Wednesday 8 September 2021


 ഏഴിലകൾ

ഒന്നാം ഇല 

തീരെ ചെറുത് 

വിളറിയ നിറം 

ഇപ്പോൾ പിറന്ന കുഞ്ഞ്

കാറ്റും മഴയും വെയിലും

ഏൽക്കാതവളെ കാക്കുക

രണ്ടാം ഇല 

ഒലിവു പച്ച നിറം 

വിസ്മയത്തോടെ

ലോകം കാണുന്ന

പെൺകുട്ടി

ശ്രദ്ധവേണമെപ്പോഴും 

മൂന്നാം ഇല 

ഇളം.പച്ചനിറമാർന്ന്

ഹരിതകം പേറിയ 

കൗമാരക്കാരി

ചില്ലയിൽ നിന്നും 

വേർപെടാൻ

കാറ്റിൽ വിറകൊണ്ട്

കിന്നാരംപറയണ

യൗവ്വനയുക്ത

നാലാം ഇല

അലസവിലാസവതിയായ്

പ്രകാശസംശ്ളേഷണാലസ്യം

പേറിയ വീട്ടമ്മ

അഞ്ചാം  ഇല

ആസക്തിവെടിഞ്ഞ് 

ആത്മഭാവമറിഞ്ഞ്

അഗ്നിശുദ്ധിവരുത്തി

 തിളങ്ങുന്ന മദ്ധ്യവയസ്ക

ആറാം ഇല

കാവിയണിഞ്ഞ

സംസാരമുക്തയാം

നിഷ്കാമ ഭക്ത

ഏഴാം ഇല

ഇഹ ലോക മുക്തയായ്

സമാധിസ്ഥയാം യോഗിനി

2 comments:

Unknown said...

നല്ല ഭാവന ശ്രീ. ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ഒരു പ്ലാവിലയുടെ ഏഴു അവസ്ഥാകളുമായി താരതമ്യം ചെയ്തിരിക്കുന്നു. തന്റെ ജീവിത യാത്രയുടെ വിവിധ അവസ്ഥാകളിലൂടെ കടന്നു അവസാനം സൗന്ദര്യവും., ഓജസും, തേജസും നഷ്ടപ്പെട്ടു. നരവീണ മുടിയിഴകളും, കുഴിഞ്ഞ കണ്ണുകളും, മങ്ങിയ ഓർമകളുമായി താൻറെ സ്വത്വം തന്നെ ഇല്ലാതായി ഇഹലോക വശം വെടിഞ്ഞു പരലോകത്തേക്ക് യാത്രയാകുന്ന സ്ട്രീയുടെ അവസ്‌റ്റയെ ഉണങ്ങി കരിഞ്ഞു താഴെ വീണ കരിയിലയുമായി ഉപമിച്ചിരിക്കുന്നു. ഗംഭീരം

Unknown said...

👍👏👏