Sunday 5 September 2021

 സയനോരാ

 സയനോരായെൻ പൊന്നു 

മക്കളെ പോകുന്നു അച്ഛൻ

വാരിപ്പുണർന്നുമ്മവെക്കും

പതിവുതെറ്റിച്ചു ദൂരെനിന്ന്

ഒരു നോക്കുകണ്ടുപോകട്ടെ

ഞാൻ

സയനോരാ എൻ പ്രിയതമേ

കെട്ടിപുണർന്നൊന്നമർത്തി

ചുംബിച്ചിടാൻ കൊതിക്കും

ഉൾത്തടംമറയ്ക്കട്ടെ ഞാൻ


കൊതിതീർന്നു പുൽകി പുണർന്നതില്ലാ മുകർന്നു കൊഞ്ചിച്ചു തീർന്നതില്ലാ സ്നേഹിച്ചു തീർന്നതില്ലാ തെല്ലും നിങ്ങളെ ഞാൻ


ആതുര ശുശ്രുഷയ്ക്കായ്

ഈശൻ നിയോഗിച്ചെന്നെ

പോണമവനു സഹായമായ്

ഇതെൻ ജൻമനിയോഗം


മാനവരാശിതൻ നൻമയ്കു

പ്രതിജ്ഞാബദ്ധമാം കർമ്മം

അനുഷ്ടിച്ചിടേണമിതെൻ

ധർമ്മം ആയതിനായോതും

വിടവാങ്ങലിതു നിശബ്ദം

സ്പർശനാലിംഗനംചുംബന
സ്നേഹസാമിപ്യമൊക്കെ
നിഷിദ്ധ്യമതിനാൽപകരും
മഹാമാരിതൻ വിത്തുകൾ
മുളപൊട്ടി ഒന്നിനു പത്തായ്

ശാസ്ത്രങ്ങൾ കാര്യങ്ങൾ കാരണം ഒക്കെ നിരത്തി 
യുക്തിഭദ്രമായ് തലനാരിഴ
കീറി നിരത്തും സിദ്ധാന്തം
മെല്ലാത്തിനുമതീതമായ്
പ്രകൃതി തൻ നിയമങ്ങൾ

എല്ലാം ഉല്ലംഘിച്ചുപോകും
മാനവ ദുരതൻ മണ്ടയ്ക്കു
കൊട്ടുവാനുയർത്തുമൊരുചെറു
ഇമയനക്കംപോലും താങ്ങില്ല മാനവനെങ്കിലും
ഔദ്ധത്യം പൂണ്ടു പറയുന്നു
ഞാൻ ദിഗ് വിജയി 

No comments: