മുകിലിന്റെ പാന പാത്രം വീണുടഞു മണ്ണിൽ,
മിഴിനീരലിഞ്ഞ മൌനം ശ്രുതി ചേർത്തിടുന്നു മെല്ലെ,
മഴപെയ്തു തോർന്ന പിന്നെ വെയിൽ ചാഞ്ഞുവീണ വനിയിൽ,
അഴലിന്റെ വീണ മീട്ടി ചാരെ പാടിടുന്നതാരോ,
മുകിലിന്റെ പാന പാത്രം........
മധുവുണ്ടു വീണ ശലഭം മുറിവേറ്റു തേങ്ങീ മൂകം,
മലർകാലം പോയ പിറകെ തേടിടുന്നതാരെ,
മിടിനേരമാർത്തു പിടയും നിൻ സ്മ്രുതി നിറഞ്ഞ ഹ്രുദയം
മ്രുദു ഗാന വീചിയിൽ നിൻ പ്രിയ രൂപമാർന്നതാലൊ,
മുകിലിന്റെ പാന പാത്രം........
മനതാരിൽ ചേർന്ന രൂപം മിഴിവാർന്നു നില്പതെന്തേ,
മ്രുദുഭാഷണങ്ങളാർന്ന നിൻ സാന്ധ്യ ശോഭയെവിടെ,
മഷി പടരും മിഴികളെന്തേ നനവാർന്നു പോയി മെല്ലെ,
മധുരാഗരൂപിയാം നിൻ പ്രിയ കാമുകാഗമത്തിനാലോ,
മുകിലിന്റെ പാന പാത്രം..........
:)
ReplyDeleteVisit my blog
ReplyDelete