Wednesday 8 September 2021

 കാവ്യകമലം..

കാവ്യതടാകപരപ്പിൽ വിടർന്നുലഞ്ഞൊരു,

അമലകുദ്മളം തൻ പ്രഭാദലങ്ങൽ നീർത്തി,

മലരിതൾ നിറയെ തൻ ഹ്രുദയരാഗ പൂംതേൻ നിറച്ചും,

അളികുല ജാലങ്ങൾക്കതാവോളം 

നുകരാൻ കൊടുത്തും,

ലാളനങ്ങളാവോളമേല്ക്കാൻ കൊതിച്ചും,

ഓളങ്ങളിലാലോലമാടിയും,

അവൾ തൻ നിറസൌഹ്രദ സൌരഭം

കാറ്റിൽ കലർത്തിയും കഴിയവെ,

ദിനങ്ങൾ കൊഴിഞ്ഞു പൂവിൻ

ഭൂലോകവാസവും തീർന്നൂ

അറിഞ്ഞില്ല പൂന്തേൻ നുകർന്നവർ,

സൌരഭ്യമേറ്റവർ, ആരുമാ

സ്നേഹാതുരമാം ആത്മാവിൻ,

മൌന നൊമ്പരങ്ങളൊന്നും...

2 comments:

Unknown said...

നല്ല കവിത. കവിത എന്ന മഹാ തടകത്തിൽ വിരിഞ്ഞ പൂവിന്റെ
മൗനനൊമ്പരം എന്തായിരുന്നു എന്ന് മനസിലായില്ല.

Unknown said...

🙏