Wednesday 8 September 2021

 രാമാനന്ദസാഗരം


ഭൂവിൽ ഉത്തമനാരെന്ന

ചോദ്യത്തിനുത്തരമായ്

നാൻമുഖൻ നാരദനേകീ

രാമചരിതാമുദമാദ്യമായ്

ശൈവവൈഷ്ണവലോകേ

നാരദനാദരം ഘോഷിച്ചിതു

കേൾക്കെ പാർവ്വതി ദേവി

പരമേശ്വരനോടാ രാമതത്വം

സവിസ്തരംചൊൽകെന്നും

പരം പുരുഷൻ ദേവിതൻ

ഇംഗിതാർത്ഥംപ്രിയമൊടു

അരുൾചെയ്തൂ രാമതത്വം.

സപ്തർഷിമാരുമതു പഠിച്ചു

ലോകോപകാരാർത്ഥമതു

ഘോഷിക്കുവതിനെത്തീ

ഭൂതലേ വനാന്തരം തന്നിൽ 

കൊള്ളയടിച്ചു ഉപജീവനം

ചെയ്തുപോരും കാട്ടാളനാം

രത്നാകരനെ കണ്ടേൻ

അവനർത്ഥിക്കയാൽ

പാപംനീങ്ങി കൈവല്യം

വരുവാനുപദേശിച്ചവർ

രാമതത്വം ആയതുമൂലം

മൗനിയായ് ആമരമീമരം 

മനനം ചെയ്തു വാത്മീകം 

പൂകിയോൻ മാറിയേൻ 

വാത്മീക മുനിയായ്

ഒരുദിനം തിരിച്ചെത്തിയ

സപ്തർഷിമാരും ചൊല്ലി

ലോകനൻമയ്ക്കായ് നീ

ചമയ്ക്കുക  നൽ കാവ്യം

രാമതത്വം കഥാരസ പുർവ്വം

ഒരുനാളൊരുപുലർകാലേ

വേടബാണമേറ്റു പിടയും

ക്രൗഞ്ച മിഥുന  രോദനം

രുദിതാനുസാരിയാക്കവെ

കവിയായ് മുനി ചമച്ചീരടി

കാവ്യഗുണപ്രാധാന്യമായ്

ആയതിൻചേലുക്കെഴുതീ

രാമകഥാസംഗ്രഹം ചിത്രം

രാമായനമത് രാമായണം

എന്നു സകല ലോകങ്ങളും

പുകളേറി നിത്യപാരായണം

ചെയ്തു മാനുഷധർമ്മം 

അറിഞ്ഞ് മുക്തരാകുന്നു

ബുധജനം

രാജ രാജ്യ നീതികൾ 

മാനവ ധർമ്മങ്ങൾ

ആചരണങ്ങൾ

അനുഷ്ഠാനങ്ങൾ

ലോക തത്വങ്ങൾ

ഉപദേശങ്ങൾ 

വൈദിക തത്വങ്ങൾ

സ്തോത്രങ്ങൾ മൂല്യങ്ങൾ

പുരുഷാർത്ഥങ്ങളെല്ലാം

നിറച്ചതിവിശദമായ്

ലോകകല്യാണാർത്ഥം

ചമച്ചു മഹാമുനി കാവ്യം

പല കാണ്ഡങ്ങളായത്

മാഗധ  സുതൻമാരാൽ 

വാമൊഴിയായ് പരന്നിതു

ഭാരത വർക്ഷത്തിലാകയും

പലയുഗങൾ തലമുറകൾ 

തൻ രക്തത്തിലലിഞ്ഞിതും

മാറിയ യുഗങ്ങൾ പതിയെ 

വാമൊഴി വരമൊഴിയാക്കി

വര വർണചിത്രങ്ങളായ്

കഥയോ കഥാപ്രസംഗമായ്

നടനം നാട്യനൃത്തങ്ങളായ്

നാടകം ചലന ചിത്രങ്ങളായ്

വിദുര വിക്ഷേപണികളിൽ

പരമ്പരയായ് പുലരുന്നിതാ

സനാതനധർമ്മതത്വങ്ങൾ

ഇന്നും അനുസ്യുതമായ്

എത്രയധിനിവേശങ്ങൾ

എത്രയോ ചുട്ടെരിക്കൽ

എത്രയോ ഏച്ചുകെട്ടൽ

എത്രയോ വ്യാഖ്യാനങ്ങൾ

എത്ര വളച്ചൊടികലുകൾ

എല്ലാം അതിജീവിച്ചിന്നും

നിലനിൽക്കുന്നു ഭൂമിയിൽ

മാനവീക മുല്യങ്ങൾ നിത്യം

സനാതനം ശാശ്വതമതിനു

കാരണം ആദി മഹാകാവ്യം

രാ മായുവതിനായ് നിത്യം

പാരയണം ചെയ്യുക നാം

വരുമോരോതലമുറയ്ക്കും

മോക്ഷമാർഗ്ഗത്തിനായ്

പകർന്നേകിടാം രാമതത്വം

പ്രായോഗിക ജീവനത്തിന്

ഉതകും കൈപ്പുസ്തകമിത്

വൈതരണിയിൽവഴികാട്ടും

ഉത്തമപുരുഷനിൻ കഥാമൃതം

രാമാനന്ദസാഗര രാമായണ

പരമ്പര തൻ പ്രക്ഷേപണം

തൻ പ്രചോദനാൽ സുദേവ

വിരചിതം കാവ്യം സുഗേയം

കഥ രാഘവീയമതിനാൽ

എഴുതിയിതടിയനും പിഴ

പാർത്താൽ പൊറുക്കണേ

ക്ഷമയർത്ഥിക്കുന്നു ഞാൻ