Sunday 5 September 2021

 ഗുരു ത്വം


ഗു എന്നാൽ ഇരുളെന്നും

രു എന്നാൽ മാറ്റുകെന്നും

അർത്ഥമെന്നു ശാസത്രം


ഇരുളെന്നാൽ അജ്ഞാനം

അജ്ഞാനംമാറ്റുന്നതന്തും

ഗുരുവായ്മാറിടുമെന്നറയൂ


ത്വം  എന്നാലർത്ഥം നീയും

എങ്കിൽ ഗുരുത്വം എന്നാൽ

നിന്നിരുൾ നീതന്നെമാറ്റുക

എന്നതു  തന്നെ നിശ്ചയം


തന്നിരുൾ എങ്ങിനെ മാറ്റും

തേടിയാലേ നിന്നിരുൾമാറൂ

എവിടെതേടിയാലതുമാറും

നിന്നകം തേടിയാൽ  മാറും


എന്നകം എങ്ങിനെ തേടും

നിശ്ചലം എകാഗ്രം ചിത്തം

എങ്കിലകം തെളിയുമറിയൂ

അകം തെളിയെ കാണ്മതു

നീ തേടി അലയും സത്യം

അതാണറിവും വെളിച്ചവും


നിന്നറിവു നിന്നിലെന്നറിയൂ

നീതന്നെ തേടണം നീതാൻ

നിൻ ഗുരു നീതാൻ വഴിയും

നീതാൻ വെളിച്ചമെന്നറിയൂ

നീതന്നെ കൊളുത്തീടണം

നിന്നുൾച്ചിരാതുകൾനിത്യം


ഓം 

അസതോമാസദ്‌ഗമയ

തമസോമാ ജ്യോതിര്‍ഗമയ

മൃത്യോര്‍മാ അമൃതംഗമയ

ഓം ശാന്തി, ശാന്തി, ശാന്തി


അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും, മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ, എല്ലാവര്‍ക്കും ശാന്തിയുണ്ടാകട്ടെ.

ശ്രീ

No comments: