Sunday 28 June 2009

മഞുതുള്ളി

മഞ്ഞു തുള്ളി

മറന്നു എന്നു കരുതി ഞാൻ നിന്നിൽ നിന്നൂർന്നുവീണതിൽ പിന്നെ എന്നെ നീ
അറിയവതല്ലെനിക്കു നിൻ സ്നേഹമിതെങ്കിലും എന്നിലെ വിശുദ്ധി നിനക്കായ്‌ തന്നു ഞാൻ

നീർത്തുള്ളിയായ്‌ ഞാൻ നിന്തുമ്പിലൂടൊഴുകിയിറങ്ങിടുമ്പൊഴൊക്കയും നിനക്കു ദാഹനീരായി ഞാൻ
ജന്മാന്തരസ്നേഹനീർച്ചോലയായി നിന്നെ തഴുകി കിടന്നു ഞാൻ നീയറിയാതെ നിൻ നിനവിൽ
ഉയരുമെൻ ആശതൻ തിരകളാൽ ചുംബിച്ചിരുന്നു ഞനെന്നും നീയറിയാതെ നിൻ നെറുകയിൽ
തീപോൽ തിളങ്ങുമീ സൂര്യന്റെ ചൂടിനാൽ മാഞ്ഞുപോകുവോളം നിന്മാറിൽ പറ്റിയമർന്നും
ഹീനവിചാരങ്ങളൊട്ടുമേയില്ലാത്ത മാനസം നിൻ കാൽക്കൽ വെച്ചും , ഭിക്ഷയാം നിൻ -നോട്ടമൊന്നു കൊതിചും
ഉൾതാപമൊടെ അണുരൂപമർന്നൂ നിൻ വേരുകൾ തേടി ഞാനലഞ്ഞും
ലക്ഷ്യമായ്‌ നിൻ കോശാന്തരാളങ്ങളിൽചെന്നുൾപ്പതിച്ചൂർജമായി നിന്നിൽ വിളങ്ങാൻ ലോകാരംഭകാലം മുതൽക്കെ നിന്നിലൂടിങ്ങനൊഴുകുന്നു ഞാൻ പിന്നെന്തു സംശയം
യാമങ്ങളോളം നിൻ തുമ്പിൽ തപംചെയ്തു നിന്നതൊക്കയും പീന്നെന്തിനെന്നോർത്തു നീ

2 comments:

Sabu Kottotty said...

അല്‍പ്പം ബുദ്ധിമുട്ടി വായിച്ചു
നന്നായി...

Anonymous said...

kavitha kavithyayi vayikkunnathu chettante postil maathramaanu... baaki ellavarum GAdhya kavithayaanu exhuthunnathu...
best wishes for u chettaah..