഴൽ മേഘജാലം
അഴൽ മേഘജാലം നിഴൽ നീട്ടി നിൽക്കും
കനൽ ക്കൂട്ടിലെന്തേ തനിച്ചായി ഞാൻ
തണൽ തേടി മൂകം വിതുമ്പുന്ന സൂര്യൻ
കാനൽ ജലം തേടി അലയുന്നുവോ

അഴൽമേഘ ജാലം......

വെയിൽ ചൂഴ്‌ന്നു നിൽക്കുമീ പാതയിൽ-
ശാപങ്ങൾ പാഥേയമാക്കി ഞാൻ നിൽക്കെ,
ഏവിടെ നിൻ വാസന്ത വർണ്ണപ്പൊലിമകൾ,
ഏവിടെ നിൻ വാഗ്ദ്ത്ത സൗഭാഗ്യഭൂമിക.

അഴൽമേഘജാലം......
ഹ്രുദയ മന്ദാരങ്ങൾ ഉലയുന്ന കാറ്റിൽ നിൻ-
ചേലാഞ്ചല സ്വനം കേൾക്കെ,
ഏവിടെ നിൻ ഊഷ്മള സ്നേഹ നിശ്വാസങ്ങൾ,
എവിടെ നിൻ കമ്പിത കൈവിരൽ സ്പർശനം.

അഴൽമേഘജാലം.......
ശ്രീ