Sunday 28 June 2009

കവിതയെനിക്ക്‌

കവിതയെനിക്കു്
മുറിവാർന്ന ഹൃത്തിന്നു തേൻ പുരണ്ട തൂവൽ തലോടലായ്‌,
വിശക്കുന്നവന്റെ മുന്നിൽ വിശിഷ്ട ഭോജ്യമായ്‌,
കഴുമരത്തിലേക്കു പോകുന്നവന്റെ സന്തോഷമായ്‌,
മീനമാസത്തിലെ മഴയുടെ നൂലിഴയായോ ഒക്കെ മാറുന്ന-
കണ്ണീർത്തടാകത്തിലെ ഹംസ്ങ്ങളാണു കവിതയെനിക്ക്‌.

"നിലയ്ക്കാത്ത വികാര വിക്ഷോഭങ്ങളൂടെ കവിഞ്ഞൊഴുക്കാണു കവിത"
ഭ്രാന്തമെൻ മനസ്സിന്റെ വിങ്ങലാണെനിക്കു കവിത,
മുറിവേറ്റ മരത്തിൽനിന്നൂറും കറയാണെനിക്കു കവിത,
പൊള്ളിക്കും നിൻ സ്നേഹത്തിൻ ചൂടാണെനിക്ക്‌ കവിത,
നിനക്കുമെനിക്കുമിടയിലെ പാലമായ്മാറുമീ കവിത,
താമര നൂലിൽ കോർത്ത വെള്ളത്തുള്ളിയല്ലിതു-
പ്രാണ ഞരമ്പിൽ കോർത്തൊരെൻ ഹൃദയം....!

1 comment:

Sabu Kottotty said...

മനസ്സിന്റെ വിങ്ങലാണെനിക്കു കവിത,

വളരെ നന്നായി...