Sunday 28 June 2009

നമ്മൾ


നമ്മൾ
ജന്മാന്തര സ്നേഹ ബന്ധങ്ങളെ ക്കുറിച്ചു പാടി മടുത്തു ഇനി
ജന്മത്തിനിപ്പുറം നാം ഒന്നിച്ചുചേർന്നതിനെക്കുറിച്ചു പാടാം
ജനിമൃതികൾക്കിടയിലെവിടയോ വെച്ചു കണ്ടു നാം
ജനലിലൂടെ പ്പറന്നുവരും ഇരു തൂവൽച്ചീളുകളെന്ന പോൽ

കാറ്റിന്റെ കാണാ കുസ്രുതിയാലൊട്ടി ഒന്നായപോൽ ചേർന്നവർ
കാണാ മറയത്തിരുന്നാലും പരസ്പരം സംവദിക്കുവോർ
കഥയെഴാക്കാര്യം പറഞ്ഞുതീരാത്തവർ കാവ്യസുരഭിലസുമസദ്രുശ്യർ
കരൾകീറിപ്പകുത്തവർ കിനാവുപോലും പങ്കിട്ടെടുത്തവർ

വ്യവസ്ഥാപിതമാമീ നിയമങ്ങൾ കാറ്റിൽ പറത്തിയും ലോകത്തെ മുഴുവനായ്‌
വെല്ലുവിളിച്ചുകൊണ്ട്‌ ഒരൊറ്റമുറിയിലായ്‌ ജീവിതം തുടങ്ങിയോർ
വാർത്തുവെച്ചോരാ നാഴിയരികൊണ്ട്‌ നാളുകൾ കഴിച്ചവർ
വാശ്ശിയാൽ തോൽക്കുവാൻ കൂട്ടാക്കാതിരുന്നവർ

പരസ്പരം ചാരിയ പലകപോൽ നില കൊണ്ടവർ
പലതുണ്ടു കൂറവുകളെങ്കിലുംക്ഷമാപൂർവ്വ്വ്വ്വ്വമൊക്കെ പൊറുത്തവർ
പലപലവഴക്കുകൾക്കിടയിലും തമ്മിലിന്നും പ്രണയിക്കുവോർ
പിന്നെ പിൻ തുടർച്ചയ്ക്കായ്‌ രണ്ടൂ പ്രതിബിംബമാർന്നു സ്നേഹിക്കുവോർ

മതി മതിയീ പരസ്പര പുകഴ്ത്തലുകൾ മടുത്തെങ്കിലോ
മനസ്സു നിറയുമീ പാരസ്പര്യസുഖാമൃതമോർക്കയാൽ
മൊഴിയേറിയെങ്കിൽ ക്ഷമിക്കൂ നീ മൽ സഖെ ഇന്നും
മതിയാവുകില്ലിതു പറഞ്ഞു തുടങ്ങിയാൽ നിർത്താൻ

1 comment:

Sabu Kottotty said...

മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടി...
ഏകദേശമൊക്കെ മനസ്സിലായെന്നു തോന്നുന്നു...
തുടര്‍ന്നും വരാം...